ന്യൂഡല്‍ഹി: അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സൂര്യയും അജയ് ദേവഗണും മികച്ച നടന്‍മാരായി തെരഞ്ഞെടുക്കപ്പെട്ടു. സുരരൈ പൊട്രു എന്ന ചിത്രത്തിലെ അഭിനയത്തിനാണഅ സൂര്യയ്ക്ക് പുരസ്‌കാരം.
മലയാളി താരം അപര്‍ണ ബാലമുരളിയാണ് മികച്ച നടി. സുരൈരാ പൊട്രു എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം.
മികച്ച സഹനടന്‍ ബിജു മേനോന്‍.
നഞ്ചിയമ്മ ആണ് മികച്ച പിന്നണി ഗായികയായി തെരഞ്ഞെടുക്കപ്പെട്ടത്.
മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ് ‘സൂരരൈ പോട്രു’വിലൂടെ ജീ വി പ്രകാശ് കുമാര്‍ നേടി.
മികച്ച മലയാള സിനിമ മികച്ച മലയാള സിനിമ ‘തിങ്കളാഴ്‍ച നിശ്ചയം’ ആണ് മികച്ച മലയാള സിനിമ.
സച്ചിയുടെ ‘അയ്യപ്പനും കോശിയും’ ആണ് മികച്ച സംഘട്ടനത്തിനുള്ള അവാർഡിന് തെരഞ്ഞെടുക്കപ്പെട്ടത്. മാഫിയ ശശിയ്ക്കാണ് പുരസ്കാരം.
മലയാള ചലച്ചിത്രം ‘വാങ്കി’ന് ദേശീയ ചലച്ചിത്ര അവാർഡിൽ പ്രത്യേക പരാമർശം.
മികച്ച വിദ്യാഭ്യാസ ചിത്രം ‘ഡ്രീമിംഗ് ഓഫ് വേർഡ്സ്’ (നന്ദൻ).മികച്ച വിവരണം ശോഭ തരൂർ ശ്രീനിവാസൻ.
നിഖിൽ എസ്പ്രവീണാണ് മികച്ച ഛായാഗ്രാഹകൻ. ശബ്‍ദിക്കുന്ന കലപ്പ’യുടെ ഛായാഗ്രാഹണത്തിന് ആണ് നിഖിൽ എസ് പ്രവീണിനു പുരസ്‍കാരം ലഭിച്ചത്.
വിപുൽ ഷാ അധ്യക്ഷനായ ജൂറിയാണ് അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ നിർണയിച്ചത്.