കരുനാഗപ്പള്ളി. യുവാക്കളുടെ ബൈക്ക് റേസിംങ് മൂലം കടലോരവാസികള്‍ ഭീതിയില്‍ . ആയിരംതെങ്ങ് പാലം മുതൽ അഴീക്കൽ ബീച്ച് വരെയും ഇപ്പോൾ വലിയഴീക്കൽ പാലത്തിന് മുകളിലുമാണ് പവര്‍ബൈക്കുകളിലെ അഭ്യാസ പ്രകടനങ്ങൾ..ചിലവഴികളില്‍ കൂടി കാല്‍നടപോകാന്‍പോലും ഭയക്കുകയാണ് ജനങ്ങള്‍. എവിടെനിന്നോ വരുന്ന സംഘങ്ങള്‍ ഇവിടെ തമ്പടിക്കുന്നുണ്ട്.
ബൈക്കുമായി എത്തുന്ന ചെറുപ്പക്കാർ നാട് നീളെ ഈ അഭ്യാസ പ്രകടനങ്ങൾ കാണിക്കാൻ തുടങ്ങിയിട്ട് കുറച്ച് നാളുകൾ ആയി.സമൂഹമാധ്യമങ്ങളില്‍ വിഡിയോ സഹിതം പരാതി ഉയര്‍ന്നിട്ടും അധികൃതര്‍ ശ്രദ്ധിച്ചിട്ടില്ല. കഴിഞ്ഞദിവസം അഴീക്കല്‍ പാലത്തില്‍ രണ്ടു ബൈക്കുകള്‍ മല്‍സരിച്ചു പായുന്നതിനിടെ ഒരു കാറുമായി കൂട്ടിയിടി ഒഴിവായത് തലനാരിഴക്ക്.
മല്‍സരിച്ച് പായുന്ന ബൈക്കുകള്‍ സ്വയം അപകടത്തില്‍പെടുന്നതിലുപരി അകലെനിന്നും വരുന്ന വാഹനങ്ങളെയും ജോലിക്ക്പോകുന്നവരെയും കുട്ടികളെയും അപകപ്പെടുത്തുമെന്ന ആശങ്കയുണ്ട്. മയക്കുമരുന്നു സംഘങ്ങള്‍ പിന്നിലുണ്ടോ എന്നും സ്ഥലവാസികള്‍ ഭയക്കുന്നു.
കുട്ടികളും മുതിർന്നവരുമായ കാൽനട യാത്രക്കാർക്കും മറ്റും റോഡിന് സൈഡിൽ കൂടിപ്പോലും നടക്കാൻ പറ്റാത്ത അവസ്ഥയാണ്..
ഇവർക്കെതിരെ അടിയന്തിരമായി നിയമ നടപടികൾ സ്വീകരിക്കാത്തപക്ഷം നാട്ടുകാര്‍ സംഘടിച്ച് പ്രതിരോധിക്കാന്‍ നീക്കമുണ്ട്.