താലൂക്ക് ആശുപത്രിശോച്യാവസ്ഥപരിഹരിക്കണം, യുഡിഎഫ് ബ്ളോക്ക് അംഗങ്ങള്‍ സമരം നടത്തി

Advertisement

ശാസ്താംകോട്ട താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കുക, സ്റ്റാഫ് പാറ്റേൺ ഉയർത്തുക എന്നിവ ആവശ്യപെട്ട് യു.ഡി.എഫ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ താലൂക്ക് ആശുപത്രി ഓഫീസിന് മുന്നിൽ പ്രതിഷേധ സത്യാഗ്രഹ സമരം നടത്തി
താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ഡോ ക്ടറൻമാരെ നിയമിക്കുക, 108 അബുലൻസിന്റെ 24 മണിക്കൂർ സേവനം പുന:സ്ഥാപിക്കുക , ഓപ്പറേഷൻ ടിയേറ്ററിൽ പരിശോധനക്ക് ആവശ്യമായ സി – ആം ഇമേജ് ഇന്റൻസി ഫയർ മെഷീൻ അനുവദി ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ശാസ്താംകോട്ട യു.ഡി.എഫ്ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വൈ. ഷാജഹാൻ, തുണ്ടിൽ നൗഷാദ്, ശശികല, ലതാ രവി, രാജി രാമചന്ദ്രൻ എന്നിവർ താലൂക്ക് ആശുപത്രി ഓഫീസിന് മുന്നിൽ സത്യാഗ്രഹ സമരം നടത്തി.

രാവിലെ 10.30 ന് ആരംഭിച്ച സമരം എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. ദേവ് കിരൺ നേരിട്ട് ഹോസ്പിറ്റലിലെത്തി ചർച്ച നടത്തി രണ്ട് ഡോക്ടറൻമാരെ 10 ദിവസത്തിനകം നിയമിക്കുമെന്നും അടുത്ത ജില്ലാ തല മീറ്റിങ്ങിൽ അവതരിപ്പിച്ച് 108 ആബുലൻസിന്റെ 24മണിക്കൂർ സേവനം പുന:സ്ഥാപിക്കുമെന്നും ഓപ്പറേഷൻ തിയേറ്ററിൽ സി – ആം ഇമേജ് ഇന്റൻസി ഫയർമെഷീൻ അനുവദിക്കുന്നതിന് ഇന്ന് തന്നെ നടപടികൾ ആരംഭിച്ച് എത്രയും വേഗം വാങ്ങി നൽകുമെന്നും ഉറപ്പ് നൽകി യതിനെ തുടർന്ന് 4 മണിക്ക് സമരം അവസാനിപ്പിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാരായ പി.എം. സെയ്ദ് , എസ്. ശ്രീകുമാർ , നേതാക്കളായ ഉല്ലാസ് കോവൂര്‍, എസ്.സുഭാഷ്, ഹാഷിം സുലൈമാൻ , സൈറസ് പോൾ, അബ്ദുൽ റഷീദ്,റെജി കുര്യൻ, ലാലി ബാബു, ബിജു രാജൻ, ഐ.ഷാനവാസ്, ഹരികുമാർക്കുന്നുംപുറം, ലോ ജു ലോറൻസ് , ആസിഫ് മുഹമ്മദ്, റിജോ കല്ലട തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement