കൊട്ടാരക്കര. കുളക്കടയിൽ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന കുഞ്ഞും മരിച്ചു. ഇന്നലെ
അപകടത്തിൽ മരിച്ച ബിനീഷ് കൃഷ്ണന്റെയും അഞ്ജുവിന്റെയും മകൾ ശ്രേയ(മൂന്ന്) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 12 മണിക്കാണ് കുളക്കടയിൽ വച്ച് കാറുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്.
ബിനീഷ് – അഞ്ജു ദമ്പതികൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. എറണാകുളത്ത് ബന്ധുവിന്റെ വീട്ടിൽ പോയി തിരികെ വരുന്നതിനിടെയായിരുന്നു അപകടം. എതിർദിശയിൽ വന്ന കാർ മഴയിൽ നിയന്ത്രണം വിട്ടിടിച്ചാണ് അപകടം ഉണ്ടായത്. ഈ കാർ ഓടിച്ചിരുന്ന അടൂർ ചൂരക്കോട് സ്വദേശിയായ അരവിന്ദ് ആശുപത്രിയിൽ ചികിത്സയിലാണ്.