കൊല്ലം പ്രാദേശിക ജാലകം

Advertisement

വ്യാപാരിയെ മാരകായുധം ഉപയോഗിച്ച് ആക്രമിച്ച് കവര്‍ച്ച നടത്തിയ പ്രതികള്‍ പിടിയില്‍

കിളികൊല്ലൂര്‍: വ്യാപാരിയെ മാരകായുധം ഉപയോഗിച്ച് ആക്രമിച്ച് കവര്‍ച്ച നടത്തിയ പ്രതികള്‍ പോലീസ് പിടിയില്‍. കിളികൊല്ലൂര്‍ കാട്ടുംപുറത്തു വീട്ടില്‍ നിന്നും ഇരവിപുരം വലിയവിള സുനാമി ഫ്‌ളാറ്റ് ബ്ലോക്ക് നം. 14ല്‍ വാടകയ്ക്ക് താമസിക്കുന്ന വാവാച്ചി എന്നു വിളിക്കുന്ന ദിനേശ് (39), കൊല്ലം വെസ്റ്റ് വില്ലേജില്‍ ജോനകപ്പുറം വാര്‍ഡില്‍ ആറ്റുകാല്‍ പുരയിടത്തില്‍ നിന്നും കൊച്ചുപള്ളിക്ക് സമീപം കോയിവീട്ടില്‍ ഷംസീന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന അക്കു എന്നു വിളിക്കുന്ന അക്ബര്‍ ഷാ (26) എന്നിവരെയാണ് കിളികൊല്ലൂര്‍ പോലീസിന്റെ പിടിയീലായത്.

03.06.2022 പുലര്‍ച്ചെ 3 മണിയോടെ മൂന്നാംകുറ്റി ജംഗ്ഷനിലെ ജ്യൂസ് സ്റ്റാള്‍ വ്യപാരത്തിനു ശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്ന ജഗനെ 2 ബൈക്കുകളില്‍ പിന്‍തുടര്‍ന്നെത്തിയ സംഘം ചാത്തനാകുളത്തിനു സമീപം ഇയാളുടെ വാഹനത്തിനു കുറകെ നിര്‍ത്തി വഴി തടഞ്ഞ് ആക്രമിക്കുകയായിരുന്നു. വാളുപയോഗിച്ച് വെട്ടി പരിക്കേല്‍പ്പിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്ത ശേഷം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ടിയാന്റെ കൈയിലുള്ള 70,000 രൂപയും 25,000 രൂപ വിലയുള്ള മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്യുകയായിരുന്നു. രണ്ട് ഇരുചക്രവാഹനങ്ങളിലായി എത്തിയ കവര്‍ച്ച സംഘം മുഖംമൂടിയും മാസ്‌ക്കും വെച്ച് തിരിച്ചറിയാന്‍ കഴിയാത്ത രീതിയിലാണ് വ്യാപാരിയെ പിന്‍തുടര്‍ന്നെത്തി കവര്‍ച്ച നടത്തിയത്.

കൊല്ലം സിറ്റി പോലീസ് മേധാവി നാരായണന്‍ റ്റി ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ അന്വേഷണ സംഘവും കിളികൊല്ലൂര്‍ പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ്് കവര്‍ച്ച നടത്തിയ സംഘത്തിലെ രണ്ട് പേരെ ഒളിസങ്കേതത്തില്‍ നിന്നും കണ്ടെത്തിയത്. കൊല്ലം സിറ്റി പരിധിയിലെ അന്‍പതില്‍ അധികം സി.സി.ടി.വി ക്യാമറകളും റോഡു സുരക്ഷ ക്യാമറകളും പരിശോധിച്ചാണ് ഈ സംഘത്തെ തിരിച്ചറിഞ്ഞത്. മൂന്നാംകുറ്റി ജംഗ്ഷനില്‍ ജ്യൂസ് സ്റ്റാള്‍ നടത്തുന്ന ജഗനെ രാത്രിയില്‍ പലതവണ നിരീക്ഷിക്കുകയും പുലര്‍ച്ചയോടെ കടയിലെ സഹായിയെ വീട്ടിലാക്കി സ്വന്തം വീട്ടിലേക്ക് ഒറ്റയ്ക്ക് വാഹനത്തില്‍ പോകുമ്പോഴാണ് ഇവര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചത്. രക്ഷപ്പെട്ട മറ്റു പ്രതികള്‍ ഉടന്‍തന്നെ പിടിയിലാവുമെന്ന് കൊല്ലം സിറ്റി പോലീസ് മേധാവി നാരായണന്‍ റ്റി ഐ.പി.എസ് അറിയിച്ചു.


കൊല്ലം അസിസ്റ്റന്റ് കമ്മീഷണര്‍ ജി.ഡി വിജയകുമാറിന്റെ നിര്‍ദ്ദേശപ്രകാരം കിളികൊല്ലൂര്‍ ഇന്‍സ്‌പെക്ടര്‍ വിനോദ്.കെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്സ്.ഐ ജയകുമാര്‍, കിളികൊല്ലൂര്‍ എസ്.ഐ മാരായ അനീഷ് എ.പി എ.എസ്.ഐ സന്തോഷ്, സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ ബൈജു പി ജെറോം, എസ്.സി.പി.ഒമാരായ സജു, സീനു, മനു, രിപു, രതീഷ്, സിപിഒമാരായ അനീഷ്, പ്രശാന്ത്, ഇമ്മാനുവേല്‍, ദീപു, ശിവകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. വാവാച്ചി ദിനേശ് മുന്‍പ് നിരവധി കേസുകളില്‍ പ്രതിയായിട്ടുള്ളതും കാപ്പാ നിയമപ്രകാരം ശിക്ഷ അനുഭവിച്ചിട്ടുളളതുമാണ്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യ്തു.

തേവലക്കര വീടിനുനേരെ സ്‌ഫോടക വസ്തു എറിഞ്ഞ സംഭവത്തില്‍പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി

തേവലക്കര. വീടിനുനേരെ സ്‌ഫോടക വസ്തു എറിഞ്ഞ സംഭവത്തില്‍ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. തേവലക്കര മുന്‍ പഞ്ചായത്ത് അംഗവും സിപിഐ നേതാവുമായ അരിനല്ലൂര്‍ സ്വദേശി ബിജിപീറ്ററിന്റെ വീടിനുനേരെയാണ് സ്‌ഫോടക വസ്തു എറിഞ്ഞത്.

തഴവ കുതിരപ്പന്തി സ്വദേശികളായ രാജപ്പന്‍ എന്നുവിളിക്കുന്ന രാജീവ്, സോനു അരിനല്ലൂര്‍ സ്വദേശി അയ്യപ്പന്‍ എന്നിവരാണ് അറസ്റ്റിലായി റിമാന്‍ഡിലുള്ളത്. മേയ് എട്ടിനാണ് ആക്രമണം നടന്നത്. ജനല്‍തകര്‍ത്ത് അകത്തേക്ക് സ്‌ഫോടകവസ്തു എറിയുകയായിരുന്നു.

സ്‌ഫോടകവസ്തു നിര്‍മ്മിച്ച പന്മന കുരീത്തറ ജംക്ഷന് സമീപത്തെ എം സാന്‍ഡ് വില്‍പ്പന കേന്ദ്രത്തിലും ഇവരെ എത്തിച്ചു.നിര്‍മ്മിച്ചതിന്റെ ഭാഗങ്ങള്‍ ഇവിടെനിന്നും ലഭിച്ചു. എസ്എച്ച്ഒ എം ദിനേശ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്‌.

കാണാതായ കുന്നത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ എറണാകുളം ലോഡ്ജിൽ നിന്നും സെൻട്രൽ പോലീസ് കണ്ടെത്തി

കൊച്ചി : ബുധനാഴ്ച ഉച്ചമുതൽ ദുരൂഹ സാഹചര്യത്തിൽ കാണാതായ കൊല്ലം കുന്നത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.ബിനീഷ് (46) നെ കണ്ടെത്തി.എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിന് സമീപം ലോഡ്ജിൽ നിന്നും സെൻട്രൽ പോലീസാണ് ബിനീഷിനെ കണ്ടെത്തിയത്.ശാസ്താംകോട്ട
പോലീസ് നടത്തിയ അന്വേഷണത്തിൽ
ലൊക്കേഷൻ കണ്ടെത്തുകയും വിവരം എറണാകുളം സെൻട്രൽ പോലീസിന് കൈമാറുകയുമായിരുന്നു. തുടർന്ന് ശാസ്താംകോട്ടയിൽ നിന്നും എറണാകുളത്ത് എത്തിയ
അന്വേഷണ സംഘത്തിന് ബിനീഷിനെ കൈമാറി.

വൈകിട്ടോടെ ശാസ്താംകോട്ട പോലീസ് സ്റ്റേഷനിലെത്തിച്ച് മൊഴി രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് സി.ഐ അനൂപ്, എസ്.ഐ അനീഷ് എന്നിവർ അറിയിച്ചു.കുന്നത്തൂർ നാലാം വാർഡ് അംഗവും വൈസ് പ്രസിഡന്റുമായ ബി.ബിനീഷിനെ ബുധനാഴ്ച ഉച്ചമുതൽ കാണാതായത്.ബുധനാഴ്ച രാവിലെ കുന്നത്തൂർ പഞ്ചായത്ത് ഓഫീസിൽ എത്തിയ ശേഷം സ്വന്തം വാഹനത്തിൽ മടങ്ങിയ ബിനീഷ് വീട്ടിലെത്തിയില്ല.രണ്ട് സിം കാർഡ് ഉള്ള ഫോൺ ഉച്ച മുതൽ ഓഫായിരുന്നു.വീട്ടുകാരെ പോലും പിന്നീട് ബന്ധപ്പെട്ടിട്ടില്ല.ഇതാണ് ദുരൂഹതയ്ക്ക് ഇടയാക്കിയത്.

പടിഞ്ഞാറെകല്ലട ഗ്രാമപഞ്ചായത്തിൽ അനുമോദന സമ്മേളനവും കരിയർ ഗൈഡ് ശില്പശാലയും

പടിഞ്ഞാറെകല്ലട .പഞ്ചായത്തിലെ എസ്. എസ്. എൽ. സി. വിജയികളായ മുഴുവൻ കുട്ടികളെയും ഗ്രാമപഞ്ചായത്തിന്റെ അനുമോദനങ്ങൾ നൽകി. പഞ്ചായത്തിലെ 76കുട്ടികളാണ് എസ്. എസ്. എൽ. സി. വിജയിച്ചത്. അതിൽ 15കുട്ടികൾക്ക് A+ലഭിച്ചു. അവർക്ക് പ്രത്യേകഉപഹാരം നൽകി.
കഴിഞ്ഞ എട്ടുവർഷമായി വെസ്റ്റ് കല്ലട സ്കൂൾ എസ്. എസ്. എൽ. സി. ക്ക് നൂറുശതമാനം വിജയം നേടുന്നു. ഇതിന് നേതൃത്വം നൽകുന്ന പ്രഥമധ്യാപകൻ സണ്ണി അന്ധനാണ്. അദ്ദേഹത്തിന്റെ മാതൃകാപരമായ പ്രവർത്തനമാണ് സ്കൂളിനെ മികച്ച വിജയത്തിലേക്ക് നയിക്കുന്നത്. സണ്ണി മാഷിനെയും സ്കൂളിനുമുള്ള പഞ്ചായത്തിന്റെ പ്രത്യേക ഉപഹാരം ചടങ്ങിൽവെച്ചുനൽകി.


ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ഉഷാലയം ശിവരാജൻ ആദ്യക്ഷതവഹിച്ച സമ്മേളനം പ്രസിഡന്റ് ഡോ. സി. ഉണ്ണികൃഷ്ണൻ ഉത്ഘാടനം ചെയ്‌തു. എസ്. എസ്. എൽ. സി ക്ക് ശേഷം ഇനി എന്ത് എന്ന വിഷയത്തിൽ കേരള സർവകലാശാല യു. ഐ. റ്റി പ്രിൻസിപ്പൽ ഡോ. ഏ. മോഹൻകുമാർ ക്ലാസ് നയിച്ചു.
ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ. സുധീർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ അംബികകുമാരി, പഞ്ചായത്ത് അംഗങ്ങളായ റ്റി. ശിവരാജൻ, ഷീലാകുമാരി, ഓമനക്കുട്ടൻ പിള്ള, രജീലാ ഹയർ സെക്കന്ററി പ്രിൻസിപ്പൽ ഡോ. ജോയ്, ശ്രീ. സണ്ണി എന്നിവർ സംസാരിച്ചു. പഞ്ചായത്ത്‌ അസി :സെക്രട്ടറി രാധാകൃഷ്ണൻ നന്ദി പറഞ്ഞു.

പ്രഥമശുശ്രൂഷാപാഠവുമായി മോട്ടോര്‍വാഹനവകുപ്പ് ചവറയില്‍

ചവറ. അപകട രംഗത്ത് ആദ്യം ഓടി എത്തുന്നവര്‍ക്ക് പ്രഥമശുശ്രൂഷയില്‍അറിവില്ലെങ്കില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉദ്ദേശിച്ച ഫലമാകില്ല ലഭിക്കുക, വാഹനാപകടങ്ങളില്‍പരിക്കേറ്റവരെ കിട്ടുന്ന വാഹനത്തില്‍ അശാസ്ത്രീയമായി വാരിഎടുത്തിട്ട് കൊണ്ടുപോകുന്നത് പലപ്പോഴും അവര്‍ക്ക് ആന്തരിക രക്തസ്രാവമുണ്ടാക്കുകയോ ഒടിവുകള്‍ കൂടുതല്‍തകരാറിലാക്കുകയോ ജീവിതകാലംമുഴുവന്‍ ചലനശേഷി നഷ്ടപ്പെടുംവിധം കുഴപ്പത്തിലാക്കുകയോ ഒക്കെ ചെയ്‌തേക്കാം. ഇതിന് പരിഹാരവുമായി എത്തിയിരിക്കയാണ് മോട്ടോര്‍വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം. സ്ഥാലത്ത് മിക്കവാറും ആദ്യം എത്തുന്ന ഓട്ടോ തൊഴിലാളികളെ പ്രഥമശുശ്രൂഷാ പാഠങ്ങള്‍ നല്‍കി കഴിവുറ്റവരാക്കുകയാണ് ലക്ഷ്യം.

മോട്ടോര്‍വാഹനവകുപ്പും ഐആര്‍ഇയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓട്ടോറിക്ഷാഡ്രൈവര്‍മാര്‍ക്കുള്ള പ്രഥമശുശ്രൂഷാ പരിശീലനം ജൂലൈ 9ന് രാവിലെ ഒന്‍പതുമുതല്‍ ശങ്കരമംഗലം ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ചവറ മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളിലെ ഓട്ടോ ഡ്രവര്‍മാര്‍ക്കാണ് പരിശീലനം. ഡോ.സുജിത് വിജയന്‍പിള്ള എംഎല്‍എ ഉദ്ഘാടനം ചെയ്യും.ചവറ ഫയര്‍‌സ്റ്റേഷനിലെ ആര്‍. രതീഷ് യുഎല്‍ ഉല്ലാസ് എന്നിവര്‍ ശുശ്രൂഷാപാഠങ്ങള്‍ അവതരിപ്പിക്കും.
ചവറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ യുപി വിപിന്‍കുമാര്‍ റോഡ് സുരക്ഷാ സന്ദേശം നല്‍കും.കൊല്ലം ആര്‍ ടി ഒ എച്ച് അന്‍സാരി അധ്യക്ഷത വഹിക്കും.

കേസുകൊടുത്തതിലുള്ള വിരോധം : തടഞ്ഞു നിര്‍ത്തി ആക്രമിച്ച പ്രതികള്‍ക്ക് തടവ് ശിക്ഷ
കൊല്ലം.മുന്‍വിരോധത്താല്‍ ദേഹോപദ്രവം ഏല്‍പ്പിച്ച 2 പ്രതികള്‍ക്ക് കോടതി തടവും
പിഴയും വിധിച്ചു. വേളമാനൂര്‍ പുളിക്കുഴി ചരുവിള വീട്ടില്‍ കുട്ടന്‍
എന്ന ജിത്തു (26), കല്ലുവാതുക്കല്‍ വേളമാനൂര്‍ ചരുവിള പുത്തന്‍ വീട്ടില്‍ കണ്ണന്‍ എന്ന മനു (30) എന്നിവര്‍ക്കാണ് 15,000/- രൂപ പിഴയും രണ്ട് കൊല്ലം തടവ്ശിക്ഷയും ലഭിച്ചത്.

2020 ലാണ് കേസിന് ആസ്പദമായ സംഭവം, മുന്‍പ്
പരാതിക്കാരിയുടെ മകനെ പ്രതികള്‍ ഉപദ്രവിച്ചതിന് കേസ് നല്‍കിയിരുന്നു. ഈ
കാരണത്താല്‍ പരാതിക്കാരിയും സഹോദരനും മകനുമായി കടയില്‍ നിന്ന്
സാധനങ്ങളുംമായി തിരികെ വീടിനു സമീപമെത്തിയപ്പോള്‍ പ്രതികള്‍ തടഞ്ഞു
നിര്‍ത്തുകയും അസഭ്യം വിളിച്ചു നെഞ്ചില്‍ ചവിട്ടുകയും മകനേയും
സഹോദരനേയും കൈയേറ്റം ചെയ്യുകയും ആയിരുന്നു. തുടര്‍ന്ന് വീട്ടില്‍ അതിക്രമിച്ച്
കയറി വീട് ഉപകരണങ്ങള്‍ അടിച്ച് തകര്‍ക്കുകയും കൈയില്‍ കരുതിയിരുന്ന
കത്തിയെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

പരാതിയില്‍ പാരിപ്പള്ളി സബ്ബ് ഇന്‍സ്‌പെക്ടര്‍ ജി. ജെയിംസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്ത്
അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്
കോടതി (പരവ്വൂര്‍) മജിസ്ട്രേറ്റ് സബാഹ് ഉസ്മാന്‍ ആണ് ശിക്ഷ വിധിച്ചത്.
പ്രോസിക്യൂഷനു വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ ശിഖ, രവിത,
ജോണ്‍ എന്നിവരാണ് ഹാജരായത്.

സംരക്ഷണവും സ്നേഹവും കിട്ടാതെ കൊല്ലം കിളികൊല്ലൂർ പോലീസ് സ്റ്റേഷനിൽ അഭയം പ്രാപിച്ച അമ്മയെ അഗതിമന്ദിരത്തിൽ എത്തിച്ചു

കൊല്ലം -കിളികൊല്ലൂർ വില്ലേജിൽ,കല്ലുംതാഴം ചേരിയിൽ കുന്നുവിള
വ ടക്കത്തിൽ താമസിക്കുന്ന 75 വയസ്സുള്ള സരസ്വതി അമ്മ മക്കൾ നല്ല രീതിയിൽ നോക്കാത്തത് കാരണം സ്വമേധയാ കിളികൊല്ലൂർ പോലീസിൽ അഭയം പ്രാപിച്ചു. ഇവർക്ക് മൂന്ന് ആൺമക്കൾ ഉണ്ട്. ഈ അമ്മയുടെ ഭർത്താവ്48 വർഷത്തിനുമുൻപ് മരിച്ചുപോയി. അതിനുശേഷംകഷ്ടപ്പെട്ടാണ്ഈ മൂന്നു മക്കളെയുംവളർത്തിയത് വാർദ്ധക്യകാല പെൻഷൻ മാത്രമാണ്ഈ അമ്മയുടെ വരുമാനം.മക്കളുടെ ഭാഗത്ത് നിന്നുംഒരുസ്നേഹവും സംരക്ഷണവും കിട്ടുന്നില്ല എന്നാണ്ഈ അമ്മ പറയുന്നത് ഒരു നിവൃത്തിയും ഇല്ലാത്തതുകൊണ്ടാണ്അമ്മ പോലീസ് സ്റ്റേഷനിൽ

ഹാജരായത്എവിടെ പോകണംഎന്നറിയാതെനിന്ന്ഈ ഈ അമ്മയെ
കി ളികൊ ല്ലൂർ പോലീസിന്റെ സഹായത്തോടെ ജീവകാരുണ്യ പ്രവർത്തകൻ ആയ ശക്തികുളങ്ങര ഗണേഷ് ഇടപെടുകയും ഗണേശും സുഹൃത്തുക്കൾ ആയ ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ മനോജും ആംബുലൻസ് ജീവനക്കാരൻ ആയ അബു എന്നിവർ ചേർന്ന് കാണ്ണ നല്ലൂർ, വെളിച്ഛിക്കാല രക്ഷാ നിലയം ചാരിറ്റബിൾ ട്രസ്റ്റിൽ എത്തിച്ചു.

ബഷീർ അനുസ്മരണവും
വായനാക്കൂട്ട രൂപീകരണവും

മൈനാഗപ്പള്ളി . ഗ്രാന്മ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ പട്ടകടവ് സെൻ്റ് ആൻഡ്രൂസ് യു.പി.എസിൽ ബഷീർ അനുസ്മരണവും വായനാകൂട്ട രൂപീകരണവും സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം ഹെഡ്മിസ്ട്രസ് ഗീത വൈ ഉദ്ഘാടനം ചെയ്തു.

ശൂരനാട് ഗവ.എച്ച്.എസ്.എസിലെ റിട്ട. അധ്യാപിക ആഗ്നസ് ജെ മുഖ്യ പ്രഭാഷണം നടത്തി.ഷീജ.ജെ. അധ്യക്ഷത വഹിച്ച യോഗത്തിൽ സോമൻ മൂത്തേഴം സ്വാഗതം പറഞ്ഞു.ബി.ആർ.സി.ട്രെയിനർ സുഭാഷ് ബാബു,
ജോസ് ജെ, എസ്. ദേവരാജൻ, ജിജി ദാസ് എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ബോസ് റോണാൾഡ് നന്ദി രേഖപ്പെടുത്തി.

ജനവാസ കേന്ദ്രത്തിലെ ടാർ മിക്സിങ് യൂണിറ്റിനെതിരെയുള്ള സമരം ശക്തമാകുന്നു

ശൂരനാട് :ആനയടിയിലെ ജനവാസ കേന്ദ്രമായ വയൽ കോളനിയിലെ ടാർ മിക്സിങ് യൂണിറ്റിനെതിരെയുള്ള സമരം കൂടുതൽ ശക്തമാകുന്നു. സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ ഇതിനാലകം നിരവധി സമരങ്ങളും പ്രതിഷേധങ്ങളും നടന്നു കഴിഞ്ഞു. പ്രദേശത്തെ പൊതു സമൂഹത്തിന്റെ കൂടുതൽ പങ്കാളിത്തത്തിനും ബോധവൽക്കരണത്തിനുമായി ഇന്നലെ ശൂരനാട് വടക്ക് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ വൻ ജന പങ്കാളിത്തത്തോടെ വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു. ആനയടി റൈസ് മിൽ ജംഗ്‌ഷനിൽ തുടങ്ങിയ പ്രചരണ ജാഥയുടെ ഉത്ഘാടനം പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ കെ വി രാമാനുജൻ തമ്പി നിർവഹിച്ചു.

സമരസമിതി കൺവീനർ ആർ മനുചന്ദ്രൻ അധ്യക്ഷനായിരുന്നു.എക്സ് സർവിസ് ആനയടി യൂണിറ്റ് പ്രസിഡന്റ്‌ ശിവപ്രകാശൻ പിള്ള മുഖ്യ പ്രഭാഷണം നടത്തി. ഹൈക്കോടതി കേസ് നിലനിൽക്കേ ജില്ലാ പൊല്യൂഷൻ കൺട്രോൾ ബോർഡ് നൽകിയ പ്രവർത്തനാനുമതി വൻ വിവാദത്തിന് വഴിവെച്ചിരുന്നു. കോടതി ഉത്തരവ് ലംഘിച്ച അധികൃതർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. എല്ലാ കക്ഷി രാഷ്ട്രീയത്തിൽ പെട്ടവരും സമരത്തിൽ പങ്കാളികളായിരുന്നു. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം.
വിവിധ കേന്ദ്രങ്ങളിൽ, കെ വി രാമാനുജൻ തമ്പി , ആർ മനു ചന്ദ്രൻ, ഹരീന്ദ്രകുമാർ,ജിനു മഹീന്ദ്രൻ, ശാന്തകുമാർ, മോഹനൻ തുടങ്ങിയവർ സംസാരിച്ചു. ശിവപ്രകാശൻ പിള്ള, രാജൻ,രാഗേഷ്, തുടങ്ങിയവർ നേതൃത്വം നൽകി.

ഐത്തോട്ടുവാ ക്ഷീരോൽപ്പാദക സഹകരണ സംഘം കോൺഗ്രസ്‌ പിടിച്ചെടുത്തു

പടിഞ്ഞാറേകല്ലട.നാൽപ്പത് വർഷമായി സിപിഎം നിയന്ത്രണത്തിൽ പ്രവർത്തിച്ച പടിഞ്ഞാറെ കല്ലട ഐത്തോട്ടുവാ ക്ഷീരോൽപ്പാദക സഹകരണ സംഘം( Q 103 D) കോൺഗ്രസ്‌ പിടിച്ചെടുത്തു.

പ്രസിഡന്റായി എം. ഗോപാലകൃഷ്ണനെ തെരഞ്ഞെടുത്തു രവീന്ദ്രൻപിള്ള, N. പുരുഷോത്തമൻ, ദിലീപ്കുമാർ,മേഴ്‌സിഫിലിപ്പ്, R. രമാദേവി, o. സ്വർണ്ണമ്മ, പി. കമലാക്ഷി എന്നിവർ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു