ചവറ. കോവില്‍തോട്ടത്ത് രണ്ടു കുട്ടികളെ കടലില്‍ കാണാതായി. കടലില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കാനിറങ്ങിയ ഇടപ്പള്ളിക്കോട്ട സ്വദേശികളായ വിനേഷ്(16),ജയകൃഷ്ണന്‍(17)എന്നിവരെയാണ് തിരയില്‍പെട്ട് കാണാതായത്. കടലില്‍ കുളിക്കാനിറങ്ങിയതാണെന്ന് കരുതുന്നു. തിരച്ചില്‍ ലക്ഷ്യം കണ്ടില്ല.
വൈകിട്ട് ആറരയോടെയാണ് അപകടം. ജയകൃഷ്ണന്‍ ഇന്നലെ ഹയര്‍സെക്കന്‍ഡറി ഫലം വന്നപ്പോള്‍ വിജയിച്ചിരുന്നു. വിനീഷ് കഴിഞ്ഞ ആഴ്ച എസ്എസ്എല്‍സി പരീക്ഷ വിജയിച്ചു. വിജയാഹ്ളാദത്തില്‍ കൂട്ടുകാരുമൊത്ത് കടലില്‍ ഇറങ്ങിക്കളിക്കുന്നതിനിടെയാണ് അപകടം. ഒപ്പമുണ്ടായിരുന്ന മൂന്നുകൂട്ടുകാരുടെ കണ്മുന്നിലാണ് തിര ഇവരെ പിടിച്ചെടുത്തത്. കൂട്ടുകാര്‍ ഇവരെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്നു പറയുന്നു.
വിനീഷിന്‍റെ പിതാവ് ആനപാപ്പാനായിരുന്ന ബിജുമൂന്നുവര്‍ഷംമുന്പാണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്. അമ്മയും ഏക സഹോദരനുമുള്ള കുടുംബത്തിന്‍റെ പ്രതീക്ഷയായിരുന്നു വിനീഷ്,പന്മന വടക്കുംതല സ്വദേശികളായ ഇവര്‍ ചെറുശേരിഭാഗത്ത് വാടകവീട്ടിലാണ് താമസിക്കുന്നത്. എസ് വി പിഎം ഹൈസ്കൂളിലാണ് വിനീഷ് പഠിക്കുന്നത്. പന്മന മനയില്‍ എസ്ബിവിഎസ് ജിഎച്ച്എസ്എസിലെ വിദ്യാര്‍ഥിയാണ് ജയകൃഷ്ണന്‍.
പുറമേ ശാന്തമെന്നുതോന്നുമെങ്കിലും അപകടം പിടിച്ച കടല്‍ത്തീരമാണ് കോവില്‍തോട്ടം 132. കടല്‍ഭിത്തികടന്ന് കടലേറിക്കിടക്കുന്ന ഇവിടെ അപകടം പതിവായിട്ടും അപകടം തടയാന്‍ സംവിധാനമില്ല.