യുവതിയായ കെഎസ്ആര്‍ടിസി ബസ്സ് കണ്ടക്ടറെ ആക്രമിച്ച യുവാവ് പിടിയില്‍

Advertisement

കരുനാഗപ്പള്ളി.കെ.എസ്.ആര്‍.ടി.സി ബസ്സ് കണ്ടക്ടറെ ആക്രമിച്ച് മാനഹാനിപ്പെടുത്താനും
ഡ്യൂട്ടി തടസ്സപ്പെടുത്താനും ശ്രമിച്ച യുവാവ് കരുനാഗപ്പള്ളി പോലീസിന്റെ
പിടിയിലായി. ചവറ ചെറുശ്ശേരി ഭാഗം സോനു ഭവനില്‍
സോനുകുമാര്‍ (33) ആണ് പോലീസിന്റെ പിടിയിലായത്.


ഇന്നു രാവിലെ കൊല്ലം – കായംകുളം റൂട്ടില്‍ സര്‍വ്വീസ് നടത്തിയ
കെ.എസ്.ആര്‍.ടി.സി ബസ്സില്‍ യാത്ര ചെയ്ത് വന്ന പ്രതിക്ക് ടിക്കറ്റ് എടുത്തതിന്റെ
ബാക്കിയായി നാണയങ്ങളായാണ് നല്‍കിയത്. നാണയങ്ങള്‍ക്ക് പകരം നോട്ടു
നല്‍കണമെന്ന് പ്രതി ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ഇതില്‍
പ്രകോപിതനായ പ്രതി ഈ വിരോധത്തില്‍ കണ്ടക്ടറായ യുവതിയെ അസഭ്യം
വിളിച്ചു കൊണ്ട് ഉപദ്രവിക്കുകയായിരുന്നു.

യുവാവിന്റെ അപ്രതീക്ഷിതമായ
ആക്രമണത്തില്‍ തറയില്‍ വീണ കണ്ടക്ടറെ കാലുകൊണ്ടു ചവിട്ടിയും
ശരീരത്തില്‍ കയറിപിടിച്ചും മറ്റു യാത്രക്കാരുടെ മുന്നില്‍ വച്ച്
മാനഹാനിപ്പെടുത്താനും ജോലി തടസ്സപ്പെടുത്താനും ശ്രമിച്ച കുറ്റത്തിന്
ഇയാള്‍ക്കെതിരെ കരുനാഗപ്പള്ളി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതി
പിടിയിലായത്. പ്രതിയുടെ ആക്രമണത്തില്‍ പരിക്ക് പറ്റിയ വിവരം കണ്ടക്ടര്‍
കരുനാഗപ്പള്ളി കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ അറിയിച്ചതിനെ തുടര്‍ന്ന്
ഡിപ്പോയില്‍ നിന്ന് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനില്‍ വിവരം
അറിയിക്കുകയായിരുന്നു

Advertisement