ശ്രീലങ്ക വഴി ആയുധങ്ങളും മയക്കുമരുന്നും കടത്തുന്നതായി വിവരം; തമിഴ്‌നാട്ടിലെ 22 ഇടങ്ങളിൽ എൻഐഎ റെയ്ഡ്

Advertisement

ചെന്നൈ: ശ്രീലങ്കയിൽ നിന്ന് ആയുധങ്ങളും മയക്കുമരുന്നും കടത്തുന്നതായി സൂചന. ഇത് സംബന്ധിച്ച വിവരം ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിലെ 22 ഇടങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി.

ചെന്നൈ, തിരുപ്പൂർ, ചെങ്കൽപേട്ട്, തിരുച്ചിറപ്പള്ളി ജില്ലകളിലെ വിവിധ സ്ഥലങ്ങളിലായിരുന്നു റെയ്ഡ്. സംഭവത്തിൽ പങ്കുണ്ടെന്ന് കരുതുന്നവരുടെ സ്ഥലങ്ങളിലായിരുന്നു പരിശോധന നടത്തിയതെന്നാണ് വിവരം.

റെയ്ഡിൽ ഏതാനും ഡിജിറ്റൽ ഡിവൈസുകളും ചില രേഖകളും പിടിച്ചെടുത്തതായി എൻഐഎ അറിയിച്ചു. പാകിസ്താൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലഹരി, ആയുധക്കടത്തുകാരനായ ഹാജി സലീമിന്റെ സംഘം ശ്രീലങ്ക വഴി ആയുധങ്ങളും ലഹരിയും കടത്തുന്നുണ്ടെന്നാണ് വിവരം ലഭിച്ചത്.