വിജയത്തിനരികെ..വിനോദസന്ദേശയാത്ര—-

Advertisement

മൈനാ​ഗപ്പള്ളി: SSLC പരാജയപ്പെട്ട വിദ്യാർത്ഥികൾക്ക് വേണ്ടി മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിൻറെയും BRC യുടെയും സംയുക്ത ആഭിമുഖ്യത്തിൽ വിജയത്തിനരികെ എന്ന വിനോദസന്ദേശയാത്ര സംഘടിപ്പിച്ചു.

വിജയികൾക്ക് അനുമോദനവുമായി ആയിരങ്ങൾഎത്തുമ്പോൾ,പരാജിതരെ സമൂഹത്തിൽനിന്ന് അവഗണിക്കുകയാണ് പതിവ്. പരാജിതരെ കൂടെ ചേർത്തു നിർത്തി അവരെ വലിയ വിജയങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് ഈ ചടങ്ങ് സംഘടിപ്പിച്ചത്.കൂടാതെ ഇവർക്ക് കൌൺസിലിംഗും കൈത്താങ്ങും നൽകുകയും ചെ്യുന്നുണ്ട്.ഈ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുപടിയാണ് വിജയത്തിനരികെ എന്ന വിനോദസന്ദേശയാത്ര, ടി യാത്രയിൽ കൃഷ്ണപുരം കൊട്ടാരം, അഴീക്കൽ-വലിയഴീക്കൽ ലൈറ്റ്ഹൌസ്, അഴീക്കൽ-വലിയഴീക്കൽ പാലം കൂടാതെ മറ്റ് വിനോദ സഞ്ചാര സ്ഥലങ്ങളും സന്ദർശിച്ചു.

രാവിലെ 9.30 യ്ക്ക് പഞ്ചായത്ത് അങ്കണത്തിൽനടന്ന ചടങ്ങ് പ്രസിഡൻറ് ശ്രീ.പി.എം സെയ്ദ് ഫ്ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവ്വഹിച്ചു.വൈസ് പ്രസിഡൻറ് ശ്രീമതി.ലാലിബാബു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ.ശ്രീ ഷാജി ചിറക്കുമേൽ,മറ്റ് വാർഡുകളിലെ ജനപ്രതിനിധികൾ.,സെക്രട്ടറി സി.ഡമാസ്റ്റൻ , അസിസ്റ്റൻറ് സെക്രട്ടറി സിദ്ദിക്ക് ,BRC-CO-ORDINATOR പ്രദീപ് കുമാർ,അധ്യാപകർ എന്നിവർചടങ്ങിൽ.പങ്കെടുത്തു