സിനിമക്കുമുമ്പ് സൂര്യഒരു രഹസ്യ ജീവിതം നയിച്ചത് അറിയാമോ,ഇന്ന് താരത്തിന്‍റെ ജന്മദിനം

Advertisement

അഭിനയ മികവ് കൊണ്ടും തനിക്കുമാത്രം അവകാശപ്പെടാവുന്ന ലുക്കുകള്‍കൊണ്ടും വലിയ ആരാധക വൃന്ദത്തെ നേടിയെടുത്തനടനാണ് തെന്നിന്ത്യന്‍ താരം സൂര്യ.

പതിനഞ്ചാംവയസില്‍ തനിക്കുവന്ന റോള്‍ നാണം മൂലം വേണ്ടെന്നുവച്ചയാളാണ് സൂര്യ. കോമഡി-ത്രില്ലറായ ‘നേര്ക്ക് നേര്‍’ എന്ന ചിത്രത്തിലൂടെ 22-ാം വയസ്സില്‍ അരങ്ങേറ്റം കുറിച്ച താരം നന്ദ, സിംഹം, അയന്‍, ഗജിനി, കാക്ക കാക്ക തുടങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളിലെ വൈവിധ്യമാര്‍ന്ന പ്രകടനത്തിലൂടെ ചലച്ചിത്ര നിരൂപകരുടെ ശ്രദ്ധ പിടിച്ചുപറ്റി.

68-ാമത് ദേശീയ അവാര്‍ഡില്‍ തന്റെ തമിഴ് ചിത്രമായ സൂരറൈ പോട്രുവിലെ നായക വേഷത്തിന് മികച്ച നടനുള്ള അവാര്‍ഡ് സൂര്യയെ തേടിയെത്തി. സൂര്യ തമിഴ് സിനിമാ ലോകത്തില്‍ അറിയപ്പെടുന്ന പേരാണെങ്കിലും ആമുഖത്തിന്റെ ആവശ്യമില്ലെങ്കിലും അദ്ദേഹത്തെക്കുറിച്ച് എല്ലാവര്ക്കും അറിയാത്ത ചില വിവരങ്ങളുണ്ട്
സൂര്യ എന്നത് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേരല്ല. നടന്റെ യഥാര്‍ത്ഥ പേര് ശരവണന്‍ ശിവകുമാര്‍ എന്നാണ്. സിനിമാരംഗത്തേക്ക് ചുവടുവെച്ചതിന് ശേഷം അത് സൂര്യ എന്നാക്കി മാറ്റി

പ്രമുഖ സംവിധായകന്‍ മണിരത്നത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് താരം തന്റെ പേര് മാറ്റിയത്. തമിഴ് താരം ശരവണനുമായുള്ള പേരിന്റെ സമാനത ഒഴിവാക്കാന്‍ അദ്ദേഹം ഇത് നിര്‍ദ്ദേശിക്കുകയായിരുന്നു

സൂര്യയുടെ ആദ്യ ചിത്രമായ നേര്ക്കു നേര് മണിരത്നം തന്നെ നിര്‍മ്മിച്ചു. ഉന്നൈ നിനൈത്ത്, വാരണം ആയിരം, രക്ത ചരിത്രം 2 എന്നിങ്ങനെയുള്ള സിനിമകള്‍ ശ്രദ്ധേയം.
അഭിനയ ജീവിതം ആരംഭിക്കുന്നതിന് മുമ്ബ് താരം ഏതാനും മാസങ്ങള്‍ ഒരു വസ്ത്ര കയറ്റുമതി ഫാക്ടറിയില്‍ ജോലി ചെയ്തു. അവിടെ ജോലി ചെയ്യുന്ന സമയത്ത് സൂര്യ തന്റെ യഥാര്‍ത്ഥ പേരോ മുതിര്‍ന്ന നടന്‍ ശിവകുമാറിന്റെ മകനാണെന്ന വസ്തുതയോ വെളിപ്പെടുത്തിയില്ല. സുഹൃത്തുക്കളില്‍ നിന്നും

സഹപ്രവര്‍ത്തകരില്‍ നിന്നും ശ്രദ്ധയോ പ്രത്യേക പരിഗണനയോ ലഭിക്കാതിരിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത് ചെയ്തത്.ആയിരം രൂപയായിരുന്നു ആദ്യ ശമ്പളം അത് അമ്മക്ക് സാരിവാങ്ങിനല്‍കി. വലിയ ജീവിതാനുഭവങ്ങളാണ് തുണിമില്ലിലെ ജോലിയിലൂടെ അദ്ദേഹം നേടിയത്. അത് പില്‍ക്കാലത്തെ അഭിനയത്തിന് ഗുണമായിട്ടുണ്ട്. മൂന്നുവര്‍ഷമാണ് അവിടെ മാനേജരായി ജോലിചെയ്തത്.

സുഹൃത്തുക്കള്‍ വഴി ബോസ് പിന്നീട് സത്യം മനസ്സിലാക്കി. പരിഗണന വന്നതോടെ അവിടത്തെ ജോലി അദ്ദേഹം ഉപേക്ഷിക്കുകയായിരുന്നു. ചെന്നെ ലയോളകോളജിലെ ബികോം പൂര്‍വവിദ്യാര്‍ഥിയാണ് സൂര്യ. ഭാര്യ ജ്യോതിക, മക്കള്‍ ദിയ ,ദേവ്

Advertisement