രാജ്യത്തെ ജനസംഖ്യ 41 കോടി കുറയും; എങ്കിലും 2100-ൽ ലോകജനസംഖ്യയിൽ ഒന്നാം സ്ഥാനം നമുക്ക് തന്നെ

Advertisement

ന്യൂഡൽഹി: ജനസംഖ്യയുടെ കാര്യത്തിൽ ലോക രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയുടെ ജനസംഖ്യ 2100-ൽ 41 കോടി കുറയുമെന്ന് റിപ്പോർട്ട്.

ഉയർന്ന ജനസംഖ്യ ഓരോ പൗരനും ലഭിക്കുന്ന വിഭവങ്ങളിൽ കുറവ് വരുത്തുന്നുണ്ട്. എന്നാൽ 41 കോടിയുടെ ഇടിവ് സംഭവിച്ചാലും ഇതിന് പരിഹാരമാകില്ലെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ജനസംഖ്യ കുറഞ്ഞാലും വിഭവ വിതരണത്തിൽ വ്യത്യാസം വരാതിരിക്കുന്നത് അപകടകരമായ സ്ഥിയാണെന്നാണ് സ്റ്റാൻഫോർഡ് സർവകലാശാലയിലെ പഠനം സൂചിപ്പിക്കുന്നത്.

ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യയും ചൈനയും ഏകദേശം തുല്യത പാലിക്കുന്നുവെങ്കിലും ജനസാന്ദ്രതയുടെ കാര്യം അങ്ങനെയല്ല. ഇന്ത്യയിൽ ഒരു ചതുരശ്ര കിലോമീറ്ററിൽ 476 പേർ ജീവിക്കുമ്പോൾ ചൈനയിൽ ഇത് വെറും 148 മാത്രമാണ്. 2100-ൽ ഇന്ത്യയുടെ ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിൽ 335 പേരായി കുറയും. ലോക ജനസാന്ദ്രതയിലെ കുറവിനെക്കാൾ കൂടുതലായിരിക്കും അടുത്ത 78 വർഷം ഇന്ത്യയിൽ രേഖപ്പെടുത്തുകയെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

Advertisement