കുളക്കടയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ദമ്പതിമാര്‍ മരിച്ചു

Advertisement

കൊല്ലം. കുളക്കടയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ദമ്പതിമാര്‍ മരിച്ചു

പുനലൂർ തൊളിക്കോട് സ്വദേശികളായ ബിനീഷ് കൃഷ്ണൻ , ഭാര്യ അഞ്ചു എന്നിവരാണ് മരിച്ചത്

ഇവരുടെ മുന്ന് വയസുള്ള കുഞ്ഞിനെ ഗുരുതര പരുക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടം ഉണ്ടായത്. കൊട്ടാരക്കര ഭാഗത്തേക്ക് വന്ന ഇന്നോവ കാറും അടൂര്‍ ഭാഗത്തേക്ക് പോയ ഓള്‍ട്ടോയും തമ്മിലാണ് കൂട്ടിയിടിച്ചത്. ദമ്പതികള്‍ ഓള്‍ട്ടോ വാഹനത്തിലാണ് ഉണ്ടായിരുന്നത്. എറണാകുളത്ത് സഹോദരിയുടെ വീട്ടില്‍ പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടമുണ്ടായത്. കനത്തമഴയില്‍ നിയന്ത്രണം വിട്ടാണ് അപകടമെന്നാണ് കരുതുന്നത്.