ന്യൂഡൽഹി: ഇന്ത്യയിൽ ഇനി ഉടൻ സുരക്ഷയുള്ള ഇ പാസ്പോർട്ട് എത്തുന്നു. മൈക്രോ ചിപ്പ് ഘടിപ്പിച്ച അതീവ സുരക്ഷയുള്ള ഇ പാസ്പോർട്ടുകൾ ഈ വർഷം തന്നെ പുറത്തിറക്കും. ഇതിലൂടെ ഡിജിറ്റൽ ഇന്ത്യയിലേക്കുള്ള ഒരു വൻ കുതിപ്പിന് തന്നെ ഇത് കാരണമാകും .
ഈ വർഷം ഇ പാസ്പോർട്ട് എത്തുമെന്നുള്ള സൂചനകൾ എല്ലാം കേന്ദ്രം നൽകി കഴിഞ്ഞിരിക്കുന്നു .അതീവ സുരക്ഷയേറിയ ഈ പാസ്സ്പോർട്ടുകൾ ഇന്ത്യയിൽ എത്തിക്കഴിഞ്ഞാൽ വ്യാജ പാസ്സ്പോർട്ടുകൾ ഉപയോഗിച്ച് യാത്ര ചെയ്യുന്നവരെ കുടുക്കുവാൻ ഇത് ഏറെ സഹായിക്കും.
എന്താണ് ഇ-പാസ്പോർട്ട്, ഇതിന്റെ ഗുണങ്ങൾ എന്തൊക്കെ? എങ്ങനെ അപേക്ഷിക്കണം
ഐടി ഭീമനായ ടിസിഎസിനാണ് ഇ പാസ്‌പോർട്ടുകളുടെ ചുമതല. ഇന്ത്യയ്ക്ക് ഇത് പുതിയ ആശയമാണെങ്കിലും ഇതിനകം 120 രാജ്യങ്ങളിൽ ഇ പാസ്‌പോർട്ട് സംവിധാനം നടപ്പാക്കിക്കഴിഞ്ഞു. പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, തുടങ്ങിയ അയൽ രാജ്യങ്ങൾ പോലും അക്കൂട്ടത്തിലുണ്ട്.
നിങ്ങളുടെ സാധാരണ പാസ്‌പോര്ട്ടുകളെക്കാൾ സ്മാർട്ട് ആണവ. ഇതിൽ ഒരു ഇലക്ട്രോണിക് ചിപ്പ് ഉണ്ടായിരിക്കും. ഇതിൽ നിങ്ങളെക്കുറിച്ചുള്ള എല്ലാ നിർണായക വിവരങ്ങളും ഉണ്ടാകും. പേര്, മേൽവിലാസം, ജനനത്തീയതി, ഡിജിറ്റൾ ഒപ്പ്, ബയോമെട്രിക് വിവരങ്ങൾ അടക്കമുള്ളവ ഇതിൽ ഉണ്ടാകും. ഇലക്ട്രോണിക് ചിപ്പിനുള്ളിൽ റേഡിയോ ഫ്രീക്വൻി തിരിച്ചറിയൽ ചിപ്പും ഉണ്ടാകും. ഇതിനൊരു ആന്റിനയും ഉണ്ടാകും. ഇത് പുറംപൊതിയുമായി ഘടിപ്പിച്ചിരിക്കും.
അധികൃതർക്കും പാസ്‌പോർട്ട് ഉടമകൾക്കും ഇത് കൊണ്ട് ധാരാളം ഗുണങ്ങൾ ഉണ്ട്. ഇത് മൂലം വിമാനത്താവളങ്ങളിൽ നടപടികൾ വേഗത്തിലാകുന്നു. ഇതോടെ തിരക്കേറിയ ഡൽഹി, മുംബൈ പോലുള്ള വിമാനത്താവളങ്ങളിൽ സമയം ഏറെ ലാഭിക്കാൻ കഴിയും. വ്യാജൻമാരുടെ ഭീഷണി തടയാനും ഇ പാസ്‌പോർട്ട് സഹായകാണ്.
ഇ പാസ്‌പോർട്ടിലെ വിവരങ്ങൾ നശിപ്പിക്കാൻ അതീവ ദുഷ്‌കരമാണ്. ഇ പാസ്‌പോർട്ട് നിലനിൽക്കുന്ന രാജ്യങ്ങളിൽ വ്യാജ പാസ്‌പോർട്ടുകളുടെ സംഭവം കുറവാണ്. ഇ പാസ്‌പോർട്ടിന് വേണ്ടി കൂടുതൽ രേഖകൾ ഒന്നും തന്നെ സമർപ്പിക്കേണ്ടതുമില്ല. ആധാർ കാർഡ,് വോട്ടർ ഐഡി, ജനന സർട്ടിഫിക്കറ്റ്, വൈദ്യുതി ചാർജ് ബിൽ, ടെലഫോൺ ഫിൽ , വാടക കരാർ തുടങ്ങിയവ നൽകിയാൽ മതിയാകും.
നിലവിൽ പാസ്‌പോർട്ട് ഉള്ളവർക്ക് ഉടൻ തന്നെ ഇ പാസ്‌പോർട്ടുകൾ ലഭ്യമാകും. ഇതിന് അപേക്ഷ നൽകുന്നത് സംബന്ധിച്ച വിവരങ്ങൾ ഉടൻ തന്നെ അധികൃതർ അറിയിക്കും.