സാമ്പത്തിക മാന്ദ്യമുണ്ടാവുമെന്ന മുന്നറിയിപ്പുമായി റിലയൻസും

Advertisement

ന്യൂഡൽഹി: ആഗോള സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച്‌ റിലയൻസ് മുന്നറിയിപ്പ് നൽകിയി. വരും ദിവസങ്ങളിൽ സമ്പദ്‍വ്യവസ്ഥയിൽ നിന്ന് കൂടുതൽ തിരിച്ചടിയുണ്ടാകുമെന്ന് റിലയൻസ് പറയുന്നു.

ലോകത്തിലെ ഏറ്റവും വലിയ റിഫൈനറിയിൽ നിന്ന് പ്രതീക്ഷിച്ച ലാഭം നേടുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് റിലയൻസിൻറെ പ്രതികരണം.

മാന്ദ്യത്തിൻറെ ഭീഷണി എണ്ണ വിപണിയെയും ബാധിച്ചിട്ടുണ്ടെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ജോയിൻറ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ വി ശ്രീകാന്ത് പറഞ്ഞു. റിലയൻസ് പറയുന്നതനുസരിച്ച്‌, കുറഞ്ഞ വിലയും വിൽക്കുമ്പോൾ ലാഭത്തിലുണ്ടാകുന്ന ഇടിവും ഒരു വെല്ലുവിളിയാണ്.

ലാഭമുണ്ടാക്കുമ്പോൾ, ഉയർന്ന ഉൽപാദനച്ചെലവും ഇൻപുട്ട് വിലയിലെ വർദ്ധനവും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നതെന്നും റിലയൻസ് പ്രസ്താവനയിൽ പറഞ്ഞു. ജൂണിൽ അസംസ്കൃത വസ്തുക്കളുടെ വില 76 ശതമാനം വർദ്ധിച്ചു. അതേസമയം, സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച്‌ ഐഎംഎഫ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ആഗോള സാമ്പത്തിക വളർച്ചയിൽ മാന്ദ്യം ഉണ്ടാകുമെന്നും ഐഎംഎഫ് പ്രവചിച്ചു.

Advertisement