മുംബൈ: ആറാം ദിവസവും സൂചികകളിൽ മുന്നേറ്റം. നിഫ്റ്റി 16,700ഉം സെൻസെക്‌സ് 56,000വും മറികടന്നു. സെൻസെക്‌സ് 390.28 പോയന്റ് നേട്ടത്തിൽ 56,072.23ലും നിഫ്റ്റി 114.20 പോയന്റ് ഉയർന്ന് 16,719.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
വിദേശ നിക്ഷേപകരുടെ തിരിച്ചുവരവും മികച്ച ത്രൈമാസ ഫലങ്ങളുമാണ് സൂചികകളെ ചലിപ്പിച്ചത്. അൾട്രടെക് സിമെന്റ്‌സ്, ഗ്രാസിം ഇൻഡസ്ട്രീസ്, യുപിഎൽ, എച്ച്‌ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ടാറ്റ കൺസ്യൂമർ പ്രൊഡക്‌ട്‌സ്, ഇൻഫോസിസ്, എൻടിപിസി, പവർഗ്രിഡ് കോർപ്, ജെഎസ്ഡബ്ല്യു സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു.