കരുനാഗപ്പള്ളി മാളിയേക്കൽ മേൽപ്പാലത്തിൻ്റെ ഉദ്ഘാടനം വൈകും

Advertisement

കരുനാഗപ്പള്ളി. മാളിയേക്കൽ മേൽപ്പാലത്തിൻ്റെ ഉദ്ഘാടനം വൈകും’ ആഗസ് റ്റോടെ പണി പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും 6 മാസം കഴിയും എന്നാണ് വിലയിരുത്തൽ.റെയിൽവേ ക്രോസിൻ്റെ ഇരുഭാഗവും പണി പൂർത്തിയായാലുംn യിൽവേയുടെ അധീനതയിലുള്ള ഭാഗത്തെ നിർമ്മാണം വൈകും’ റെയിൽവേയുടെസാങ്കേതിക പ്രശ്നമാണിതിന് കാരണം. കരുനാഗപ്പള്ളി-ശാസ്താംകോട്ട റോഡിൽ വികസനത്തിന് വഴിതുറക്കാൻ മാളിയേക്കൽ ലെവൽക്രോസിൽ മേൽപ്പാലം ഒരുങ്ങുന്നത്. പാലം നിർമ്മാണത്തിനുള്ള തൂണുകളിൽ ഗർഡറുകൾ സ്ഥാപിച്ചു തുടങ്ങി.
സ്റ്റീൽ കോമ്പോസിറ്റ് സ്ട്രച്ചറിലാണ് പാലം നിർമിക്കുന്നത്. ഇത്തരത്തിൽ സംസ്ഥാനത്ത് നിർമിക്കുന്ന ആദ്യപാലങ്ങളിലൊന്നാണിത്. പാലത്തിന്റെ പൈലിങ് ജോലികളും പൈൽ ക്യാപ്പിന്റെ നിർമാണവും നേരുത്തേ പൂർത്തിയായിരുന്നു. പൈലും പൈൽ ക്യാപ്പും കോൺക്രീറ്റിലാണ് നിർമിച്ചിരിക്കുന്നത്. ഇതിന് മുകളിലായാണ് ഗർഡറുകൾ സ്ഥാപിക്കുന്നത്.ഈ പ്രവർത്തനമാണ് തുടങ്ങിയത്. ഒരു തൂണിൻ്റെ മുകളിലായി 4 ഗർഡർ ആണ് സ്ഥാപിക്കുന്നത്. ഇങ്ങനെ 11 തൂണുകളിലായി 40 ഗർഡറുകളാണ് സ്ഥാപിക്കുന്നത്.തൂണിനേയും ഗർഡറുകളെയും കോൺക്രീറ്റ് വഴി ബന്ധിപ്പിക്കും. തൂണിന് മുകളിൽ ഇരുമ്പ് പ്ലാറ്റ്ഫോം സ്ഥാപിച്ച് മുകളിൽ കോൺക്രീറ്റിൽ റോഡും നിർമ്മിക്കും.

കരാർ ഏറ്റെടുത്തിട്ടുള്ള കമ്പനിയുടെ തമിഴ്‌നാട്ടിലെ യാർഡിൽ നിർമാണം പൂർത്തിയാക്കിയ ഗർഡറുകളാണ് സ്ഥാപിച്ചു തുടങ്ങിയത്.547 മീറ്റർ നീളവും 10.15 മീറ്റർ വീതിയുമാണ് പാലത്തിന് ഉണ്ടാകുക.രണ്ടുവരി നടപ്പാതയും മേൽപ്പാലത്തിന് പുറമേ ഇരുവശത്തും സർവീസ് റോഡുകളും ഉണ്ടാകും. തൂണുകൾക്ക് ഒപ്പം പാലത്തിൻ്റെ കിഴക്ക് പടിഞ്ഞാറ് അറ്റത്തായി മതിലുകളും ഉണ്ടാകും.ഇതിൽ കിഴക്ക് ഭാഗത്തെ മതിൽ പൂർത്തിയായിട്ടുണ്ട്.

Advertisement