കരുനാഗപ്പള്ളി. എയർഗൺ ഉപയോഗിച്ച് വെടിയേറ്റതിനെത്തുടര്‍ന്ന് അവശനിലയിലായ തെരുവ് നായയെ വിദഗ്ധ ചികിത്സക്കായി മൃഗാശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൃഗസംരക്ഷണ സ്നേഹികളാണ് കായംകുളത്ത് പാതയോരത്ത് കണ്ടെത്തിയ അവശനിലയിലായ നായയെ കരുനാഗപ്പള്ളിയിലെ സ്വകാര്യ മൃഗാശുപത്രിയിൽ പ്രവേശിപ്പിച്ചത്.കാലിലെ വൃണം കാരണം അവശനിലയിലായ നായയെ തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ആശുപത്രിയിൽ എത്തിച്ചത്.
എന്നാൽ ഡോ. അഖിലിൻ്റെ നേതൃത്വത്തിൽ പരിശോധന നടത്തിയെങ്കിലും കുറവ് കണ്ടില്ല. തുടർന്ന് എക്സറേ പരിശോധനയിലാണ് നെഞ്ച് ഭാഗത്ത് മൂന്ന് പെല്ലറ്റുകൾ തറച്ചിരിക്കുന്നത് ശ്രദ്ധയിൽ പെട്ടത്.എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ സർജറിയിലൂടെ പെല്ലറ്റ് പുറത്ത് എടുക്കാൻ കഴിയാത്ത അവസ്ഥയാണ് . വരും ദിവസങ്ങളിലെ അന്തിമ തീരുമാനമെടുക്കാൻ കഴിയു.കുട്ടികൾ കളിച്ചതാണോ തീവ്രസ്വഭാവ സംഘടനകൾ പരിശീലനം നടത്തിയതാണോ എന്നൊക്കെ സംശയo ഉയര്‍ന്നിട്ടുണ്ട്.