പ്രണയ വിവാഹം: വരന്റെ വീടിന് യുവതിയുടെ ബന്ധു തീയിട്ടു

Advertisement

കൊട്ടാരക്കര: യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ വരന്റെ വീടിന് തീയിട്ടു. യുവതിയുടെ ബന്ധുവായ യുവാവ് ആണ് വീടിന് തീയിട്ടത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 
മൈലം പള്ളിക്കൽ ചരുവിള പുത്തൻവീട്ടിൽ‍ റജീനയുടെ വീടിനാണ് ഇയാൾ തീയിട്ടത്. വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെ സംഭവം. സംഭവത്തിൽ പളളിക്കൽ കിഴക്ക് പ്ലാവിള വീട്ടിൽ ജി. ശ്രീകുമാർ (33) ആണ് പിടിയിലായത്. വീട്ടിലെ കട്ടിലും ടിവിയും ഗൃഹോപകരണങ്ങളും സർട്ടിഫിക്കറ്റുകളും രേഖകളും കത്തി നശിച്ചു. 

ശ്രീകുമാര്‍


തീ പടരുന്ന സമയം വീട്ടിൽ ആളുണ്ടായിരുന്നില്ല. പ്രദേശവാസികളാണ് തീ ആളിക്കത്തുന്നത് കണ്ടത്. ഇവർ വിവരം അറിയിച്ചതോടെ അഗ്നിരക്ഷാ സേന എത്തി. റജീനയുടെ മകൻ കഴിഞ്ഞ ദിവസമാണ് ശ്രീകുമാറിന്റെ ബന്ധുവായ യുവതിയെ വിവാഹം കഴി‍ച്ചത്. വിവാഹത്തിൽ നിന്ന് പിന്മാറണം എന്ന് പറഞ്ഞ് ശ്രീകുമാർ യുവാവിനെ ഭീഷണിപ്പെടുത്തിയിരുന്നു.

Advertisement