അഞ്ചലില്‍ ക്ഷേത്രകുളത്തിൽ വിദ്യാർഥി മുങ്ങിമരിച്ചു

Advertisement

അഞ്ചൽ: ക്ഷേത്ര കുളത്തിൽ വിദ്യാർഥി മുങ്ങിമരിച്ചു. ഏരൂർ കരിമ്പിൻകോണം സ്വാതി നിലയത്തിൽ ബിനു-ശോഭ ദമ്പതികളുടെ മകൻ ജ്യോതിഷ് കൃഷ്ണ (16) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 3.30-നായിരുന്നു അപകടം. സുഹൃത്തുക്കളോടൊപ്പം അഞ്ചൽ കളരി ക്ഷേത്രക്കുളത്തിൽ കുളിയ്ക്കാനെത്തിയ ജ്യോതിഷ് കുളത്തിലേക്ക് ചാടി പിന്നീട് ഉർന്നുവരാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ ബഹളം വച്ചപ്പോൾ നാട്ടുകാർ ഓടിക്കൂടി ജ്യോതിഷിനെ പുറത്തെടുത്ത് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പുനലൂരിൽ നിന്നും ഫയർഫോഴ്‌സും, അഞ്ചൽ പോലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പ്ലസ് വൺ വിദ്യാർഥിയാണ് ജ്യോതിഷ്.