പത്തനാപുരം സ്വദേശിനി നഴ്സ് സൗദിയില്‍ പ്രസവത്തിനിടെ മരിച്ചു

Advertisement

ബുറൈദ: സൗദി അറേബ്യയില്‍ പ്രസവത്തിനിടെ മലയാളി നഴ്സ് മരിച്ചു. കൊല്ലം പത്തനാപുരം സ്വദേശിനി ആന്‍സി ഫാത്തിമയാണ് (31) മരിച്ചത്.

ആന്‍സിയുടെ ആദ്യ പ്രസവമായിരുന്നു. അഞ്ചു വര്‍ഷമായി ബുറൈദയിലെ പ്രിന്‍സ് സുല്‍ത്താന്‍ കാര്‍ഡിയാക് സെന്ററില്‍ നഴ്‌സ് ആയി സേവനമനുഷ്ഠിക്കുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രസവത്തിനായി ബുറൈദ എംസിഎച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് തിങ്കളാഴ്ച സിസേറിയന് വിധേയമാക്കി.

തൊട്ടടുത്ത ദിവസം പനിയും ശ്വാസതടസവും അധികമാവുകയും ഉനൈസ കിങ് സൗദ് ആശുപത്രിയിലേക്ക് മാറ്റുകയും വീണ്ടും ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം നില മോശമാകുകയും രാത്രിയോടെ മരണം സംഭവിക്കുകയുമായിരുന്നു