കരുനാഗപ്പള്ളി. വന്‍ മയക്കു മരുന്ന് വേട്ട. ന്യൂജെന്‍ മയക്കുമരുന്നുവില്പ്പനയുടെ വന്‍ കണ്ണികള്‍ പിടിയിലായി. ശൂരനാട് തെക്ക് കിടഹ്ങയം ചെപ്പള്ലിതെക്കതില് നിന്നും മൈനാഗപ്പള്ളി ഉപ്പായി വിളപ്പുറം കോളനിയില്‍ വാടകയ്ക്ക് താമസിക്കുന്ന അനീഷ്(33) കരുനാഗപ്പള്ളി കല്ലേലിഭാഗം മാരാരിത്തോട്ടം ബിന്ദുഭവനത്തില്‍ വൈശാഖ്(23) എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്നും 70.19ഗ്രാം എംഡിഎംഎ ആണ് പിടിച്ചത്.
പത്ത്ഗ്രാം എംഡിഎംഎ കൈവശം വയ്ക്കുന്നത് 20വര്‍ഷം വരെ തടവുകിട്ടാവുന്ന കുറ്റമാണ്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കരനാഗപ്പള്ളി മാര്‍ക്കറ്റ് റോഡിലൂടെ പോയഇവരെ വലിയത്ത് ആശുപത്രിക്ക് സമീപം വളഞ്ഞ് പിടികൂടുകയായിരുന്നു. ഇവരുടെ പാന്റിന്റെ പോക്കറ്റിലും ഇവരുടെ അടിവസ്ത്രത്തിലും സൂക്ഷിച്ച മയക്കുമരുന്നാണ് പിടിച്ചെടുത്തത്.
മയക്കുമരുന്ന് കരുനാഗപ്പള്ളിയിലും പരിസരത്തും വ്യാപകമായി എത്തിച്ചേരുന്നതിന്റെ വേരുകള്‍ തേടി പൊലീസ് സൂഷ്മനിരീക്ഷണത്തിലായിരുന്നു എംഡിഎംഎയുടെ വന്‍ കടത്തുകാരായ രണ്ടുപേരെ കരുനാഗപ്പള്ളി പൊലീസ് ബാംഗളുരുവില്‍ നിന്നും പിടികൂടിയിരുന്നു.