ശാസ്താംകോട്ട .രാവിലെ ചായയും പത്രവുമായി ഭാസ്‌കരപിള്ള വരാന്തയിലെത്തുമ്പോള്‍ ചിറകടികേള്‍ക്കാം. ആള്‍ വീട്ടുമുറ്റത്തെ മരത്തില്‍ വന്നിരിക്കും ,അപ്പോള്‍ വിളിക്കണം,അല്ലേല്‍അകത്തേക്കുപോകണം പോയി ബിസ്‌കറ്റോ എന്തെങ്കിലും മറ്റ് പലഹാരമോ കൊണ്ടുവന്ന വയ്ക്കണം ആളെത്തി അത് കഴിച്ചുപോകും.

വേങ്ങ മയിലാടും കുന്ന് ഭാസ്‌കരനിവാസില്‍ ആണ് കഴിഞ്ഞ നാലുമാസമായി ഒരു ഓലഞ്ഞാലിക്കിളിയെക്കാത്ത് വീട്ടുകാര്‍ മൂന്നുനേരം പലഹാരമൊരുക്കി കാത്തിരിക്കുന്നത്. രാവിലെ ആറരക്കും ഉച്ചക്കും വൈകിട്ടുമാണ് അവന്‍ എത്തുന്നത്. ഇടക്ക് ആള്‍ കൂട്ടുകൂടിയെന്നുതോന്നുന്നു, ഇണയുമായാണ് എത്താറ് എന്നാല്‍ അവള്‍ മരത്തില്‍ ഇരിക്കുകയേ ഉള്ളു. ഇണയുടെ മനുഷ്യക്കൂട്ട് കണ്ട് ഇരുന്നിട്ട് ഒരുമിച്ചുമടങ്ങും.
ഒന്നും വച്ചിട്ടില്ലെങ്കില്‍ തിണ്ണക്ക് വന്നിരുന്ന് ശബ്ദമുണ്ടാക്കും. അതിനുളള അവസരം ഭാസ്‌കരപിള്ള ഉണ്ടാക്കില്ല. അവന് വേണ്ട ബിസ്‌കറ്റ് വാങ്ങി വച്ചിട്ടുണ്ടാവും.

ഓലഞ്ഞാലിക്കിളികള്‍ സാധാരണ മനുഷ്യനുമായി ഇണങ്ങുന്ന പക്ഷിയല്ല, എന്നാല്‍ തന്‍റെ സ്വാതന്ത്ര്യത്തിന് ഭംഗംവരാതെയുള്ള കൂട്ടുകെട്ടുകള്‍ക്ക് ഈ പക്ഷിമുതിരാറുണ്ട്.
കാക്കയുടെ വർഗ്ഗത്തിൽപ്പെട്ട പക്ഷിയാണ് ഓലേഞ്ഞാലി (English: Rufous Treepie or Indian Treepie). ഈ പക്ഷിയെ ഇന്ത്യയിലൊട്ടാകെയും മ്യാന്മറിലും ലാവോസിലും തായ്‌ലാന്റിലും പാകിസ്താനിലും ബംഗ്ലാദേശിലും കാണപ്പെടുന്നു. കേരളത്തിൽ പലയിടങ്ങളിലും ഓലേഞ്ഞാലി, ഓലമുറിയൻ, പുകബ്ലായി, പൂക്കുറുഞ്ഞിപ്പക്ഷി, കുട്യൂർളിപ്പക്ഷി, കോയക്കുറുഞ്ഞി, കാറാൻ, ചെലാട്ടി, കീരിയാറ്റ എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്നു.