കെ രാജുവിനേയും വേണുഗോപാലിനേയും കടന്നാക്രമിച്ച് ഗണേഷ് കുമാര്‍

Advertisement


പത്തനാപുരം : ബഫര്‍ സോണ്‍ വിഷയത്തില്‍ ജനങ്ങളെ ആശങ്കയിലാക്കിയത് മുൻ വനംവകുപ്പ് മന്ത്രി കെ. രാജുവാണെന്ന് കെ.ബി ഗണേഷ് കുമാർ.പത്തനാപുരത്ത്കേരള കോൺഗ്രസ് (ബി) പത്തനാപുരം നിയോജകമണ്ഡലം ഏകദിന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎല്‍എ.
കൂടെ നിന്ന് ചതിക്കുന്നവരെ തിരിച്ചറിയണം.
എനിക്ക് വോട്ട് തരരുതെന്ന് പറഞ്ഞ് രണ്ട് സിപിഐ നേതാക്കള്‍ വീട് കയറി.
ഞാന്‍ സംസ്ഥാന കമ്മറ്റിയിൽ പരാതി കൊടുത്തിരുന്നേല്‍ ഇന്ന് സിപിഐ നേതാവിന് ചെയർമാൻ സ്ഥാനവും സ്‌റ്റേറ്റ് കാറും കിട്ടില്ലായിരുന്നു.
നമ്മുടെ ഔദാര്യമാണ് അത്. ഹോര്‍ട്ടികോര്‍പ് ചെയര്‍മാന്‍ അഡ്വ. എസ് വേണുഗോപാലിന്‍റെ പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശിച്ചത്.
കുശുമ്പും കുത്തിരിപ്പും സിപിഐ അവസാനിപ്പിക്കണം.
സിപിഐ നേതാക്കൾ മണ്ഡലത്തിലെ വികസനങ്ങൾക്ക് തടസ്സം നില്ക്കുന്നു. കൂടെ നിന്ന് ചതിക്കുന്നവരെ സൂക്ഷിക്കണം.
അടുത്ത പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മാവേലികര മണ്ഡലത്തിൽ കേരളാകോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയല്ല മത്സരിക്കുന്നത് എന്ന ഓര്‍മ്മ സിപിഐക്ക് വേണമെന്നും ഗണേഷ് കുമാർ തുറന്നടിച്ചു.

Advertisement