രാജ്യത്ത് ഇരട്ട ലിംഗ കുഞ്ഞുങ്ങളുടെ ജനനത്തില്‍ കുറവുണ്ടാകുന്നതായി റിപ്പോര്‍ട്ട്

Advertisement

മുംബൈ: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് ഇരട്ട ലിംഗ കുഞ്ഞുങ്ങളുടെ ജനനത്തില്‍ കാര്യമായ കുറവുണ്ടായെന്ന് റിപ്പോര്‍ട്ട്. മുംബൈയില്‍ മാത്രം 71.42 ശതമാനം കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

നവജാത ശിശുക്കളില്‍ ഒരു കുഞ്ഞില്‍ തന്നെ സ്ത്രീ-പുരുഷ ലിംഗങ്ങള്‍ കാണപ്പെടുന്ന പ്രതിഭാസമാണിത്. വിവരാവകാശ രേഖപ്രകാരം ലഭിച്ച കണക്കാണിത്. 2019ല്‍ ഇത്തരത്തിലുള്ള 21 കുട്ടികളാണ് ജനിച്ചത്. 2020ല്‍ ഇത് 19 ആയി കുറഞ്ഞു. 2021ല്‍ ആറായി കുറഞ്ഞു. ചേതന്‍ കോതാരി എന്നയാള്‍ നല്കിയ വിവരാവകാശ അപേക്ഷയ്ക്ക് നല്‍കിയ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.

രാജ്യത്ത് 2018ല്‍ ഇത് 163ഉം2019ല്‍ 122ഉം 2020ല്‍ 42ഉം ഇത്തരം കുഞ്ഞുങ്ങളാണ് ജനിച്ചത്. അതേസമയം ഈ കണക്കുകള്‍ ശരിയല്ലെന്നും യഥാര്‍ത്ഥ കണക്കുകള്‍ ഇതിനെക്കാള്‍ വലുതാണെന്നും അധികൃതര്‍ കൃത്യമായി രേഖകള്‍ സൂക്ഷിക്കാത്തതാണ് ഇത്തരമൊരു കുറഞ്ഞ നിരക്കിന് കാരണമെന്നും ആരോഗ്യ രംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ജനിതക-പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് ഇത്തരം ജനന വൈകല്യങ്ങള്‍ക്ക് കാരണമെന്നും ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. അതു പോലെ തന്നെ ഇത്തരം ജനനത്തെക്കുറിച്ച് കൂടുതല്‍ അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. മാതാപിതാക്കള്‍ പോലും ഇത്തരം കാര്യങ്ങളെക്കുറിച്ച് ശരിയായ വിവരമില്ല.

ഇത്തരം ജനനങ്ങള്‍ രണ്ടായിരത്തോളം വരുമെന്നും ഇവയില്‍ പലതും ആശുപത്രിയില്‍ അല്ല ചെറിയ ഡിസ്‌പെന്‍സറികളിലും ആണ് നടക്കുന്നത്. അത് കൊണ്ട് തന്നെ അവയുടെ കണക്കുകള്‍ ലഭ്യമല്ല. ഇനരുടെ മാതാപിതാക്കളുടെ വിവരങ്ങളും ആശുപത്രികള്‍ സൂക്ഷിക്കാറില്ല.

താനെയില്‍് മാത്രം 2018ല്‍േ ഇത്തരത്തില്‍ 120 കുഞ്ഞുങ്ങള്‍ ജനിച്ചതായി ചൂണ്ടിക്കാട്ടുന്നു. 2020ല്‍ ഇത് പതിനാറായി കുറഞ്ഞു. 2016,2017,2019തുടങ്ങിയ വര്‍ഷങ്ങളില്‍ ഇത് പൂജ്യമായിരുന്നു. ഔറംഗാബാദില്‍ യതാക്രമം 28,13 എന്ന നിരക്കിലായിരുന്നു2018,2020 വര്‍ഷങ്ങളില്‍ പിറന്ന ഇത്തരം കുഞ്ഞുങ്ങളുടെ എണ്ണം.നാന്‍ഡെഡ്, അകോല, ചന്ദ്രാപൂര്‍ തുടങ്ങിയ ജില്ലകളിലാണ് ഇത്തരം
കുഞ്ഞുങ്ങള്‍ ഏറ്റവും കൂടുതല്‍ ജനിച്ചത്. 46,31, 39 എന്നിങ്ങനെ ആയിരുന്നു നിരക്ക്.

ഇത്തരം കുഞ്ഞുങ്ങളുടെ ജനനത്തെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടക്കേണ്ടതുണ്ടെന്നും ഈ രംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Advertisement