വാഹനബ്രോക്കറെ സംഘം ചേര്‍ന്ന് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയില്‍
കൊട്ടിയം. പഴയ വാഹനങ്ങള്‍ വാങ്ങി മറിച്ചു വില്‍ക്കുന്ന വാഹനബ്രോക്കറെ സംഘം
ചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ആറ് അംഗ സംഘത്തിലെ രണ്ട ് പേര്‍
അറസ്റ്റില്‍. കണ്ണനല്ലൂര്‍ മാഗന്‍വില്ലയില്‍ ആന്റണി (31), സഹോദരന്‍ ഫെലിക്‌സ് (21)
എന്നിവരാണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്. സെക്കന്റ് ഹാന്‍ഡ്
വാഹനങ്ങള്‍ വാങ്ങി മറിച്ചു വില്‍ക്കുന്ന വാഹന ബ്രോക്കറായ സലിലിനെ
അറസ്റ്റിലായ പ്രതികള്‍ ലോറി വാങ്ങുന്നതിനായി സമീപിക്കുകയായിരുന്നു.
എന്നാല്‍ അനുയോജ്യമായ വാഹനം ലഭിക്കാത്തതിനാല്‍ ലോറി വാങ്ങി നല്‍കാന്‍
സാധിച്ചിരുന്നില്ല. ഇതിലുളള വിരോധത്താല്‍ സഹോദരങ്ങളായ പ്രതികള്‍ ഇയാളെ
വീട്ടിലേക്ക് വിളിച്ചു വരുത്തി ആക്രമിക്കുകയായിരുന്നു. പ്രതികളുടെ വീട്ടിലെത്തിയ
പരാതിക്കാരനെ സംഘം ചേര്‍ന്ന് അസഭ്യം വിളിച്ചു കൊണ്ട് കമ്പിവടി കൊണ്ട്
തലയിലും കഴുത്തിലും മാരകമായി ആക്രമിച്ചു കൊലപ്പെടുത്താന്‍
ശ്രമിക്കയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ് തറയില്‍ വീണ പരാതിക്കാരനെ
ആറംഗ സംഘം നിലത്തിട്ട് ചവിട്ടുകയും മൊബൈല്‍ ഫോണ്‍ എറിഞ്ഞു
നശിപ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് കൊട്ടിയം പോലീസ് സ്റ്റേഷനില്‍ നല്‍കിയ
പരാതിയില്‍ കേസ് രജിസ്റ്റ്ര്‍ ചെയ്ത് അന്വേഷണം നടത്തി രണ്ട ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കൊല്ലം അസിസ്റ്റന്റ് പോലീസ ് കമ്മീഷണര്‍ ജി.ഡി. വിജയകുമാറിന്റെ
നേതൃത്വത്തില്‍ കൊട്ടിയം ഇന്‍സ്‌പെക്ടര്‍ ജിംസ്റ്റല്‍ എം.സി, എസ്സ ്.ഐ സുജിത് ജി
നായര്‍, ജിഎസ്‌ഐ മാരായ ജോയ,് ബാബുകുട്ടന്‍ പിള്ള, ഉണ്ണി പിളള, സി.പി.ഒ
അഖില്‍ എന്നിവരുള്‍പ്പെട്ട സംഘ മാണ് പിടി കൂടി യ ത്.
ജില്ലാ പൊലീസ് മേധാവിക്കും അസി കമ്മീഷണര്‍ക്കും യാത്രയയപ്പ്
കൊല്ലം. സിറ്റിയില്‍ കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍, കേരള പോലീസ് അസോസിയേഷന്‍ കൊല്ലം സിറ്റി ജില്ലാ കമ്മിറ്റിയുടെയും കൊല്ലം പോലീസ് സൊസൈറ്റിയുടെയും നേതൃത്വത്തില്‍ ജില്ലാ പോലീസ് മേധാവിയ്ക്കും
കൊല്ലം സിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍ക്കും യാത്രയയപ്പ് നല്‍കി. കൊല്ലം സിറ്റി
പോലീസ് കമ്മീഷണറായി സേവനമനുഷ്ഠിച്ച് പോലീസ് ഹെഡ്ര്‍ട്ടേഴ്‌സിലേക്ക്
ട്രാന്‍സ്ഫറായി പോകുന്ന നാരായണന്‍ റ്റി ഐ.പി.എസ് നും കൊല്ലം സിറ്റി
എ.സി.പിയായി സേവനമനുഷ്ഠിച്ച് കൊട്ടാരക്കരയിലേക്ക് ട്രാസ്ഫറായി പോകുന്ന
ജി.ഡി വിജയകുമാറിനും പോലീസ് ക്ലബില്‍ വച്ച് ഹൃദ്യമായ യാത്രയയപ്പ്
നല്‍കിയത്.
കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്
ആര്‍.ജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ കെ.പി.എ സെക്രട്ടറി എസ് ഷഹീര്‍ സ്വാഗത
പ്രസംഗം നടത്തി. യാത്രയയപ്പ് എം നൗഷാദ് എം.എല്‍.എ ഉദ്ഘാടനം
ചെയ്തു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ കൊല്ലം സിറ്റി അഡീഷണല്‍ എസ ്.പി സോണി
ഉമ്മന്‍ കോശി, കൊല്ലം സ്‌പെഷ്യല്‍ ബ്രാഞ്ച് എ.സി.പി കെ.അശോക് കുമാര്‍,
കെ.പി.എ സംസ്ഥാന പ്രസിഡന്റ് എസ്.ആര്‍ ഷിനോദാസ്, ജില്ലാ ക്രൈം ബ്രാഞ്ച്
എ.സി.പി സക്കറിയമാത്യു, ചാത്തന്നൂര്‍ എ.സി.പി ഗോപകുമാര്‍ ബി, കരുനാഗപ്പള്ളി
എ.സി.പി പ്രദീപ്കുമാര്‍ വി എസ്, പോലീസ് സൊസൈറ്റി പ്രസിഡന്റ് എസ ്.ഷൈജു,
ജില്ലാ എക്‌സിക്യുട്ടീവ് മെംമ്പര്‍ എച്ച് മുഹമ്മദ്ഖാന്‍, കെ.പി.ഒ.എ സെക്രട്ടറി
എം ബദറുദ്ദീന്‍, കെ.പി.ഒ.എ സംസ്ഥാന നിര്‍വാഹക സമിതി അംഗം കെ.സുനി
എന്നിവര്‍ ആശംസപ്രസംഗം നടത്തി. തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍
നാരായണന്‍ റ്റി ഐ.പി.എസ്, കൊല്ലം സിറ്റി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍
ജി.ഡി വിജയകുമാര്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തിയ ചടങ്ങില്‍ കെപിഎ
ജില്ലാ പ്രസിഡന്റ് വിജയന്‍ റ്റി കൃതജ്ഞത പറഞ്ഞു
ലെയ്ത്ത് വര്‍ക്ക്‌ഷോപ്പില്‍ നിന്ന് മോഷണം
നടത്തിയ യുവാക്കള്‍ പിടിയില്‍
കൊല്ലം.ലെയ്ത്ത് വര്‍ക്ക്‌ഷോപ്പ് കോമ്പൗഡില്‍ നിന്ന് മോഷണം നടത്തിയ മൂന്ന്
യുവാക്കള്‍ പോലീസ് പിടിയില്‍. മുണ്ടക്കല്‍ ഈസ്റ്റ് കളീക്കല്‍ തെക്കതില്‍ അഭിമന്യു (21), മുണ്ടക്കല്‍ ഈസ്റ്റ് സുധീഷ് ഭവനത്തില്‍
സുധീഷ് (22), പള്ളിത്തോട്ടം എച്ച് ആന്റ് സി കോമ്പൗഡില്‍
സ്റ്റീഫന്‍ (19) എന്നിവരാണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രതികള്‍ രാത്രിയില്‍ ശിവരാജന്‍ നടത്തി വരുന്ന
മുണ്ടയ്ക്കല്‍ വില്ലേജില്‍ ഉദയമാര്‍ത്താണ്ടപുരം ചേരിയില്‍ ലയണ്‍സ ് ക്ലമ്പിന് സമീപം
ഊരം പള്ളി ഫൗണ്ടറി ലെയ്ത്ത് വര്‍ക്ക്‌ഷോപ്പ് കോമ്പോണ്ടില്‍ നിന്നും 2 ടണ്‍ ഓളം
വരുന്ന കാസ്റ്റ് അയണ്‍ സ്‌ക്രാപ്പും 13000/- വിലവരുന്ന ലെയ്ത്ത് പാര്‍ട്‌സുകളും
മോഷ്ടിച്ചത്. വര്‍ക്ക്‌ഷോപ്പില്‍ നിന്നും സാധനങ്ങള്‍ മോഷണം പോയത്
തിരിച്ചറിഞ്ഞ ശിവരാജന്‍ സമീപത്തുള്ള കൊല്ലം ഈസ്റ്റ് പോലീസ ് സ്റ്റേഷനില്‍
പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം
ആരംഭിക്കുകയായിരുന്നു, സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ തിരിച്ചറിഞ്ഞ പോലീസ,് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കൊല്ലം അസിസ്റ്റന്റ് പോലീസ ് കമ്മീഷണര്‍ ജി.ഡി. വിജയകുമാറിന്റെ
നേതൃത്വത്തില്‍ കൊല്ലം ഈസ്റ്റ് ഇന്‍സ്‌പെക്ടര്‍ രതീ ഷ്.ആര്‍, എസ്സ ്.ഐ ജയശങ്കര്‍,
സി.പി.ഓമാരായ ഷൈജു ബി രാജ്, ഷെഫീക്ക്, പ്രസന്നന്‍, രാജഗോപാല്‍,
അന്‍ഷാദ് എന്നിവരുള്‍പ്പെട്ട സംഘമാണ് പിടികൂടിയത്.
വൈദ്യുതി ചാർജ്ജ് വർദ്ധനവ് പിൻവലിക്കണം
ആർ. ചന്ദ്രശേഖരൻ
ശാസ്താംകോട്ട: കഴിഞ്ഞ സാമ്പത്തികവർഷം മാത്രം 600 കോടി രൂപ ലാഭമുള്ള 2200 കോടി രൂപ കുടിശിക ഇനത്തിൽ പിരിഞ്ഞ് കിട്ടാനുള്ള കേരളത്തിലെ വൈദ്യുതി ബോർ ഡ്പല കാരണത്താൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കേരള ത്തിലെ ജനങ്ങളുടെ മേൽ അമിതഭാരം ചുമത്തി വൈദ്യുതി ചാർജ്ജ് വർദ്ധിപ്പിച്ചത് ന്യായീകരിക്കാൻ കഴയാത്തതിനാൽ വർദ്ധനവ് പിൻവലിക്കണമെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു. വൈദ്യുതി ബോർഡിന്റ നഷ്ടം നികത്താനോ മറ്റോ ആണങ്കിൽ വർദ്ധനവിന് ന്യായികരണമുണ്ട്. കേരളത്തിന് ആവശ്യമായ വൈദ്യുതിയുടെ 30 ശതമാനം മാത്രമാണ് ഇവിടെ ഉൽപ്പാദിപ്പിക്കുന്നത്. ബാക്കി 70 ശതമാനവും ഇതര സംസ്ഥാനങ്ങളിൽ നിന്നുമാണ് വാങ്ങുന്നത്.
യു.ഡി.എഫ് ഗവൺമെന്റ് കൊണ്ട് വന്ന ജലവൈദ്യുത പദ്ധതികൾ 7 വർഷമായിട്ടും പൂർത്തീകരിക്കുവാൻ എൽ.ഡി.എഫ് ഗവൺമെന്റിന് കഴിഞ്ഞില്ല. 80 ശതമാനം പണികഴിഞ്ഞ പദ്ധതി പോലും പൂർത്തീകരിച്ചില്ല. വൈദ്യുത പദ്ധതികളുടെ പണി പൂർത്തികരിച്ചിരുന്നുവെങ്കിൽ ചാർജ്ജ് കുറച്ച് നൽകുവാൻ കഴിയുമായിരുന്നു. പലസംസ്ഥാനങ്ങളും വൈദ്യുതി സൗജന്യമായി നൽക്കുമ്പോഴാണ് കേരളത്തിലെ ജനങ്ങൾ അമിത വൈദ്യുതി ചാർജ്ജ് നൽകേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ ശാസ്താംകോട്ട ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി മൈനാഗപ്പള്ളി ഇലക്ട്രിസിറ്റി ആഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ് അദ്ധ്യക്ഷ തവ ഹി ച്ചു . എം.വി.ശശികുമാരൻ നായർ , കല്ലട വിജയൻ , കാരു വള്ളിൽ ശശി, വൈ. ഷാജഹാൻ, തോമസ് വൈദ്യൻ, രവി മൈനാഗപ്പള്ളി, ഗോകുലം അനിൽ, പി.നൂർ ദീൻ കുട്ടി, കല്ലട ഗിരീഷ്, പി.എം. സെയ്ദ് , ചിറക്കുമേൽ ഷാജി, എസ്. രഘുകുമാർ , വിദ്യാരംഭംജയകുമാർ , സിജു കോശി വൈദ്യൻ, കെ.സോമൻ പിളള, ചന്ദ്രൻ കല്ലട, കടപുഴ മാധവൻ പിള്ള , അനിൽ പനപ്പെട്ടി, തടത്തിൽ സലിം, പി.ആർ. അനൂപ്, ഹാഷിം സുലൈമാൻ , ശാന്തകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.
റോഡ് ഗതാതം തടസ്സപ്പെടുത്തി കണത്താർകുന്നം സ്കൂളിന്റെ പ്രധാന കവാടം
കാരാളിമുക്ക്. കോതപുരം പ്രധാന റോഡിലേക്ക് കണത്താർകുന്നം LPS സ്കൂളിലെ പ്രധാന കവാടമാണ് വാഹന യാത്ര ക്കാർക്കും, കാൽനട യാത്രക്കാർക്കും അപകടം വരുന്ന രീതിയിൽ സ്കൂളിന്റെ പ്രധാന കവാടത്തിൽ റോഡിലേക്ക് ഇറങ്ങിയിരിക്കുന്ന കോൺക്രീറ്റ് പാത ഒരുക്കിയിരിക്കുന്നത് വലിയ അപകടം ഉണ്ടാവാൻ സാധ്യത യുള്ള തരത്തില്‍ തികച്ചും അശാസ്ത്രീയമായാണ്. മുന്‍പ് സ്കൂളിലേക്കുള്ള വഴി ഇങ്ങനെയായിരുന്നെങ്കിലും അന്ന് റോഡ് ഇടുങ്ങിയതായിരുന്നു.ഇപ്പോള്‍ വാഹനങ്ങള്‍ ചീറിപ്പായുന്ന റോഡിലേക്ക് കുട്ടികള്‍ ഓടി ഇങ്ങുന്നതിനും തെന്നി വീഴുന്നതിനും കാരണമാകും വിധമാണ് ചരിവുപാത.
രാത്രി കാലത്ത് വശം ചേര്‍ന്നുവരികയോ സൈഡുകൊടുക്കാനായി മാറുകയോ ചെയ്യുന്ന വാഹനങ്ങള്‍ അപകടപ്പെടാന്‍ വലിയ സാധ്യതയാണ്. പ്രത്യേകിച്ചും ഇരു ചക്രവാഹനങ്ങള്‍ക്ക് അപകടം ഉറപ്പാണ്. നിയമ വിരുദ്ധമായ ഈ പാത മാറ്റി സ്ഥാപിക്കാൻ സ്കൂൾ PTA യും പഞ്ചായത്ത് കമ്മിറ്റി ക്കും പരാതി നൽകുമെന്ന് പൂർവ്വവിദ്യാർത്ഥി യും സമീപവാസി യുമായ KPCC ഗാന്ധി ദർശൻ സമിതി കുന്നത്തൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ബി. കൃഷ്ണകുമാർ അറിയിച്ചു.
കുന്നത്തൂർ മാനാമ്പുഴയിൽ വീട്ടുമുറ്റത്തെ മദ്യപാനം ചോദ്യം ചെയ്ത ഗൃഹനാഥനെ ആക്രമിച്ച പ്രതി അറസ്റ്റിൽ
കുന്നത്തൂർ : വീട്ടുമുറ്റത്തിരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്ത വീട്ടുടമസ്ഥനെ ആക്രമിച്ച പ്രതി അറസ്റ്റിൽ.കുന്നത്തൂർ മാനാമ്പുഴ നിർമ്മല ഭവനിൽ കിരൺ (26)
ആണ് അറസ്റ്റിലായത്.കഴിഞ്ഞ ഏപ്രിൽ 23 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.കുന്നത്തൂർ സ്വദേശി നടരാജൻ പിള്ളയാണ് ആക്രമിക്കപ്പെട്ടത്.
.വീട്ടുമുറ്റത്തിരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധത്താൽ മാനാമ്പുഴ കുമ്പളത്ത് മുക്കിന് സമീപമുള്ള വീടിന്റെ മുറ്റത്ത് അതിക്രമിച്ചു കയറി നടരാജൻപിള്ളയെ ചീത്ത വിളിച്ചുകൊണ്ട് ചവിട്ടി നിലത്തിട്ടു.തറയിൽ വീണ
ഇദ്ദേഹത്തെ ഇടിവളയും മറ്റും
ഉപയോഗിച്ച് ക്രൂരമായി ആക്രമിക്കുകയായിരുന്നു.
ശാസ്താംകോട്ട എസ്.ഐ അനീഷ്.എ, എഎസ്ഐമാരായ ബിജു,എ.ഹരിലാൽ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഗ്രാന്മയിൽ പ്രതിഭാസംഗമം
മൈനാഗപ്പള്ളി – ഗ്രാന്മ ഗ്രാമീണ വായനശാല പ്രതിഭാസംഗമം സംഘടിപ്പിച്ചു.സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ ഡോ. ചിന്താ ജറോം ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർമാർ ഡോ.പി.കെ.ഗോപൻ മുഖ്യപ്രഭാഷണം നടത്തി.
പ്രസംഗ മത്സരം,ക്വിസ് മത്സരം, പെൺവായനാ മത്സരം എന്നിവയിൽ സമ്മാനം ലഭിച്ചവർക്കുള്ള ക്യാഷ് അവാർഡും ട്രോഫികളും വിതരണം ചെയ്തു. വേനലവധിക്കാലത്ത് സംഘടിപ്പിച്ച സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകളെടുത്ത അധ്യാപകരെയും ആദരിച്ചു. ഡോ. കെ.ബി.ശെൽവ മണി,വി.മധു, ആർ.തുളസി ധരൻപിള്ള, സോമൻ മൂത്തേഴം,രജനി സുനിൽ, ബിജി ആൻ്റണി, റെജീല ആർ, സുനിതാദാസ് ,ആഗ്നസ് ജെ, ടി. ജോസ് കുട്ടി എന്നിവർ സംസാരിച്ചു.
മാളിയേക്കൽ മേൽപ്പാലത്തിൻ്റെ ഉദ്ഘാടനം വൈകും
കരുനാഗപ്പള്ളി മാളിയേക്കൽ മേൽപ്പാലത്തിൻ്റെ ഉദ്ഘാടനം വൈകും’ ആഗസ് റ്റോടെ പണി പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും 6 മാസം കഴിയും എന്നാണ് വിലയിരുത്തൽ.റെയിൽവേ ക്രോസിൻ്റെ ഇരുഭാഗവും പണി പൂർത്തിയായാലുംn യിൽവേയുടെ അധീനതയിലുള്ള ഭാഗത്തെ നിർമ്മാണം വൈകും’ റെയിൽവേയുടെസാങ്കേതിക പ്രശ്നമാണിതിന് കാരണം. കരുനാഗപ്പള്ളി-ശാസ്താംകോട്ട റോഡിൽ വികസനത്തിന് വഴിതുറക്കാൻ മാളിയേക്കൽ ലെവൽക്രോസിൽ മേൽപ്പാലം ഒരുങ്ങുന്നത്.. പാലം നിർമ്മാണത്തിനുള്ള തൂണുകളിൽ ഗർഡറുകൾ സ്ഥാപിച്ചു തുടങ്ങി.
സ്റ്റീൽ കോമ്പോസിറ്റ് സ്ട്രച്ചറിലാണ് പാലം നിർമിക്കുന്നത്. ഇത്തരത്തിൽ സംസ്ഥാനത്ത് നിർമിക്കുന്ന ആദ്യപാലങ്ങളിലൊന്നാണിത്. പാലത്തിന്റെ പൈലിങ് ജോലികളും പൈൽ ക്യാപ്പിന്റെ നിർമാണവും നേരുത്തേ പൂർത്തിയായിരുന്നു.
പൈലും പൈൽ ക്യാപ്പും കോൺക്രീറ്റിലാണ് നിർമിച്ചിരിക്കുന്നത്. ഇതിന് മുകളിലായാണ് ഗർഡറുകൾ സ്ഥാപിക്കുന്നത്.ഈ പ്രവർത്തനമാണ് തുടങ്ങിയത്. ഒരു തൂണിൻ്റെ മുകളിലായി 4 ഗർഡർ ആണ് സ്ഥാപിക്കുന്നത്. ഇങ്ങനെ 11 തൂണുകളിലായി 40 ഗർഡറുകളാണ് സ്ഥാപിക്കുന്നത്.തൂണിനേയും ഗർഡറുകളെയും കോൺക്രീറ്റ് വഴി ബന്ധിപ്പിക്കും. തൂണിന് മുകളിൽ ഇരുമ്പ് പ്ലാറ്റ്ഫോം സ്ഥാപിച്ച് മുകളിൽ കോൺക്രീറ്റിൽ റോഡും നിർമ്മിക്കും.കരാർ ഏറ്റെടുത്തിട്ടുള്ള കമ്പനിയുടെ തമിഴ്‌നാട്ടിലെ യാർഡിൽ നിർമാണം പൂർത്തിയാക്കിയ ഗർഡറുകളാണ് സ്ഥാപിച്ചു തുടങ്ങിയത്.547 മീറ്റർ നീളവും 10.15 മീറ്റർ വീതിയുമാണ് പാലത്തിന് ഉണ്ടാകുക.രണ്ടുവരി നടപ്പാതയും മേൽപ്പാലത്തിന് പുറമേ ഇരുവശത്തും സർവീസ് റോഡുകളും ഉണ്ടാകും. തൂണുകൾക്ക് ഒപ്പം പാലത്തിൻ്റെ കിഴക്ക് പടിഞ്ഞാറ് അറ്റത്തായി മതിലുകളും ഉണ്ടാകും.ഇതിൽ കിഴക്ക് ഭാഗത്തെ മതിൽ പൂർത്തിയായി.
അറവ് മാലിന്യ നിക്ഷേപം പതിവാകുന്നു; പഞ്ചായത്തംഗവും നാട്ടുകാരും പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു
ശൂരനാട് തെക്ക് പഞ്ചായത്തിലെ പ്രധാന റോഡായ കെ സിടി ജംഗ്ഷൻ – പതാരം റോഡിനിരുവശവും അറവ് മാലിന്യങ്ങൾ തള്ളുന്നത് പതിവായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാകുന്നു. കഴിഞ്ഞ ദിവസം വൻതോതിൽ കശാപ്പ് ശാലയിലെ മാലിന്യം റോഡിനിരുവശവും നിക്ഷേപിച്ചു. അറവ് മാലിന്യത്തിനൊപ്പം പോത്ത് കുട്ടിയുടെ ജീർണിച്ച ജഡവും റോഡ് വക്കിൽ തള്ളി. ചാക്കുകെട്ടുകളിലാക്കി തളളിയ മാലിന്യം
തെരുവ് നായ്ക്കൾ കടിച്ചുകീറിയതോടെ റോഡിലാകെ ചിതറി. ദുർഗന്ധനം അസഹനീയമായതോടെ പരിസരവാസികളും യാത്രക്കാരും ബുദ്ധിമുട്ടി. രാത്രിയിൽ വാഹനങ്ങളിലെത്തിക്കുന്ന മാലിന്യം പല ഭാഗങ്ങളിലായി തള്ളി രക്ഷപ്പെടുകയാണ് ചെയ്യുന്നത്.
മാലിന്യ നിക്ഷേപം പതിവായതോടെ പഞ്ചായത്ത് അംഗവും നാട്ടുകാരും പോലീസിലും പഞ്ചായത്ത് സെക്രട്ടറിക്കും ഉൾപ്പെടെ നിരവധി പരാതികൾ നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പോലീസിന്റെ രാത്രികാല പരിശോധന കൃത്യമല്ലാത്തതും മാലിന്യം തള്ളുന്നവർക്ക് ഗുണമാകുന്നുണ്ട്.
മാലിന്യ നിക്ഷേപം തുടർക്കഥയായിട്ടും നടപടിയെടുക്കാത്ത പഞ്ചായത്ത് ഭരണസമിതിക്കും അധികൃതർക്കും എതിരെ നാലാം വാർഡ് അംഗം പി.കെ.പ്രിയങ്കയുടെ നേതൃത്വത്തിൽ നാട്ടുകാർ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.നിരവധി തവണ പരാതിപ്പെട്ടിട്ടും സിസിടിവി ക്യാമറകൾ സ്ഥാപിക്കാനോ പോലീസിന്റെ അന്വേഷണം ശക്തമാക്കാനോ പഞ്ചായത്ത് അധികൃതർ തയ്യാറായിട്ടില്ലെന്ന് പി.കെ.പ്രിയങ്ക പറഞ്ഞു.രാവിലെ ആരംഭിച്ച പ്രതിഷേധം അധികൃതരുടെ ഉറപ്പിനെ തുടർന്ന്, ഉച്ചയോടെയാണ് അവസാനിച്ചത്. മാലിന്യ നിക്ഷേപം പതിവായ ഭാഗങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനും പോലീസ് നിരീക്ഷണം ശക്തമാക്കാനും മാലിന്യ നിക്ഷേപകരെ കണ്ടെത്താൻ പോലീസിനെ സഹായിക്കാൻ വാർഡ് ജാഗ്രത സമിതികൾ രൂപീകരിക്കാനും ചർച്ചയിൽ തീരുമാനമായി.