ഇന്‍ഡ്യന്‍ റിസര്‍വ് ബറ്റാലിയന്‍ കായിക ക്ഷമത പരീക്ഷ : കൊല്ലംസിറ്റി പോലീസ് പരിധിയില്‍ ഗതാഗത നിയന്ത്രണം

Advertisement

കൊല്ലം.കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തുന്ന ഇന്‍ഡ്യന്‍ റിസര്‍വ്
ബറ്റാലിയന്‍ പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കുള്ള പ്രവേശന
പരീക്ഷയായ 5 കിലോമീറ്റര്‍ ദൂരം എന്‍ഡുറന്‍സ് ടെസ്റ്റ് നടക്കുന്നതിനാല്‍
കൊല്ലം സിറ്റി പോലീസ് പരിധിയില്‍ ഗതാഗത നിയന്ത്രണം
ഉണ്ടായിരിക്കുന്നതാണ്. 05.07.22 മുതല്‍ 13.07.22 വരെയും 19.07.22 മുതല്‍ 23.07.22
വ രെയും രാവി ലെ 5 മ ണിമുതല്‍ 9 മ ണിവ രെയുംമാണ് പ്രവേശനപരീക്ഷ
നടത്തുന്നത് ആയതിനാല്‍ ഈ സമയങ്ങളില്‍ കര്‍ശനമായ ഗതാഗത
നിയന്ത്രണമുണ്ടായിരിക്കുന്നതാണ്. എന്‍ഡുറല് ടെസ്റ്റ് നടക്കുന്ന സ്ഥലങ്ങള്‍
കൊല്ലം പാരിപ്പള്ളി പരവ്വൂര്‍ റോഡ് (മുക്കട ജംഗ്ഷന്‍-ആര്‍.ജി
ട്രെഡേര്‍സ്-മൃഗാശുപത്രി പുത്തന്‍കുളം-മീനമ്പലം ജംഗ ്ഷന്‍), ആശ്രാമം
റോഡ് (ആശ്രാമം ആയുര്‍വേദ ആസുപത്രി ജംഗ ്ഷന്‍- ഹോളിഫാമിലി
കാത്തലിക് ചര്‍ച്ച്-ആയുര്‍വേദ ഹോസ്പിറ്റല്‍ -ഹോക്കി സ്റ്റേഡിയം മുനീശ്വര
സ്വാമി ടെമ്പിള്‍- ഹോളി ഈസ്റ്റ് കോര്‍ണര്‍ ഓഫ്ആശ്രാമം ഗ്രൗണ്ട്) ബീച്ച്
റോഡ് ( പോര്‍ട്ട് കൊല്ലം ജംഗ്ഷന്‍- കളക്ടര്‍ ബംഗ്ലാവ് – ഡിസിസി ഓഫീസ് –
വെടികുന്ന് – ബീച്ച് റോഡ്) എന്നിവയാണ്. പാരിപ്പള്ളി – പരവ്വൂര്‍ റോഡില്‍
(തിരിച്ചും) യാത്ര ചെയ്യുവാനായി പാരിപ്പള്ളി-മീനമ്പലം ജംഗ്ഷന്‍-
യു.കെ.എഫ് കോളേജ് -മൈലവിള- ഊന്നിന്‍മൂട്- പരവ്വൂര്‍
തിരഞ്ഞെടുക്കാവുന്നതാണ്. കേരള പി.എസ്.സി നടത്തുന്ന കായിക ക്ഷമത
പരീക്ഷ ആയതിനാല്‍ ഇവിടങ്ങളില്‍ ഫോട്ടോഗ്രാഫി, വിഡിയോഗ്രാഫി എന്നിവ
അനുവദനീയമല്ല. കൂടാതെ ടെസ്റ്റ് ന ടക്കുന്ന റൂട്ടു ക ളിലും പ രി സരത്തും ഉദ്യോഗാര്‍ത്ഥികള്‍ക്കൊപ്പം വരുന്ന വര്‍ക്കും നി യ ന്ത്രണ മുണ്ടായിരി ക്കുന്നതാണ്.

Advertisement