കൊല്ലം.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കി ഗര്‍ഭച്ഛിദ്രം നടത്തിയ
കേസില്‍ ഒരാള്‍ പോലീസിന്റെ പിടിയില്‍. തേവള്ളി മില്‍മ ഡയറിക്ക് സമീപം
റ്റി.ആര്.എ 178 ല്‍ വാടകയ്ക്ക് താമസിക്കുന്ന മെഡ്വിനെ (20) ആണ്
കൊല്ലം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയായ മെഡ്വിന്‍
അതിജീവിതയുമായി സൗഹൃദ ബന്ധം സ്ഥാപിച്ചിരുന്നു കൂടാതെ പലയിടങ്ങളിലും
ഒരുമിച്ച് യാത്ര പോകുകയും ചെയ്തിരുന്നു. പ്രതി മറ്റാരും ഇല്ലാത്ത സമയത്ത്
അതിജീവിതയുടെ വീട്ടിലെത്തുകയും പെണ്‍കുട്ടിയെ പീഡിപ്പിച്ച്
ഗര്‍ഭിണിയാക്കുകയും ചെയ്തു. മകള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞ മാതാവ് വിവരം
പുറത്ത് അറിയിക്കാതെ വൈദ്യസഹായം തേടി ഗര്‍ഭം അലസിപ്പിക്കുകയായിരുന്നു.
ഈ കാര്യം മനസ്സിലാക്കിയ പിതാവ് കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ നല്കിയ
പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് മെഡ്വിനെ പോലീസ് അറസ്റ്റ്
ചെയ്യുകയായിരുന്നു. ഗര്‍ഭം അലസിപ്പിക്കുന്നതിന് വൈദ്യസഹായം
നല്‍കിയവര്‍ക്കെതിരെയും പെണ്‍കുട്ടിയുടെ മാതാവിനെതിരെയും നടപടികള്‍
ആരംഭിച്ചിട്ടുണ്ട്.
കൊല്ലം വെസ്റ്റ് പോലീസ് സബ്ബ് ഇന്‍സ്പെക്ടറായ അനീഷിന്റെ നേതൃത്വത്തില്‍
സബ് ഇന്‍സ്പെകടര്‍ സുനില്‍, എസ്.സി.പി.ഒ വിനോദ്, സി.പി.ഒ പ്രമോദ് എന്നിവ രടങ്ങിയ സംഘ മാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.