നീറ്റ് ലാത്തി ചാര്‍ജ്ജ്,കൊല്ലം ജില്ലയില്‍ കെഎസ്യു നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു

Advertisement

കൊല്ലം: നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിച്ചു പരിശോധന നടത്തിയ സംഭവത്തില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ശക്തമാവുകയാണ്. കൊല്ലം ജില്ലയില്‍ കെഎസ്യു നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു.

ആയൂര്‍ മാര്‍ത്തോമ കോളജിലേക്ക് നടത്തിയ മാര്‍ച്ചില്‍ പോലീസ് അതിക്രമം നടന്നതില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്. കോളജില്‍ ഇന്നും വലിയ സംഘര്‍മാണ് ഉണ്ടായത്. എസ്എഫ്ഐ, എബിവിപി, കെഎസ്യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.


പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാര്‍ കോളജിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ത്തു.
നീറ്റ് പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട് കോളജിന്റെ ഭാഗത്തുനിന്നും തെറ്റായ നടപടികള്‍ ഉണ്ടായിട്ടില്ലെന്ന് ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അധികൃതര്‍ അറിയിച്ചിരുന്നു. അതിന് പിന്നാലെയായിരുന്നു വിദ്യാര്‍ഥി സംഘടനകളുടെ മാര്‍ച്ച് നടന്നത്.