കരുനാഗപ്പള്ളി . തെക്കേഇന്ത്യയിലെ എംഡിഎംഎ വിതരണത്തിന്റെമുഖ്യകണ്ണിയായ വിദേശി ബാംഗ്‌ളൂരുവില്‍നിന്നും കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായി
കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങലില്‍ എംഡിഎംഎ, മെത്താഫിറ്റാമിന്‍,ഹെറോയിന്‍ എന്നിവയടക്കമുള്ള മയക്കുമരുന്നുകള്‍മൊത്തമായി വിതരണം ചെയ്യുന്ന അന്താരാഷ്ട്ര ഡ്രഗ് മാഫിയയുടെ മുഖ്യകണ്ണി ബാംഗ്‌ളൂരുവില്‍നിന്നും 55ഗ്രാം എംഡിഎംഎയുമായി കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായി.
മൂന്നാഴ്ചമുമ്പ് കൊല്ലം സ്വദേശിയായ അജിത് എന്ന യ.ുവാവിനെ 52ഗ്രാം എംഡിഎംഎയുമായി പിടികൂടിയിരുന്നു.അജിതുമായി ബാംഗ്‌ളൂരുവില്‍ നടത്തിയ 17ന് പാലക്കാട് സ്വദേശി അന്‍വറിനെപിടികൂടി. അന്‍വറിനെ ചോദ്യം ചെയ്തില്‍ നിന്നാണ് ആഫ്രിക്കന്‍ രാജ്യമായഖാനയില്‍ ബാബജോണ്‍എന്നറിയപ്പെടുന്ന ആളാണ് മുഖ്യകണ്ണിഎന്ന് മനസിലായത്.
ഇയാളെ അന്വേഷിച്ച് കരുനാഗപ്പള്ളി എസ്എച്ച്ഒ ജി ഗോപകുമാര്‍എസ്‌ഐമാരായ അലോഷ്യസ്അലക്‌സാണ്ടര്‍, ജിമ്മി ജോസ്,ശരത്ചന്ദ്രന്‍,എഎസ്‌ഐമാരായ ഷാജിമോന്‍, നന്ദകുമാര്‍,എസ്സിപിഒമാരായ രാജീവ്,സാജന്‍ എന്നിവരടങ്ങിയ സംഘം ബാംഗ്‌ളുരുവിലെത്തി. ആഫ്രിക്കക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ഹൊറമാവ്,ഹെന്നൂര്‍ എന്നിവിടങ്ങളില്‍ നടത്തിയഅന്വേഷണത്തില്‍ സര്‍ജാപുരയില്‍ നിന്നും ഘാന സ്വദേശി ക്രിസ്റ്റ്യന്‍ ഉഡോ(28)എന്നയാളെ അറസ്റ്റുചെയ്തു. സ്റ്റുഡന്‌റ് വിസയില്‍ ഇന്ത്യയില്‍ തങ്ങുന്ന ഇയാള്‍ നേരത്തേയും മയക്കുമരുന്ന സൈബര്‍കേസുകളില്‍ പെട്ടിട്ടുണ്ട്. അപകടകാരയായ ഇയാളെ കീഴ്‌പ്പെടുത്തിയത് അതിസാഹസികമായാണ്. എസിപി വിഎസ് പ്രദീപ്കുമാറാണ് പൊലീസ് സംഘത്തിന്റെ പ്രവര്‍ത്തനം ഏകോപിപ്പിച്ചത്.
ക്രിസ്റ്റ്യന്‍ ഉഡോ പ്രതിമാസം 50ലക്ഷത്തിലേറെ രൂപയുടെ എംഡിഎംഎ കേരളത്തില്‍ നടത്തുന്നതായി കണ്ടെത്തി. സിനിമാമേഖല പ്രഫഷണല്‍ വിദ്യാര്‍ഥികള്‍എന്നിങ്ങനെ ഇയാളുടെ ഇടപാടുശൃംഖല വലുതാണ്.
ഇയാളുടെ അറസ്റ്റോടെ കേരളത്തിലേക്ക് കടത്തുന്ന എംഡിഎംഎയുടെ ഒഴുക്ക് വലിയൊരളവ് കുറയുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
കളിഞ്ഞ രണ്ടുമാസത്തിനിടെ കരുനാഗപ്പള്ളി പൊലീസ് പിടികൂടുന്ന പത്താമത്തെ എംഡിഎംഎ കേസാണിത്.