സിപിഎം നേതാവ് വിവി ശശീന്ദ്രന്‍ നിര്യാതനായി

Advertisement

കൊല്ലം.സിപിഎം നേതാവും മുൻ മത്സ്യഫെഡ് ചെയർമാനും ആയിരുന്ന പടനായർകുളങ്ങര തെക്ക്, ലക്ഷ്മിവിഹാറിൽ അഡ്വ വി വി ശശീന്ദ്രൻ (74) അന്തരിച്ചു.

ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം എൻ.എസ് ആശുപത്രിയിൽ ആണ് അന്ത്യം. സംസ്കാരം ബുധനാഴ്ച മൂന്നിന്

സാമൂഹ്യ പരിഷ്കർത്താവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന ഡോ വി വി വേലുക്കുട്ടി അരയന്റെയും ജാനമ്മയുടെയും മകനായി ചെറിയഴിക്കൽ വിളാകത്ത് കുടുംബത്തിലായിരുന്നു ജനനം. എസ്എഫ്ഐ യിലൂടെ സംഘടനാ പ്രവർത്തനമാരംഭിച്ചു. കെ എസ് വൈ എഫിന്റെയും പിന്നീട് ട്രേഡ് യൂണിയന്റെയും നേതാവായി വളർന്നു. സിപിഎം ജില്ലാ കമ്മിറ്റി അംഗം, സിഐടിയു സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ സെക്രട്ടറി, മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി, മത്സ്യഫെഡ് ചെയർമാൻ, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ, കരുനാഗപ്പള്ളി ബോയ്സ് ആൻഡ് ഗേൾസ് ഹൈസ്കൂൾ മാനേജർ, കരുനാഗപ്പള്ളി ഹൗസിംഗ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി, മത്സ്യത്തൊഴിലാളി ക്ഷേമസഹകരണ സംഘം എന്നിവയുടെ പ്രസിഡൻ്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ അംഗമായിരുന്നു. ഭാര്യ: സുലോചനയമ്മ ( റിട്ട. സെയിൽ ടാക്സ് കമ്മീഷണർ ) മക്കൾ: കിരൺ, ഡോ ലക്ഷ്മി. മരുമകൻ: സിബിൽ

Advertisement