വികസന കുതിപ്പിന്റെ ചൂളംവിളിയുമായി മൺട്രോതുരുത്ത്,ശാസ്താംകോട്ട റെയിൽവേ സ്‌റ്റേഷനുകൾ

Advertisement

ശാസ്താംകോട്ട:മാവേലിക്കര ലോകസഭാ മണ്ഡലത്തിലെ മൺട്രോതുരുത്ത്,ശാസ്താംകോട്ട,
മാവേലിക്കര,ചെറിയനാട്,ചെങ്ങന്നൂര്‍, ചങ്ങനാശ്ശേരി റെയിൽവേ സ്‌റ്റേഷനുകളിൽ വൻ വികസന പദ്ധതികൾ നടപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു.കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ നിർദ്ദേശത്തെ തുടർന്ന് തിരുവനന്തപുരം ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ആര്‍.മുകുന്ദും തിരുവനന്തപുരം ഡിവിഷന്‍റെ എഞ്ചിനീയറിംഗ്,കൊമേഷ്സ്യല്‍, ഓപ്പറേഷണല്‍ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗസ്ഥരും എം.പിക്കൊപ്പം സ്റ്റേഷനുകൾ സന്ദർശിച്ച ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്.യാത്രക്കാരുടെ പ്രശ്നങ്ങള്‍ നേരിട്ട് മനസ്സിലാക്കുകയും റെയില്‍വേ സ്റ്റേഷന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.

രാവിലെ മണ്‍ട്രോത്തുരുത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നുമാരംഭിച്ച സന്ദര്‍ശനം വൈകിട്ട് ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷനിലാണ് സമാപിച്ചത്.മണ്‍ട്രോതുരുത്തിൽ
നിലവിലുള്ള കെട്ടിടം പൊളിച്ചു മാറ്റി പുതിയ കെട്ടിടം നിര്‍മ്മിക്കാനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ ഡി.ആര്‍.എം നിര്‍ദ്ദേശം നല്‍കി.മണ്‍ട്രോത്തുരുത്തിലെ ടൂറിസം സാധ്യതകള്‍ പരിഗണിച്ചും ആയിരക്കണക്കിന് ടൂറിസ്റ്റുകള്‍ വന്നുകൊണ്ടിരിക്കുന്നതുമായ ഇവിടെ ടിക്കറ്റ് ബുക്കിംഗിനും യാത്രക്കാര്‍ക്ക് ടോയ്ലറ്റ് സൗകര്യം ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന തരത്തിലുള്ള പുതിയ റെയില്‍വേ സ്റ്റേഷന്‍ കെട്ടിടം നിര്‍മ്മിക്കാനാണ് നിർദേശം നൽകിയത്.പ്ലാറ്റ്ഫോമുകളുടെ ലെവല്‍ ഉയര്‍ത്താനും ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് ഫുട് ഓവര്‍ ബ്രിഡ്ജ് നിര്‍മ്മിക്കുന്നതിനും 3 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷനിൽ പുതിയ കെട്ടിടം നിര്‍മ്മിക്കാനുള്ള നടപടി സ്വീകരിക്കും.യാത്രക്കാരുടെ തിരക്കിനനുസരിച്ച് ടിക്കറ്റ് കൗണ്ടറുകളുടെ എണ്ണം കൂട്ടും.ഒന്നാം പ്ലാറ്റ്ഫോമിലെ പ്ലാറ്റ്ഫോം ഷെല്‍ട്ടറുകള്‍ക്ക് നീളം കൂട്ടി യാത്രക്കാര്‍ക്ക് മഴയിലും വെയിലിലും സംരക്ഷണം നനല്‍കാനും ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളില്‍ ടൈല്‍സ് പാകി മനോഹരമാക്കാനും, തൂണുകളില്‍ ഗ്രാനൈറ്റ് പതിച്ച് മനോഹരമാക്കാനും ഗ്രാനൈറ്റ് ചെയറുകള്‍ തൂണുകള്‍ക്ക് ചുറ്റും സ്ഥാപിക്കാനും നിര്‍ദ്ദേശം നല്‍കി.

സ്റ്റേഷന് സമീപത്തെ ഓട സ്ലാബിട്ട് മൂടുന്നതിനും നടപടിയായി.സ്റ്റേഷന് സമീപത്തുള്ള ലെവല്‍ക്രോസിന് പകരം അടിപ്പാത നിര്‍മ്മിക്കുന്നതിനെക്കുറിച്ച് പരിശോധിക്കാനും നിര്‍ദ്ദേശം നല്‍കി. നിരവധി ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ഡി.ആര്‍.എമ്മിന് നല്‍കി.പഴയ പ്ലാറ്റ്ഫോം ഷെൽട്ടറുകൾ മാറ്റി പുതിയത് സ്ഥാപിക്കാനുള്ള നിര്‍ദ്ദേശവുും നല്‍കി.പ്ലാറ്റ്ഫോമുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുന്നത് തടയാന്‍ റീട്ടെയ്നിംഗ് വാള്‍ നിര്‍മ്മിക്കണമെന്ന നിര്‍ദ്ദേശവും ഡി.ആര്‍.എമ്മിന് നല്‍കിയിട്ടുണ്ടെന്ന് എം.പി അറിയി

Advertisement