കൊല്ലം പ്രാദേശിക ജാലകം

Advertisement

വീടിന് മുന്നില്‍ കിടന്ന വാഹനങ്ങള്‍ സാമൂഹിക വിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചു
ഓയൂര്‍: ഇളമാട് അമ്പലംമുക്കില്‍ വീടിന്റെ മുന്നില്‍ കിടന്ന കാറും, സ്‌കൂട്ടറും സാമൂഹിക വിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചതായി പരാതി. ഇളമാട്, അമ്പലംമുക്കില്‍ ശോഭ മന്ദിരത്തില്‍ സതീഷ് കുമാറിന്റെ വീടിന്റെ മുന്നിലെ ഷെഡ്ഡില്‍ കിടന്ന മാരുതി കാറും പുതിയ സ്‌കൂട്ടറുമാണ് സാമൂഹിക വിരുദ്ധര്‍ തീയിട്ടു നശിപ്പിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ഷെഡ്ഡില്‍ തീ ആളിപടരുന്നത് സതീഷാണ് ആദ്യം കാണുന്നത്. ഉടന്‍ തന്നെ പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തീയണച്ചു. സതീഷും ബന്ധുവും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. വാഹനങ്ങള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. ചടയമംഗലം പപോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇളമാട് അമ്പലംമുക്കില്‍ കാറും, സ്‌കൂട്ടറും സാമൂഹിക വിരുദ്ധര്‍ തീയിട്ട് നശിപ്പിച്ച നിലയില്‍

അഗ്നിപഥ് പദ്ധതി സൈന്യത്തിന്റെ വീര്യം തകർക്കും
പി.രാജേന്ദ്രപ്രസാദ്

ശാസ്താംകോട്ട: സൈന്യത്തിന്റെ വീര്യം തകർക്കുന്ന അഗ്നി പഥ് പദ്ധതി പിൻവലിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ആവശ്യപ്പെട്ടു. അഗ്നി പധ് പദ്ധതിക്കെതിരെ കോൺഗ്രസ്സ് കുന്നത്തൂർ, ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റി കളുടെ നേതൃത്വത്തിൽഹെഡ് പോസ്റ്റാഫീസിന് മുന്നിൽ നടത്തിയ സത്യാഗ്രഹസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. കുന്നത്തൂർ ബ്ലോക്ക് പ്രസിഡന്റ് കെ.സുകുമാരൻ നായർ , എം.വി.ശശികുമാരൻ നായർ , കല്ലട രമേശ്, കെ.കൃഷ്ണൻ കുട്ടിനായർ , കാരു വളളിൽ ശശി, പി.കെ.രവി , രവി മൈനാഗപ്പള്ളി, തോമസ് വൈദ്യൻ, കല്ലട ഗിരീഷ്, ദിനേശ് ബാബു, വി.വേണുഗോപാല കുറുപ്പ്, ഗോകുലം അനിൽ, എസ്.സുഭാഷ്, സരസ്വതിയമ്മ, ഷീജ രാധാകൃഷ്ണൻ , സിനി, ലോജു ലോറൻസ് , തടത്തിൽ സലിം, കെ.സോമൻ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു. വൈ. നജിം,വിദ്യാരംഭം ജയകുമാർ , സിജു കോശി വൈദ്യൻ, കടപുഴ മാധവൻ പിള്ള , ചന്ദ്രൻ കല്ലട, ജലാൽ സിത്താര, സൈറസ് പോൾ, ശാസ്താംകോട്ട ഷാജഹാൻ, റഷീദ്, ചക്കുവള്ളി നസീർ , ശാന്തകുമാരി തുടങ്ങിയവർ നേതൃത്വം നൽകി.

എൻ എസ് എസ് കരയോഗം കുടുംബസംഗമം

പോരുവഴി. അമ്പലത്തും ഭാഗം ശ്രീകൃഷ്ണവിലാസം എൻ എസ് എസ് കരയോഗം കുടുംബസംഗമവും, സ്കോളർഷിപ്പ് വിതരണവും നടന്നു. കുന്നത്തൂർ താലൂക്ക് യൂണിയൻ പ്രസിഡൻ്റ് കെ ആർ ശിവസുതൻ പിള്ള പരിപാടി ഉദ്ഘാടനം ചെയ്തു. മാധ്യമ അവാർഡ് ജേതാവ് ആർ അരുൺ രാജിനെ ചടങ്ങിൽ ആദരിച്ചു.

കരയോഗം പ്രസിഡൻറ് ആർ രാജീവ് അധ്യഷകനായിരുന്നു.എൻ എസ് എസ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ടി രവീന്ദ്ര കുറുപ്പ്, യൂണിയൻ കമ്മിറ്റി അംഗങ്ങളായ സി സുരേന്ദ്രൻ പിള്ള എം പ്രസന്നകുമാർ, കരയോഗം സെക്രട്ടറി മധുസൂദനൻ പിള്ള ,എം ചന്ദ്രശേഖരപിള്ള ,പ്രഭാകരൻ തമ്പി, സനൽകുമാർ, മോഹനൻ പിള്ള, ഗീതാകുമാരി തുടങ്ങിയവർ സംസാരിച്ചു.

സൈബർ സുരക്ഷ പരിശീലനം

കുന്നത്തൂര്‍.വി.ജി. എസ്. എസ്. എ.എച്ച്.എസ്.എസ് ,നെടിയവിള സ്ക്കൂളിൽ
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ കുടുംബശ്രീ അംഗങ്ങൾക്കായി സൈബർ സുരക്ഷ പരിശീലനം നടത്തുന്നു.
29.06.2022 ന്
സ്ക്കൂൾ ഐ.ടി ലാബിൽ വച്ചാണ് ക്ലാസ് നടക്കുന്നത്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഭവ്യ പ്രസാദ്, ലയ. എ.ജെ, സ്നേഹ.ബി.ജോസ് ,ദീപ്ത പരമേശ്.ജി എന്നിവർ ക്ലാസുകൾ നയിയ്ക്കുന്നു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റേഴ്സ് ഗീത.കെ, ദിവ്യശ്രീ എന്നിവർ നേതൃത്യം നൽകുന്നു.

റോഡിനു കുറുകെ വീണ മരം മുറിച്ചു മാറ്റി

പോരുവഴി. ഇടക്കാട് പാലത്തിൻകടവിൽ പാല ത്തിന് സമീപം ആയിരുന്നു മരം വീണത് . തോമസ് സ്റ്റീഫൻ, പ്രസന്നൻ പിള്ള എന്നിവരുടെ ഉടമസ്ഥതയിലുള്ള രണ്ടു മരങ്ങളാണ് ഇലക്ട്രിക് പോസ്റ്റ് ന്റെ യും ലൈനിന്റെയും മുകളിലൂടെ ഇലക്ട്രിക് പോസ്റ്റ് തകർത്ത് റോഡിന്റെ കുറുകെ ആണ് വീണത് . മരം റോഡിന്റെ കുറുകെ ആയതിനാൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടിരുന്നു.

നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ശാസ്താം കോട്ടയിൽ നിന്നും അഗ്നി ശമന സേന ഉടൻ എത്തി ചെയിൻ സോ യുടെയും റോപിന്റ് യും സഹായത്താൽ ഇലക്ട്രിസിറ്റി ജീവനക്കാരുടെ സാന്നിധ്യത്താൽ മരം മുറിച് മാറ്റി .സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷിനു വിന്റെ നേതൃത്വത്തിൽ ആയിരുന്നു രക്ഷാപ്രവർത്തനം ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രതീഷ് മനോജ്,വിജേഷ്, രാജേഷ് ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ ഹരിലാൽ, ഹരിപ്രസാദ്,ഹോംഗാർഡ് പ്രതീഷ് എന്നിവർ പങ്കെടുത്തു.

പിഎച്ച്ഡി നേടി

കേരള സർവകലാശാലയിൽനിന്നും നിന്നും ഫിസിക്കൽ എഡ്യൂക്കേഷനിൽ ഡോക്ടറേറ്റ് നേടിയ ഷെറിൻ സംഗീത് (പ്രിൻസിപ്പൽ ഇൻ ചാർജ് എസ്എന്‍ കോളജ് ചെങ്ങന്നൂര്‍) ഓച്ചിറ, ആലുംപീടികയിൽ ആനേപ്പിൽ മണ്ണുത്തറയിൽ സംഗീതിന്‍റെ ഭാര്യയും, മണപ്പള്ളി കാർത്തികവിലാസത്തിൽ പി. കാർത്തികേയന്റെയും മണി കാർത്തികേയന്റെയും മകളുമാണ്.

കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ ശ്രീ.രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച് തകർത്തത് അപലപനീയം – കേരള എൻ.ജി.ഒ അസോസിയേഷൻ

കോൺഗ്രസ് നേതാവും വയനാട് എം.പി യുമായ ശ്രീ.രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെയും,ജീവനക്കാർക്കെതിരെ നടന്ന ആക്രമണങ്ങൾ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയറ്റഗം ശ്രീ.ബി പ്രദീപ്കുമാർ പറഞ്ഞു. ജനാധിപത്യത്തെ വെല്ല് വിളിക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്നും മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.

ബഫർസോൺ വിഷയത്തിൽ കേരളം ഭരിക്കുന്ന പിണറായി വിജയൻ സർക്കാരും കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോഡി സർക്കാരുമാണ് തീരുമാനം എടുക്കേണ്ടത്.അതിന് വേണ്ടി രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്കല്ല മാർച്ച് നടത്തേണ്ടത് ബഫർസോണിന് അനുകൂലമായി റിപ്പോർട്ട് നൽകിയ മുഖ്യമന്ത്രിയുടെ വീട്ടിലേക്കാണ് മാർച്ച് നടത്തേണ്ടതെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയറ്റഗം ബി പ്രദീപ്കുമാർ പറഞ്ഞു. എൻ.ജി.ഒ അസോസിയേഷൻ കൊട്ടാരക്കര ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ബ്രാഞ്ച് പ്രസിഡന്റ് രാജേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടേറിയറ്റംഗം ബി. അനിൽകുമാർ,സംസ്ഥാന ഓഡിറ്റർ ശ്രീ.രഞ്ജിത് എം.ജി,വിആർ.ദിലീപ് കുമാർ കൗൺസിൽ അംഗം എം.ജി,ജെതിൻ,ശശികുമാർ,ശ്രീകുമാർ,പ്രമോദ്,അമീന,സജീന തുടങ്ങിയവർ സംസാരിച്ചു.

ലഹരി വിരുദ്ധ ദിനത്തിൽ ഭവിന്റെ പിറന്നാൾ സമ്മാനം

ലോക ലഹരി വിരുദ്ധ ദിനത്തിൽ ബോധവത്കരണ ഹ്രസ്വ ചിത്രവുമായി ഭവിന്റെ പിറന്നാളാഘോഷം .ആലപ്പുഴ താമരക്കുളം വി വി എച്ച് എസ്‌ എസിലെ പത്താംക്ലാസ് വിദ്യാർത്ഥി ഭവിൻ സുഗതനാണ് തന്റെ ജന്മദിനത്തിൽ ഇങ്ങനെ ഒരാശയം നടപ്പിലാക്കിയത്. . മദ്യത്തിന്റെ ദുരുപയോഗം മൂലം ഒരു കുടുംബത്തിനുണ്ടായ കഷ്ടനഷ്ടങ്ങളുടെ നേർകാഴ്ച്ച വരച്ചു കാട്ടുന്ന വിഷം എന്ന ഷോർട്ട് ഫിലിമാണ് ഭവിൻ തയാറാക്കിയത്. സംസ്ഥാന എക്‌സൈസ് ഡിപ്പാർട്മെന്റ് വിമുക്തിയുമായി ചേർന്ന് നടത്തിയ ഷോർട്ട് ഫിലിം മത്സരത്തിൽ ജൂറിയുടെ പ്രത്യേക പുരസ്കാരം ഇതിനു ലഭിച്ചു.പിതാവും സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവും കൂടിയായിട്ടുള്ള എൽ. സുഗതനാണ് ആശയവും സ്ക്രി പ്‌റ്റും തയാറാക്കിയത്.

സഹോദരി രണ്ടാം ക്ലാസുകാരി ഭവികാ ലക്ഷ്മിയും പിതാവും ഇതിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നടൻ സനോബർ, വിദ്യാർത്ഥിനിയായ തമന്ന ജലീൽ എന്നിവർ കഥാപാത്രങ്ങളായി എത്തുന്നു. ഭവിന്റെ ഓരോ പിറന്നാളുകളും വേറിട്ട രീതിയിലാണ് ആഘോഷിക്കുന്നത്.മിഠായിക്ക് പകരമായി സഹപാഠികൾക്ക് പച്ചക്കറി വിത്ത് കൊടുത്തും വിത്ത് പേന വിതരണം ചെയ്തും, വിമുക്തിക്ക് വേണ്ടി ബോധവൽകരണ പോസ്റ്റർ തയാറാക്കിയും, പൊതുസ്ഥാനങ്ങളിൽ തണൽ മരം നട്ടുപിടിപ്പിച്ചുമാണ് കഴിഞ്ഞ കാല പിറന്നാൾ ആഘോഷിച്ചുട്ടുള്ളത്. കുന്നത്തൂർ താലൂക്ക് ഓഫിസ് ജീവനക്കാരി അനൂപാ വി എസ്‌ മാതാവാണ്.

വാഹനം പാര്‍ക്ക് ചെയ്തതിനെ തുടര്‍ന്നുള്ള തര്‍ക്കം:യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച മധ്യ വയസ്‌കന്‍
അറസ്റ്റില്‍

കൊല്ലം.വാഹനം പാര്‍ക്ക് ചെയ്തതിനെ ചൊല്ലി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്
യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച മധ്യ വയസ്‌കന്‍ കിളികൊല്ലൂര്‍
പോലീസിന്റെ പിടിയില്‍ ആയി. ചാത്തിനാംകുളം ചിലങ്കുമുക്കില്‍ ജനകീയനഗര്‍
ഉഷാ ദേവ ഭവനില്‍ സഹദേവന്‍ (63) ആണ് അറസ്റ്റില്‍ ആയത്.
മങ്ങാട് ചാത്തിനാംകുളം ജനകീയ നഗര്‍ 71 ല്‍ ഷാജി ഭവനില്‍ ഷാജഹാന്‍ മകന്‍
ഷാനും കുടുംബവും സഞ്ചരിച്ചിരുന്ന ബൈക്ക ് പ്രതിയായ സഹദേവന്റെ വീടിന്
മുന്‍വശം പാര്‍ക്ക് ചെയ്യ്തതിലുള്ള വിരോധം, തര്‍ക്കത്തിലും തുടര്‍ന്ന്
ആക്രമണത്തിലും കലാശിക്കുകയായിരുന്നു.

തര്‍ക്കത്തെ തുടര്‍ന്ന് പ്രതി കയ്യിലിരുന്ന കത്തികൊണ്ട് ഷാനിനെ മാരകമായി ആക്രമിക്കുകയുംഭീകരാന്തരീക്ഷം സൃഷ ്ടിക്കുകയും ചെയ്യ്തു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയകിളികൊല്ലൂര്‍ ഇന്‍സ്‌പെക്ടര്‍ വിനോദ് കെ യുടെ നേതൃത്വത്തില്‍ ഉള്ള പോലീസ്സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സാഹസികമായാണ്പോലീസ് അറസ്റ്റ് ചെയ്യ്തത്. കൊല്ലം അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ജി.ഡി.
വിജയകുമാറിന്റെ നേതൃത്വത്തില്‍ കിളികൊല്ലൂര്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വിനോദ്
കെ, എസ്സ്.ഐ മാരായ അനീഷ് എപി, ജാനസ് പി ബേബി, എ.എസ.്‌ഐ മാരായ
രാജേഷ്, സന്തോഷ് കുമാര്‍, സി.പി.ഒ മണികണ്ഠന്‍, സിന്ധു എന്നിവ രുള്‍പ്പെട്ട
സംഘ മാണ് ഇയാളെ പിടി കൂടി യത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ്
ചെയ്യ്തു.