ആഞ്ഞിലിമൂട്ടിലെ പെട്രോൾ പമ്പിൽ നിന്നും മൊബൈൽ ഫോൺ അപഹരിച്ച 4 പ്രതികൾ റിമാൻഡിൽ; കരുനാഗപ്പള്ളിയിൽ നിന്നും ഫോൺ കണ്ടെടുത്തു

Advertisement

ശാസ്താംകോട്ട : ആഞ്ഞിലിമൂട്ടിലെ പെട്രോൾ പമ്പിൽ
ഇന്ധനം അടിക്കാനെന്ന വ്യാജേന എത്തി ജീവനക്കാരൻ്റെ ഫോൺ അപഹരിച്ച കേസിൽ അറസ്റ്റിലായ പ്രതികളെ ഇന്ന് ഉച്ചയോടെ ശാസ്താംകോട്ട കോടതി റിമാന്റ് ചെയ്തു.പള്ളിശ്ശേരിക്കൽ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ പള്ളിശ്ശേരിക്കൽ സ്വദേശി ഷാൻ (30), സലാഹുദീൻ, നിഷാദ്,ഷാനവാസ് എന്നിവരെയാണ് റിമാന്റ് ചെയ്തത്.

പ്രതികളുമായി പോലീസ് കരുനാഗപ്പള്ളിയിലുള്ള മൊബൈൽ ഷോപ്പിലെത്തി ഇവിടെ വിറ്റ മൊബൈൽ ഫോൺ കണ്ടെടുത്തു.ഇന്ധനം അടിക്കനെന്ന വ്യാജേനയാണ് ഓട്ടോയിൽ ശനിയാഴ്ച രാത്രി 11.30 യോടെ നാലംഗ സംഘം പെട്രോൾ പമ്പിൽ എത്തിയത്.ഓട്ടോ ഡ്രൈവർ ഡീസൽ അടിക്കാൻ ആവശ്യപ്പെടുന്നതിനിടെ ഒപ്പമുണ്ടായിരുന്നയാൾ മേശയുടെ അടുത്തെത്തി.

പണം സൂക്ഷിച്ചിരുന്ന മേശ അടച്ചിരുന്നതിനാൽ പുറത്തിരുന്ന ജീവനക്കാരൻ്റെ ഫോൺ കൈക്കലാക്കി ഓട്ടോറിക്ഷയിൽ തന്നെ സ്ഥലം വിട്ടു.തുടർന്ന് ജീവനക്കാരൻ വിവരം നൽകിയതിനെ തുടർന്ന് ശാസ്താംകോട്ട പോലീസ് സ്ഥലത്തെത്തി.സിസി ടിവി ക്യാമറ പരിശോധിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഓട്ടോ ഡ്രൈവർ അടക്കമുള്ള പ്രതികളെ പിടികൂടുകയായിരുന്നു.പമ്പിൽ വൻ കവർച്ച ലക്ഷ്യമാക്കിയാണ് സംഘമെത്തിയതെന്നും എന്നാൽ ലക്ഷ്യം പാളിയതോടെ ഫോൺ അപഹരിച്ച് കടക്കുകയുമായിരുന്നെന്നാണ് വിവരം.