ജില്ലാതല പട്ടികജാതി – പട്ടികവര്‍ഗ്ഗനിരീക്ഷണസമിതി യോഗം
കൊല്ലം. സിറ്റി ജില്ലാ പോലീസ് മേധാവി റ്റി നാരായണന്‍ ഐ.പി.എസ് ന്റെ അദ്ധ്യക്ഷതയില്‍ കൊല്ലം പോലീസ് ക്ലബ്ബില്‍ വച്ച് ജില്ലാതല പട്ടികജാതി – പട്ടികവര്‍ഗ്ഗനിരീക്ഷണസമിതി യോഗം ചേര്‍ന്നു. യോഗത്തില്‍ ജില്ലയിലെ മുതിര്‍ന്ന പോലീസ ്
ഉദ്യോഗസ്ഥര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, റവന്യു ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധി,
കരുനാഗപ്പള്ളി നഗര സഭ പ്രതിനിധി, കൊല്ലം കോര്‍പ്പറേഷന്‍ പ്രതിനിധികള്‍, പട്ടികജാതി ഡെവലപ്‌മെന്റ് ഓഫീസര്‍, പട്ടികവര്‍ഗ്ഗ ഡെവലപ്‌മെന്റ്ഓഫീസിലെ പ്രതിനിധി, ജില്ലാതല പട്ടികജാതി – പട്ടികവര്‍ഗ്ഗ
നിരീക്ഷണസമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. പട്ടികജാതി -പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ചും, വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തെ സംബന്ധിച്ചും മറ്റും യോഗത്തില്‍ ചര്‍ച്ചചെയ്തു.
ബന്ധുവായയുവാവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പോലീസ് പിടിയില്‍
പരവൂര്‍. പൊഴിക്കര എള്ളുവിള വീട്ടില്‍ മണികണ്ഠനെ്
കൊടുവാള്‍ ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍. പ്രതിയായ പൊഴിക്കര എള്ളുവിള വീട്ടില്‍ മഞ്ഞ പ്രസാദ്
എന്നറിയപ്പെടുന്ന രാജേന്ദ്രപ്രസാദ് (38) പരവൂര്‍ പോലീസിന്റെ പിടിയിലായി.
രാജേന്ദ്രപ്രസാദ് ബന്ധുവും അയല്‍വാസിയും ആയ മണികണ്ഠന്റെ വീട്ടില്‍
നിരന്തരം പണം ആവശ്യപ്പെട്ട് ചെന്നിരുന്നു. ഇയാള്‍ 23 ന് രാവിലെ
മണികണ്ഠന്റെ സഹോദരിയുടെ വീട്ടില്‍ മദ്യപിച്ച് ചെന്ന് പണം ആവശ്യപ്പെട്ടത്
മണികണ്ഠന്‍ ചോദ്യം ചെയ്തിരുന്നു.
ഈ വിരോധത്താല്‍ അന്നേ ദിവസം വൈകുന്നേരം മണികണ്ഠന്‍ സുഹൃത്തിനൊപ്പം പ്രതിയുടെ വീടിനു മുന്നിലൂടെ
ഗവണ്‍മെന്റ് ഹെല്‍ത്ത് സെന്ററിന് സമീപമുള്ള കടയില്‍ പോകുന്നത് കണ്ട രാജേന്ദ്രപ്രസാദ് വീട്ടിലിരുന്ന കൊടുവാളെടുത്ത് മണികണ്ഠനെ പുറകില്‍ കൂടെ വന്ന് വെട്ടുകയായിരുന്നു. ഇടത് ചെവിക്ക് ഏറ്റ വെട്ടില്‍ താഴെ വീണ മണികണ്ഠനെ തുടര്‍ന്നും വെട്ടാന്‍ ശ്രമിച്ചപ്പോള്‍ മണികണ്ഠന്റെ സഹോദരിയും കൂടെയുണ്ടായിരുന്ന സുഹൃത്തും ചേര്‍ന്ന് പിടിച്ചു മാറ്റുകയായിരുന്നു. രാജേന്ദ്രപ്രസാദിനെതിരെ മുന്‍പും പരവ്വൂര്‍ പോലീസ് സ്റ്റേഷനില്‍ വീടുകയറി ആക്രമിച്ചതിനും ഇലക്ട്രിസിറ്റി ആക്ട് പ്രകാരവും
കേസുള്ളതാണ് പരവൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പക്ടര്‍ നിസ്സാര്‍ എ, എസ്.ഐ മാരായ നിധിന്‍നളന്‍, നിസ്സാം, വിജയകുമാര്‍, എഎസ ്‌ഐ പ്രദീപ്, എസ്.സിപിഒ റിലേഷ് ബാബു, ജയപ്രകാശ് സിപിഒ മാരായ ജയേഷ്, ഗീത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
കാര്‍ വാടകയ്ക്ക് എടുത്തു കൊടുക്കാത്തതിലുള്ള വിരോധത്തില്‍ ആക്രമണം
നടത്തിയ പ്രതികളില്‍ ഒരാള്‍ പിടിയില്‍.
ആദിച്ചനല്ലൂര്‍. വെളിച്ചിക്കാല ലക്ഷംവീട് കോളനിയില്‍ അല്‍അമീന്‍ മന്‍സിലില്‍ അല്‍അമീന്‍ (26) ആണ് കണ്ണനല്ലൂര്‍ പോലീസിന്റെ പിടിയിലായത്.
അസീം, അല്‍ അമീന്‍, അല്‍ അമീര്‍ എന്നിവര്‍ അടങ്ങിയ സംഘത്തിന് കാര്‍
വാടകയ്ക്ക് എടുത്തു നല്‍കാന്‍ സിയാദ് വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് 21/06/22
ന് ഉച്ചയ്ക്ക ് ഒരു മണിക്ക ് ഇവര്‍ക്ക് പുറമേ മറ്റു മൂന്നുപേര്‍ അടങ്ങിയ സംഘം
സിയാദിന്റെ വീടിന് മുന്നിലെത്തി അസഭ്യം പറയുകയായിരുന്നു. ഇതിനെ
തുടര്‍ന്ന് വീട്ടില്‍ നിന്നും വെളിയിലേക്ക ് ഇറങ്ങിവന്ന സിയാദിന് നേരെ
ആക്രമിക്കുന്നതിനായി കത്തിയും വടിയുമായി വരുന്നത് കണ്ട്
പ്രാണരക്ഷാര്‍ത്ഥം സമീപത്തുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ ഓടി കയറുകയായിരുന്നു.
എന്നാല്‍ ഇയാളെ പിന്‍തുടര്‍ന്നെത്തിയ സംഘത്തിലെ ഒന്നാം പ്രതി അസീം
കൈയ്യില്‍ കരുതിയിരുന്ന കത്തി കൊണ്ട് സിയാദിന്റെ തുടയില്‍ കുത്തി
പരിക്കേല്‍പ്പിച്ചു. രണ്ടാം പ്രതിയായ അല്‍ അമീന്‍ കത്തി കൊണ്ട്
വയറിന്റെ ഇടതു ഭാഗത്തും കുത്തി പരിക്കേല്‍പ്പിച്ചു. മൂന്നാം പ്രതിയായ അല്‍
അമീറും കണ്ടാലറിയാവുന്ന മറ്റു പ്രതികളും ചേര്‍ന്ന് വടികള്‍ കൊണ്ട്
ശരീരത്ത് അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. അല്‍അമീന് ചാത്തന്നൂര്‍
പോലീസ് സ്റ്റേഷനില്‍ നരഹത്യ, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം എന്നീ
കുറ്റങ്ങളിലുള്ള കേസ ് നിലവിലുണ്ട്.
ചാത്തന്നൂര്‍ എ.സി.പി ബി.ഗോപകുമാറിന്റെ നിര്‍ദ്ദേശപ്രകാരം കണ്ണനല്ലൂര്‍
ഇന്‍സ്‌പെക്ടര്‍ യു.പി.വിപിന്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐ
ഡി.സജീവന്‍, സിപിഒ നജീബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ
പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
ഭാരതത്തിന്റെ പ്രാണവായുവായ കോൺഗ്രസ് ഇല്ലാതായാൽ ഭാരത രാജ്യം തന്നെ ഇല്ലാതാകും ,പി രാജേന്ദ്രപ്രസാദ്
മൈനാഗപ്പള്ളി.രാഹുൽ ഗാന്ധിയെ കള്ള കേസിൽ കുടുക്കി കോൺഗ്രസ്സിനെ ഇല്ലായ്മ ചെയ്യാമെന്നുള്ള നരേന്ദ്ര മോദിയുടെ മോഹം വെറും വ്യാമോഹം മാതമാണണനും ഭാരതത്തിന്റെ പ്രാണവായുവായ കോൺഗ്രസ് ഇല്ലാതായാൽ ഭാരത രാജ്യം തന്നെ ഇല്ലാതാകുമെന്നുംഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് അഭിപ്രായപ്പെട്ടു.
രാഹുൽ ഗാന്ധിയെ വേട്ടയാടുന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് മൈനാഗപ്പള്ളി കിഴക്ക് മണ്ഡലം കമ്മിറ്റി നടത്തിയ ഇ.എസ്.ഐ ആശുപത്രി മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് വിദ്യാരംഭം ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി വൈ. ഷാജഹാൻ പ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ്, കെ.സോമൻ പിള്ള ,ചിറ ക്കുമേൽ ഷാജി, ലാലി ബാബു, മനാഫ് മൈനാഗപ്പള്ളി, പി.അബ്ബാസ്, കൊയ് വേലി മുരളി, മുളവൂർ സതീശ്, അമ്പിളി , ഷിജ്ന നൗഫൽ, ഇടവന ശ്ശേരി ബഷീർ, ജയചന്ദ്രൻ പിള്ള,വർഗ്ഗീസ് തരകൻ, ഐ.സുബയർ കുട്ടി, നാദിർ ഷ കാരൂർക്കടവ്, അനസ് ഖാൻ , തടത്തിൽ സലിം തുടങ്ങിയവർ പ്രസംഗിച്ചു
ഒരു പ്ലാറ്റ്ഫോം നിറയെ കാടുകളും ഒരു പ്ലാറ്റ്ഫോം വെട്ടിയിട്ടതും വാരിക്കുട്ടിയതുമായ ചവറും കൊണ്ട് നിറഞ്ഞ് ഒരു റെയിൽവേ സ്റ്റേഷൻ
ശാസ്താംകോട്ട.റയിൽവേ സ്റ്റേഷന്റ ഇരു പ്ലാറ്റ്ഫോമുകളും കാടുകളായിരുന്നു. കഴിഞ്ഞ ഒരാഴ്ച മുൻപ് ഒരു പ്ലാറ്റ്ഫോം കാടു വെട്ടി ..പക്ഷെ വെട്ടിയതും ചെത്തിയതുമായ പുല്ലും കാടും കമ്പുകളും ഒരറ്റം മുതൽ മറ്റേ അറ്റം വരെ പ്ലാറ്റ്ഫോമിൽ നിരന്നുകിടക്കുകയാണ് ഇത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്..
കാടും ഇഴജീവികളുമായി ജീവന്‍പണയപ്പെടുത്തിയാണ് യാത്രക്കാര്‍ ഇവിടെ എത്തിയിരുന്നത്. ണഇതിനിടെ തൊഴിലുറപ്പുകാരെക്കൊണ്ട് പ്ളാറ്റ്ഫോം കാടുവെട്ടിയത് വിവാദമാക്കി. അതോടെ ആ പ്രതീക്ഷയും നശിച്ചു. രാത്രികാലത്തായിരുന്നു ഏറ്റവും പ്രശ്നം. മതിയായ വെളിച്ചമില്ലായ്മകൂടിയായപ്പോള്‍ ജനം ഭീതിയിലായി. ഇതിനിടെ മാലിന്യനിക്ഷേപവും ഈ കാട്ടില്‍ നടക്കുന്നുണ്ട്. എന്തായാലും കാടുവെട്ടിയിട്ട അവശിഷ്ടങ്ങളും കമ്പുകളും ആരുമാറ്റുമെന്ന അന്വേഷണത്തിലാണ് യാത്രക്കാര്‍.
ചിത്ര രചനാമല്‍സരവും ക്‌ളാസും 25 ശനിയാഴ്ച
പടിഞ്ഞാറേകല്ലട. പട്ടകടവ് പബ്‌ളിക് ലൈബ്രറിയുടെ നേതൃത്വത്തില്‍ ചിത്രകലാ അധ്യാപകന്‍ കൊച്ചുവേലു നയിക്കുന്ന ചിത്ര രചനാമല്‍സരവും ക്‌ളാസും 25 ശനിയാഴ്ച രണ്ടിന് സെന്റ് ആന്‍ഡ്രൂസ് യുപി സ്‌കൂളില്‍ നടക്കും. പഞ്ചായത്ത് പ്രസിഡന്‌റ് ഡോ. സി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാലപ്രസിഡന്‌റ് എല്‍ജി ജോണ്‍സണ്‍അധ്യക്ഷത വഹിക്കും.
ശാസ്താംകോട്ടയിൽ റോഡ് ഉപരോധിച്ച് യൂത്ത് കോൺഗ്രസ്
ശാസ്താംകോട്ട: വയനാട്ടിൽ രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ശാസ്താംകോട്ട ടൗണിൽ കോൺഗ്രസ് -യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം.പ്രകടനമായെത്തിയ പ്രവർത്തകർ റോഡ് ഉപരോധിക്കുന്നു. ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രസാദ് ഉപരോധം ഉദ്ഘാടനം ചെയ്തു.