അർദ്ധരാത്രിയിൽ ജീവനക്കാരെ തട്ടിക്കൊണ്ട് പോയ ശേഷം ഗുണ്ടകൾ ‘ഹോട്ടൽ തകർത്തു

Advertisement

കരുനാഗപ്പള്ളി. അർദ്ധരാത്രിയിൽ ജീവനക്കാരെ തട്ടിക്കൊണ്ട് പോയ ശേഷം ഗുണ്ടകൾ ‘ഹോട്ടൽ തകർത്തു.കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരയോടെ കരുനാഗപ്പള്ളി പുതിയ കാവിലെ കലവറ ഹോട്ടലാണ് അക്രമിസംഘം ജെ.സി ബി ഉപയോഗിച്ച് ഇടിച്ച് നിരത്തിയത്.

/ഹൈവേ വികസനവുമായി ബന്ധപ്പെട്ട് ബിൽഡിംഗ് ഉടമസ്ഥനുമായി തർക്കം നിലനിൽക്കുന്നതിനിടയിലാണ് സംഭവം. അർദ്ധ രാത്രിയിൽ മാരക ആയുധങ്ങളുമായെത്തിയ ഗുണ്ട സംഘം ഹോട്ടലിനകത്തുണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളികളെ കാറിൽ തട്ടിക്കൊണ്ടുപോയ ശേഷമാണ് ഹോട്ടൽ തകർത്തത്.

ഏഴ് മുറികളുള്ള 1300 ഓളം സ്ക്വയർ ഫീറ്റ് സ്ഥലത്തുണ്ടായിരുന്ന ഫർണിച്ചറുകളും യന്ത്രങ്ങൾ ഉപയോഗിച്ച് ഇടിച്ചു നിരത്തുകയായിരുന്നു.കരുനാഗപ്പള്ളി സ്വദേശിനി സാമദീൻ്റെ ഉടമസ്ഥതയിലായിരുന്നു സ്ഥാപനം ‘ദേശീയപാത സ്ഥലമെടുപ്പമായി കരുനാഗപ്പള്ളിയിലെ രണ്ടാമത്തെ അക്രമസംഭവമാണിത്.