ചവറയില്‍ ശ്രീലങ്കന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണറുടെ പൈലറ്റ് വാഹനം അപകടത്തിൽ പെട്ടു

Advertisement

ചവറ. ശ്രീലങ്കൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണറുടെ പൈലറ്റ് വാഹനം അപകടത്തിൽ പെട്ടു. മിനിലോറിയുമായി ഇടിച്ച് വാഹനം തലകീഴായി മറിയുകയായിരുന്നു. ചവറ കൊറ്റൻകുളങ്ങരയിൽ വൈകിട്ട് 6:15 ഓടെയായിരുന്നു അപകടം

അപകടത്തിൽ ഡ്രൈവർക്ക് നിസാര പരുക്കേറ്റു.

ഇടിച്ച പാഴ്സല്‍ ലോറി

ശ്രീലങ്കയുടെ ഇന്ത്യയിലെ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ഡി വെങ്കിടേശ്വരനെ അനുഗമിച്ച സ്റ്റേറ്റ് കാറാണ് അപകടത്തില്‍പെട്ടത്. കാര്‍ ഡ്രൈവര്‍ കൊട്ടാരക്കര സ്വദേശി സുനീഷിനാണ് പരുക്കേറ്റത്. ഒപ്പമുണ്ടായിരുന്ന ഷണ്മുഖന്‍,ശരവണന്‍ എന്നിവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അമൃതപുരിസന്ദര്‍ശിച്ച മടങ്ങുകയായിരുന്നു സംഘം. കരുനാഗപ്പള്ളിയിലേക്കുപോയ ഇന്‍സുലേറ്റഡ് വാനുമായി കൂട്ടിയിടിച്ച് മൂന്നുവട്ടം കാര്‍ കരണം മറിഞ്ഞു.അപകടം നടന്നതറിയാതെ പൊലീസ് അകമ്പടിയില്‍ മുന്നോട്ട് പോയ ഹൈക്കമ്മീഷണര്‍ പിന്നീട് തിരിച്ചെത്തി. പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടവരെയും കൂട്ടിയാണ് പിന്നീട് അദ്ദേഹം യാത്ര തുടര്‍ന്നത്.സ്ഥലത്ത് ദേശീയ പാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

Advertisement