കടയ്ക്കൽ. പൊതുമാർകറ്റിൽ വിൽപ്പനനടത്തിയ അഴുകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു.
ഫോർമാലിൻ കലർത്തി വിൽപ്പനനടത്തിയ ചൂരമീനാണ് കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തി നശിപ്പിച്ചത്.കടയ്ക്കൽ സ്വദേശിയായ പോലീസുകാരൻ ചൂര മീൻ വാങ്ങി വീട്ടിലെത്തി മുറിച്ചു നോക്കുമ്പോഴാണ് മത്സ്യയത്തിനുളളിൽ പുഴു നിറഞ്ഞിരിക്കുന്നത് കാണുന്നത് .തുടർന്ന് ഇദ്ദേഹം നല്കിയ പരാതിയിലാണ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയത്.
ജില്ലയിലെ കിഴക്കൻ മേഖലയിലെ വലിയ പൊതു മാർക്കറ്റാണ് കടയ്ക്കൽ ചന്ത .തിങ്കൾ വ്യാഴം ദിവസങ്ങളിലാണ് മാർക്കറ്റ് പ്രവർത്തിക്കുന്നത്.
കഴിഞ്ഞ ആഴ്ചയു ആരോഗ്യ വകുപ്പ് ഇവിടെ നിന്ന് അഴുകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു.
സ്ഥിരമായി ഇവിടെ അഴുകിയ മത്സ്യം വിൽപ്പന നടത്തുന്നത് പതിവാണ് .കടയ്ക്കൽ ചന്തയിൽ അഴുകിയ മത്സ്യം വിൽപ്പന നടത്താൻ അനുവദിക്കില്ലെന്ന് കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് പറഞ്ഞു. കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ തമിഴ്നാട്ടില്‍നിന്നും വ്യാപകമായി മല്‍സ്യം എത്തുന്നുണ്ട്. എന്നാല്‍ ജില്ലയിലെ പരിശോധനാ സംവിധാനമൊന്നും ഇത് കണ്ട മട്ട് നടിച്ചിട്ടില്ല. സ്ഥിരമായ സംവിധാനം കിഴക്കന്‍ മേഖലയില്‍ഉണ്ടെങ്കില്‍ മായം കലര്‍ന്ന മല്‍സ്യം ജില്ലയിലെത്തില്ല. എന്നാല്‍ ചില ലോബികളുടെ പിടിയിലാണീ മേഖല.