രൂപ‍യുടെ വീഴ്ച തട‍ഞ്ഞ് റിസർവ്വ് ബാങ്ക്; കരുതൽ ഡോളറുകൾ ഇറക്കി, രൂപ പിടിച്ചുനിന്നു; ഡോളറിന് 79.87 രൂപ

Advertisement

മുംബൈ: രൂപയുടെ മൂല്യം കഴിഞ്ഞ 11 ആഴ്ചയായി ഇടിഞ്ഞുകൊണ്ടിരിക്കുന്നതിന് തടയിടാൻ റിസർവ്വ് ബാങ്ക് ഇടപെട്ടു.

വെള്ളിയാഴ്ച ഒരു ഡോളറിന് 79.87 രൂപ എന്ന നിലയിൽ വ്യാപാരം ക്ലോസ് ചെയ്തു.

വ്യാഴാഴ്ച ഡോളറിന് 80.06 രൂപയായിരുന്നു. രൂപയുടെ മൂല്യം ഇടിയുന്ന് ഇനിയും ക്ഷമിക്കാനാവില്ലെന്നും അതിനായി വിദേശ വിനിമയ വിപണിയിൽ ഇടപെടൽ നടത്തുമെന്നും റിസർവ്വ് ഗവർണർ ശക്തികാന്ത ദാസ് വെള്ളിയാഴ്ച പറഞ്ഞു.

ഇന്ത്യയുടെ പൊതുമേഖല ബാങ്കുകളുടെ കയ്യിലുള്ള കരുതൽ ഡോളർ നിക്ഷേപത്തിൽ നിന്നും വിപണിയിൽ ഡോളർ ഇറക്കിയതോടെയാണ് രൂപയുടെ വില പിടിച്ചുനിർത്താനായത് എന്ന് വ്യാപാരികൾ പറഞ്ഞു. മഴ പെയ്യുമ്പോൾ കുട വാങ്ങി ഉപയോഗിക്കണമെന്നും അതിൻറെ ഭാഗമായാണ് രൂപയ്ക്ക് മൂല്യശോഷണം സഭവിച്ചപ്പോൾ വിദേശനാണ്യഫണ്ട് എടുത്തുപയോഗിച്ചതെന്നും ശക്തികാന്ത ദാസ് പറഞ്ഞു.

Advertisement