പെയ്തുനിറയുന്ന വായനയില്‍നിന്നും ഉരുള്‍പൊട്ടലായിവേണം എഴുത്ത് സംഭവിക്കേണ്ടത്

Advertisement

പന്മന. മഴപോലെ പെയ്തുനിറയുന്ന വായനയില്‍ നിന്നും ഉരുള്‍പൊട്ടലായി വേണം എഴുത്ത് സംഭവിക്കാനെന്ന് നോവലിസ്റ്റ് ഹരികുറിശേരി പറഞ്ഞു. പുതുതലമുറ വായനയില്‍നിന്നും അകലുന്നത് അതിന്റെ ഉപോല്‍പ്പന്നമായ എഴുത്തിനെയും വല്ലാതെ ബാധിക്കും
ഇടപ്പള്ളിക്കോട്ട വലിയം സെന്‍ട്രല്‍ സ്‌കൂള്‍ വായനാദിനപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍ മാനേജിംങ് ഡയറക്ടര്‍ ഐ വി സിനോജ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ എന്‍ ശ്രീദേവി, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സി ഹരികുമാര്‍,പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍മാരായ ലിജി പി,ശ്രുതി രാജേന്ദ്രന്‍, അക്കാഡമിക് കോ ഓര്‍ഡിനേറ്റര്‍ റനീഷ്മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു

Advertisement