ചവറയില്‍ ഭവനവായ്പ കുടിശിക വകരുത്തിയവരെ നാണം കെടുത്തി പണം ഈടാക്കാന്‍ ശ്രമം

Advertisement

ചവറ.ഭവന നിര്‍മ്മാണത്തിന് വായ്പ എടുത്തവര്‍ക്കുനേരെ സ്വകാര്യ ധനമിടപാട് സ്ഥാനപനത്തിൻ്റെ പ്രാകൃത നടപടി വിവാദമായി. വീടിനുമുന്നില്‍ വലിയ നോട്ടീസ് പതിച്ചും, സ്പ്രേ പെയിൻ്റ് ഉപയോഗിച്ച് ബോര്‍ഡ് എടുതിയുമാണ് നാണം കെ

ടുത്തല്‍.

വായ്പാ തിരിച്ചടവ് മുടങ്ങിയ വീടുകൾക്ക് മുന്നിൽ സ്പ്രേ പെയിൻ്റ് കൊണ്ട് വലിയ അക്ഷരത്തിൽ ഉടമസ്ഥാവകാശം എഴുതിപ്പിടിപ്പിച്ചു.

രണ്ട് തിരിച്ചടവുകൾ മാത്രം വരുത്തിയ വീടുകൾക്കു മുന്നിൽ ഉൾപ്പെടെയാണ് ഈ അതിക്രമം. ഒരിളവുകളും നല്‍കാത്ത സ്ഥാപനത്തിലെ സ്റ്റാഫ് വളരെ മോശമായ പെരുമാറ്റത്തിലൂടെയാണ് പണം പിരിക്കുന്നതെന്നും വായ്പ എടുത്തവര്‍ പറയുന്നു.

സ്ഥാപനത്തിനു ബന്ധമില്ലെന്നും കളക്ഷൻ ചുമതലയുള്ള ചില ജീവനക്കാരാണ് പ്രവൃത്തിക്കു പിന്നിലെന്നും മാനേജ്മെൻറ് വിശദീകരിക്കുന്നു. വായ്പാ തിരിച്ചടവ് മുടങ്ങിയ വീടുകൾക്ക് മുന്നിൽ സ്പ്രേ പെയിന്റ് അടിച്ച സംഭവത്തിൽ വിശദീകരണവുമായി ചോളമണ്ഡലം ഫിനാൻസ് കമ്പനി രംഗത്തെത്തി.

ചില ജീവനക്കാരുടെ അനുചിതമായ പെരുമാറ്റത്തെക്കുറിച്ചുള്ള മാധ്യമ വാർത്തകൾ ഞെട്ടലുണ്ടാക്കി

പരാതി പരിശോധിക്കുമെന്നും ഉപഭോക്താക്കളോട് മോശമായി പെരുമാറിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ചോളമണ്ഡലം ഇൻവെസ്റ്റ്മെന്റ് ആൻഡ് ഫിനാൻസ് കമ്പനി വാർത്താകുറിപ്പിൽ അറിയിച്ചു.