മദ്യപിച്ച്‌ ലക്കുകെട്ട് ക്ലാസ്മുറിയിൽ നിലത്ത് കിടക്കുന്ന അധ്യാപിക, ചുറ്റും ഡാൻസ് കളിച്ച്‌ കുട്ടികൾ

Advertisement

മദ്യപിച്ച്‌ ലക്കുകെട്ട് ക്ലാസ്മുറിയിൽ നിലത്ത് കിടക്കുന്ന അധ്യാപിക, ചുറ്റും ഡാൻസ് കളിച്ച്‌ കുട്ടികൾ
റായ്പൂർ: ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ പരിശോധനയ്ക്കായി സ്‌കൂളിൽ എത്തുമ്പോൾ പ്രധാനാധ്യാപിക മദ്യപിച്ച്‌ ക്ലാസ്സ് മുറിയിൽ കിടക്കുന്നു.

ഛത്തീസ്ഗഡിലെ ജഷ്പൂർ ബ്ലോക്കിലെ ഒരു സ്‌കൂളിലാണ് സംഭവം. ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ പരിശോധനയ്ക്കായി സ്‌കൂളിൽ എത്തിയപ്പോൾ പ്രധാനാധ്യാപിക ക്ളാസിലാണെന്ന് വിവരം ലഭിച്ചു. ഓഫീസർ ക്ലാസിലെത്തി, എന്നാൽ അവിടെ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു.

അധ്യാപിക നിലത്ത് വീണു കിടക്കുകയായിരുന്നു. ക്ലാസിലെ കുട്ടികൾ അധ്യാപികയ്ക്ക് ചുറ്റിനും ഡാൻസ് കളിക്കുന്നു. അധ്യാപികയ്ക്ക് അപകടം സംഭവിച്ചതാകാമെന്ന് കരുതി ഓഫീസർ ഭയപ്പെട്ടു. എന്നാൽ, അധ്യാപിക മദ്യപിച്ച്‌ പൂസായി കിടക്കുന്നതാണെന്നും ഇത് സ്ഥിരം ഉള്ള പരിപാടിയാണെന്നും കുട്ടികൾ പറഞ്ഞു. ഒടുവിൽ പോലീസുകാരെ വിളിച്ചുവരുത്തി അധ്യാപികയെ ആശുപത്രിയിലാക്കുകയും കേസെടുക്കുകയും ചെയ്തു.

ഛത്തീസ്ഗഡിലെ ജഷ്പൂർ ബ്ലോക്കിലെ സ്‌കൂളിൽ ആണ് സംഭവം. ജില്ലാ ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനയിൽ അധ്യാപിക മദ്യപിച്ചിരുന്നതായി കണ്ടെത്തി. അധ്യാപികയായ ജഗ്പതി ഭഗതിനെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചു. ആകെ 54 കുട്ടികൾ പഠിക്കുന്ന സ്‌കൂളിലെ ഏക അധ്യാപികയാണ് ജഗ്പതി ഭഗത്. ഇവർ മുൻപും മദ്യപിച്ച്‌ സ്‌കൂളിൽ എത്തുമായിരുന്നു.