സിബിഎസ്‌ഇ പത്താംക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു

Advertisement

ന്യൂഡൽഹി: സിബിഎസ്‌ഇ പത്താംക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. cbseresults.nic.in , results.cbse.nic.in എന്നീ വെബ്‌സൈറ്റുകളിൽ നിന്ന് ഫലം അറിയാം.

ഇന്ന് രാവിലെ സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചിരുന്നു. 92.71 ശതമാനം വിദ്യാർത്ഥികൾ വിജയിച്ച്‌ തുടർപഠനത്തിന് യോഗ്യത നേടി.

ഏറ്റവും ഉയർന്ന വിജയശതമാനം തിരുവനന്തപുരം മേഖലയ്ക്കാണ്.98. 83 ശതമാനം. കഴിഞ്ഞ തവണ 99.37 ശതമാനമായിരുന്നു വിജയം. ഒന്ന്, രണ്ട് ടേം പരീക്ഷകളിൽനിന്നുള്ള വെയിറ്റേജ് എടുത്താണ് ഫലം തയാറാക്കിയിരിക്കുന്നത്. ഇന്റേണൽ അസസ്‌മെന്റ് മാർക്ക്, പ്രോജക്ടുകൾ, പ്രാക്ടിക്കൽ പരീക്ഷകൾ, പ്രീ ബോർഡ് പരീക്ഷകൾ എന്നിവയുടെ വിവരങ്ങളും അറിയാം. രണ്ടാം ടേം പരീക്ഷ ഏപ്രിൽ 26നും ജൂൺ നാലിനും ഇടയിലാണ് നടന്നത്. ഒന്നാം ടേം നവംബർ ഡിസംബർ മാസങ്ങളിലും നടന്നു.

ഇതിനിടെ പ്ല്‌സ് വണ്‍ ക്ലാസുകളിലേക്ക് അപേക്ഷിക്കാനുള്ള സമയ പരിധി തിങ്കളാഴ്ച വൈകുന്നേരം വരെ നീട്ടിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. സിബിഎസ്ഇ ഫലം പുറത്ത് വരാത്ത സാഹചര്യത്തില്‍ കുട്ടികള്‍ കോടതിയെ സമീപിച്ചതോടെയാണ് നടപടി.

Advertisement