കൊല്ലം പ്രാദേശിക ജാലകം

Advertisement

പി അർജുനൻ എഴുതിയ ഗുരുപ്രപഞ്ചം പ്രകാശനം ചെയ്തു
കൊല്ലം.പത്തനംതിട്ട മുൻ കളക്ടർ പി അർജുനൻ എഴുതിയ ഗുരുപ്രപഞ്ചം എന്ന പുസ്തകം പ്രകാശനം ചെയ്തു. കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ നടന്ന യോഗം വർക്കല നാരായണ ഗുരുകുലത്തിലെ സ്വാമി തന്മയ ഉത്ഘാടനം ചെയ്തു. പ്രൊ. കെ ജയരാജൻ അധ്യക്ഷനായ യോഗത്തിൽ വയനാട് മുൻ കളക്ടർ ശ്രീ പിപി ഗോപിക്ക് ആദ്യ പ്രതി നൽകിക്കൊണ്ട് കേരള സംസ്ഥാന എസ്. സി, എസ്. ടി കമ്മീഷൻ ചെയർമാൻ ബി എസ് മാവോജി പുസ്തക പ്രകാശനം നിർവഹിച്ചു.

അഞ്ചൽ രവീന്ദ്രൻ പുസ്തകം പരിചയപ്പെടുത്തി. ഡോ എസ് ജയപ്രകാശ്, ഡോ മായാലേഖ, കെ ജയചന്ദ്രൻ, എസ് നാസർ, ഞെക്കാട് രാജ്, എസ് രാജശേഖര വാര്യർ എന്നിവർ സംസാരിച്ചു. പിന്നണി ഗായിഗ ശ്രീമതി ലൗലി ജനാർദ്ദനൻ ഗുരുദേവ കൃതികളുടെ സംഗീതാവിഷ്കാരം അവതരിപ്പിച്ചു. പി അർജുനൻ മറുപടി പറഞ്ഞു. ജഹാംഗീർ ഷാ നന്ദി പറഞ്ഞു.

കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
പുത്തൂർ: കൊല്ലം റൂറൽ ഡാൻസഫ് ടീമിന്റെയും പുത്തൂർ പോലീസിന്റെയും സംയുക്ത പരിശോധനയിൽ 27 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾപിടിയിലായി. പുത്തൂർ കാരിക്കൽ ചാലുവിള വീട്ടിൽ വസന്ത കുമാറിന്റെ മകൻ അഭയ് വസന്ത് (21), പുത്തൂരിൽ ജിംനേഷ്യം ട്രയിനർ ആയ കരിമ്പിൻപുഴ നന്ദനത്തിൽ വിജയൻ പിള്ളയുടെ മകൻ അർജുൻ (21 ) എന്നിവരാണ് പുത്തൂർ പാങ്ങോട് ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപത്ത് നിന്നും അറസ്റ്റിലായത്.

കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. കെ. ബി രവി ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. കൊല്ലം റൂറൽ DANSAF ടീമംഗങ്ങളായ എസ്.ഐ അനിൽകുമാർ, എ.എസ്.ഐ രാധാകൃഷ്ണപിള്ള , സി.പി.ഒ അഭിലാഷ് പി.എസ്, സി.പി.ഒ ദിലീപ് എസ്, സി.പി.ഒ സജുമോൻ, സി.പി.ഒ വിപിൻ ക്‌ളീറ്റസ്, പുത്തൂർ എസ്.ഐ ജയേഷ് കുമാർ, എ.എസ്.ഐ രാജീവൻ, എ.എസ്.ഐ സുനിൽകുമാർ എ.എസ്.ഐ മധു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കരുനാഗപ്പള്ളി ഗവൺമെൻറ് ആശുപത്രി ഔട്ട് പോസ്റ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരനെ മർദ്ദിച്ച കേസിലെ പ്രതി അറസ്റ്റിൽ

കരുനാഗപ്പള്ളി. കരുനാഗപ്പള്ളി ഗവൺമെൻറ് ആശുപത്രി ഔട്ട് പോസ്റ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരനെ മർദ്ദിച്ച കേസിലെ പ്രതി അറസ്റ്റിൽ

ആദിനാട് കുന്നുമ്മൽ തറയിൽ ആൻസൺനെയാണ് കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത് ഇക്കഴിഞ്ഞ ദിവസം ഭാര്യ പിതാവുമായി വഴക്കുണ്ടായി വീടിൻറെ ഗ്ലാസ് അടിച്ചു പൊട്ടിച്ചതിൽ വെച്ച് രാത്രി 11:30 മണിയോടുകൂടികൈക്ക് പരിക്കേറ്റു ആശുപത്രിയിൽ ചികിത്സയ്ക്ക് വന്നതാണ് ഇയാൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരൻ വിവരങ്ങൾ ചോദിച്ചറിയുന്നതിനിടയിൽ പോലീസുകാരനെ പിടിച്ചു തെളിയും പിന്നീട് മരുന്നു വെച്ച ശേഷം വെളിയിൽ നിന്ന പോലീസുകാരനെ പുറകിൽ കൂടി വന്ന് അക്രമിക്കുകയും ആയിരുന്നു

നീറ്റ് പരീക്ഷയ്ക്കായി ആപ്ലിക്കേഷൻ നൽകി കാത്തിരുന്ന വിദ്യാർത്ഥിനിയെ ഓണ്‍ലൈന്‍ അപേക്ഷ സെന്‍ററുകാര്‍ ചതിച്ചെന്ന് പരാതി
കരുനാഗപ്പള്ളി : നീറ്റ് പരീക്ഷയ്ക്കായി ആപ്ലിക്കേഷൻ നൽകി കാത്തിരുന്ന വിദ്യാർത്ഥിനിയ്ക്ക് പരീക്ഷക്ക് അവസരമില്ലാതായി. കരുനാഗപ്പള്ളി കുലശേഖരപുരത്ത് പ്രവർത്തിക്കുന്ന ഓൺലൈൻ സെന്ററിനെതിരെ വിദ്യാർത്ഥിനി കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കരുനാഗപ്പള്ളി ആദിനാട് വടക്ക് തട്ടാശ്ശേരിൽ വീട്ടിൽ നാസറിന്റെ മകൾ ഹാഷിനയ്ക്കാണ് പരീക്ഷാ ഫീസും ഓൺലൈൻ സെന്ററിന്റെ ചാർജുൾപ്പടെ 1000 രൂപ നൽകിയിട്ടും അഡ്മിറ്റ് കാർഡ് ലഭിക്കാതെ ഒരു വർഷം നഷ്ടമായത്.

തൃശൂരിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിൽ വിദ്യാർത്ഥിനിയായ പഠിത്തത്തിൽ മിടുക്കിയായ ഹാഷിന നാട്ടിൽ എത്തിയപ്പോൾ വീടിന്റെ അടുത്തുള്ള ഓൺലൈൻ സെന്ററിൽ അപേക്ഷ സമർപ്പിക്കുന്നതിനായി ഒറിജിനൽ സർട്ടിഫിക്കറ്റുകളും പരീക്ഷാ ഫീസും നൽകിയത്. ഇവർ അപേക്ഷ അയച്ചു എന്ന മറുപടിയും നൽകിയിരുന്നു. പരീക്ഷ ഫീസ് അടയ്ക്കുന്നതിന് മുമ്പുള്ള രജിസ്ട്രേഷൻ നമ്പരും അവർ നൽകി. എന്നാൽ കൂടെ പഠിക്കുന്ന എല്ലാ കുട്ടികൾക്കും കഴിഞ്ഞ ദിവസങ്ങളിൽ അഡ്മിറ്റ് കാർഡ് ലഭിച്ചപ്പോൾ തനിക്ക് മാത്രം കിട്ടാത്ത വിവരം തിരക്കിയപ്പോഴാണ് പരീക്ഷാ ഫീസ് സ്ഥാപനം അടച്ചില്ല എന്ന സംശയം തോന്നിയത്. ഈ അവസ്ഥ ഒരു കുട്ടികൾക്കും വരരുത് എന്ന ഹാഷിനയുടെ ആവശ്യത്തെ തുടന്നാണ് വിദ്യാർത്ഥിനിയുടെ രക്ഷകർത്താക്കൾ സ്ഥാപനത്തിനെതിരെ പോലീസിൽ പരാതി നൽകിയത്. അടുത്ത ദിവസം കൊല്ലം ജില്ലാ കളക്ടറെ നേരിട്ട് കണ്ട് പരാതി നൽകുമെന്നും രക്ഷകർത്താക്കൾ പറഞ്ഞു.

കേസായാല്‍ ഇങ്ങനെ വേണം വാഹന മോഷണ പ്രതികള്‍ക്ക് ആഴ്ചകള്‍ക്കകകം
ശിക്ഷാവിധി

പരവൂര്‍ . ഇരുചക്ര വാഹനം മോഷണം നടത്തിയ പ്രതികള്‍ക്ക് ആഴ്ചകള്‍ക്കുള്ളില്‍
തടവ് ശിക്ഷക്ക് വിധിയായി. പാരിപ്പള്ളി മണ്ണയത് ചരുവിള പുത്തന്‍വീട്ടില്‍ ചക്കരക്കുട്ടന്‍ എന്ന് വിളിക്കുന്ന ഹരീഷ്(18), വിലവൂര്‍ക്കോണത്ത് നിഥിഷ്
ഭവനത്തില്‍ ഇട്ടൂപ്പി എന്ന് വിളിക്കുന്ന മഹിന്‍ലാല്‍(20) എന്നിവര്‍ക്കാണ്
രണ്ട് വാഹന മോഷണ കേസുകളിലായി ആറുമാസം വീതം ഒരു വര്‍ഷത്തെ തടവ്
ശിക്ഷക്ക് ഉത്തരവായത്.

കഴിഞ്ഞ മാസം 14, 18 തീയതികളില്‍ പാരിപ്പള്ളി പോലീസ്
സ്റ്റേഷനില്‍ റിപ്പോര്‍ട്ടായ രണ്ട് വാഹന മോഷണ കേസുകളിലാണ് അതിവേഗത്തില്‍
മോഷ്ടാക്കളെ കണ്ടെത്തി കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ പൂര്‍ത്തിയാക്കി തടവ്
ശിക്ഷക്കുള്ള ഉത്തരവായത്. 12/06/2022 ന് രാത്രിയില്‍ പാരിപ്പള്ളി വേളമാനൂര്‍
വിഷ്ണുമുകുന്ദത്തില്‍ ആദര്‍ശിന്റെ മോട്ടോര്‍ ബൈക്കും 17/06/2022 ന് കടമാന്‍
തോട്ടത്തില്‍ കനവ് വീട്ടില്‍ ഉണ്ണിയുടെ ആക്ടിവ സ്‌കുട്ടറുമാണ് മോഷണം പോയത്.
ഇരുവരുടെയും പരാതിയില്‍ പാരിപ്പളളി പോലീസ ് കേസ് രജിസ്റ്റര്‍ ചെയ്യുകയും വീടും
പരിസരപ്രദേശങ്ങളും റോഡുകളിലെ സിസിടിവിയും ഉല്‍പ്പെടെ പരിശോധിച്ചാണ് രണ്ട ്
മോഷണവും ഓരേ സംഘമാണ് നടത്തിയതെന്ന് തിരിച്ചറിഞ്ഞത്. പ്രതികള്‍ ഇരുവരും
മുന്‍പും കേസുകളില്‍ ഉള്‍പെട്ടവരാണ്. മഹിലാല്‍ 2021ലും മോഷണ കേസില്‍
പ്രതിയാണ്, ഹരീഷ് പീഡനമുള്‍പ്പെടെയുള്ള പോക്‌സോ കേസിലും പ്രതിയാണ്.
ചാത്തന്നൂര്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ബി ഗോപകുമാറിന്റെ മേല്‍നോട്ടത്തില്‍
പാരിപ്പള്ളി ഇന്‍സ്‌പെക്ടര്‍ അല്‍ജബാര്‍ ന്റെ നേതൃത്വത്തില്‍ എസ ്.ഐ മാരായ
സുരേഷ്‌കുമാര്‍ കെ, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേക്ഷിച്ച്
കുറ്റപത്രം തയ്യാറാക്കി പരവൂര്‍ കോടതിയില്‍ സമര്‍പ്പിച്ചത്. പരവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്
ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ടെംപററി) മജിസ്ട്രേറ്റ് സബാഹ് ഉസ്മാന്‍ ആണ് ശിക്ഷ
വിധിച്ചത്.

വേങ്ങ 2193 എന്‍എസ്എസ് കരയോഗം നേതൃത്വത്തില്‍ ആത്മീയതയുടെ കാണാപ്പുറങ്ങള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം ഇന്ന്

ശാസ്താംകോട്ട. വേങ്ങ 2193 എന്‍എസ്എസ് കരയോഗം നേതൃത്വത്തില്‍ ആത്മീയതയുടെ കാണാപ്പുറങ്ങള്‍ എന്ന വിഷയത്തില്‍ ഞായറാഴ്ച വൈകിട്ട് 6.30ന് പ്രഭാഷണം സംഘടിപ്പിക്കുന്നു. കരുനാഗപ്പള്ളി എന്‍എസ്എസ് കരയോഗ യൂണിയന്‍ ആധ്യാത്മികപഠനകേന്ദ്രം റിസോഴ്‌സ് പേഴ്‌സണ്‍ കുരുമ്പോലില്‍ ശ്രീകുമാര്‍ വിയം അവതരിപ്പിക്കും.

അധ്യാപക ഒഴിവ്

പോരുവഴി:കമ്പലടി ഗവ.എൽ.പി.സ്കൂളിൽ ഒഴിവുള്ള രണ്ട് എൽ.പി.എസ്.റ്റി തസ്തികയിലേക്കുള്ള താത്ക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 18 ന് രാവിലെ 11ന് നടക്കും

കടത്തിണ്ണയിൽ അവശനിലയിൽ കണ്ടെത്തിയ നേപ്പാൾ സ്വദേശിനിയായ വയോധികയ്ക്ക് ഗാന്ധിഭവനിൽ അഭയം

ശാസ്താംകോട്ട:കടത്തിണ്ണയിൽ അവശനിലയിൽ ശാസ്താംകോട്ട പോലീസ് കണ്ടെത്തിയ നേപ്പാൾ സ്വദേശിനിയായ വൃദ്ധയ്ക്ക് അഭയം നൽകി പത്തനാപുരം ഗാന്ധിഭവൻ.കഴിഞ്ഞ ദിവസം രാത്രികാല പട്രോളിങ്ങിനിടെ പെരുമ്പള്ളിമുക്കിലെ കടത്തിണ്ണയിലാണ് വൃദ്ധ കിടന്നുറങ്ങുന്നത് സി.ഐ അനൂപ്,എസ്.ഐ ഭൂവനചന്ദ്രൻ എന്നിവരുടെ ശ്രദ്ധയിൽപ്പെട്ടത്.ഉടൻ ഇവരെ വാഹനത്തിൽ കയറ്റി ശാസ്താംകോട്ട
പോലീസ് സ്റ്റേഷനിലെത്തിക്കുകയും പോലീസുകാർ ചേർന്ന് പരിചരിക്കുകയും ചെയ്തു.വൃദ്ധയുടെ ബന്ധുക്കളെ കണ്ടെത്താൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

തുടർന്ന് പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജനുമായി പോലീസ് ബന്ധപ്പെട്ട് വയോധികയുടെ സുരക്ഷിതത്വം ഉറപ്പാകുകയായിരുന്നു.ഗാന്ധിഭവൻ ലീഗൽ അഡ്വൈസർ ഡോ.രാജീവ് രാജധാനി ശാസ്താംകോട്ട സ്റ്റേഷനിലെത്തി സി.ഐ അനൂപിൽ നിന്നും വൃദ്ധയെ ഏറ്റുവാങ്ങി.വ്യാപാരി വ്യവസായി പ്രതിനിധി സഫയർ നാസർ,സുജിത്ത് മണ്ണൂർക്കാവ്,കെ.ഇ നൗഷാദ് എന്നിവർ പങ്കെടുത്തു.

ശാസ്താം കോട്ട റെയിൽവേ സ്റ്റേഷൻ ന്റെ ശോചനനീയ അവസ്ഥ പരിഹരിക്കണം

ശാസ്താംകോട്ട.ശാസ്താം കോട്ട റെയിൽവെ സ്റ്റേഷൻ ന്റെ ശോചനീയ അവസ്ഥ പരിഹരിക്കണം എന്ന് ആവശ്യപെട്ട് റെയിൽവേ ഡിവിഷണൽ മാനേജർക്കും കോടിക്കുന്നിൽ സുരേഷ് എംപി ക്കും മൈനാഗപ്പള്ളി പൈപ്പ് റോഡ് തണൽ സൗഹൃദവേദിയുടെ നേതിര്ത്വത്തിൽ നിവേദനം നൽകി.

പൊട്ടി പൊളിഞ്ഞു കിടക്കുന്ന റെയിൽ വേ ഫ്ലാറ്റ് ഫോറം വൃത്തി ആക്കുക. പൂട്ടി ഇട്ടിരിക്കുന്ന പബ്ലിക് ടോയ്ലറ്റ് ട്രെയിൻ യാത്ര ക്കാർക്ക് തുറന്ന് നൽകുക. റെയിൽവേയുടെ വിശ്രമമുറി ഓപ്പൺ ചെയ്ത് നൽകുക. കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ്‌ അനുവധിക്കുക. റെയിൽ വേ സ്റ്റേഷൻ ലേക്ക് വരുന്ന പ്രധാന മാർഗം ആയ പൈപ്പ് റോഡ് സഞ്ചാരയോഗ്യമാക്കുക എന്നി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചു ആണ് നിവേദനം നൽകിയത്.ബിനോയ്‌ ജോർജ്. മണിക്കുട്ടൻ തെന്നൂർ. നിഷാന്ത് ദേവാദസ്, ഉണ്ണി പള്ളിയാടിയിൽ, ബാബു കളത്തിൽ, ഷിവാഗോ എന്നിവർ പങ്കെടുത്തു

മങ്കി പോക്സ്: കേന്ദ്രസംഘം കൊല്ലത്ത് ഇന്ന് സന്ദർശനം നടത്തും

തിരുവനന്തപുരം: മങ്കിപോക്സ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇന്നലെ തിരുവനന്തപുരത്ത് എത്തിയിട്ടുള്ള കേന്ദ്രസംഘം രോഗിയുടെ സ്വദേശമായ കൊല്ലത്ത് ഇന്ന് സന്ദർശനം നടത്തും. സംസ്ഥാനത്ത് ഇന്നുമുതൽ വിമാന താവളങ്ങളിൽ ഉൾപ്പെടെ നിരീക്ഷണം കൂടുതൽ ശക്തമാക്കും. വിമാനത്താവളങ്ങളിൽ രോഗലക്ഷണങ്ങളുള്ളവർ എത്തുന്നുണ്ടോയെന്ന് സ്ക്രീൻ ചെയ്യും. പ്രത്യേക സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് എല്ലാ വിമാനത്താവളങ്ങളിലും ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

ചിക്കൻ പോക്‌സ് സമാന ലക്ഷണങ്ങൾ ഉള്ളവർക്ക് റാൻഡം പരിശോധന ജില്ലകളിൽ ഉടൻ തുടങ്ങും. മങ്കി പോക്‌സ് വ്യാപനം ഉണ്ടായോ എന്നറിയാൻ ആണിത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള യുവാവിന്‍റെ ആരോഗ്യനില തൃപ്തികരമാണ്. നിരീക്ഷണത്തിലുള്ള മറ്റാർക്കും ഇതുവരെ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല.

Advertisement