ജയ്പൂര്‍: രാജസ്ഥാനിലെ ധോൽപൂരിൽ 14 വയസ്സുള്ള പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ബാരിയെന്ന നഗരത്തിലാണ് സംഭവം. മാർക്കറ്റിൽ പച്ചക്കറി വാങ്ങാനെത്തിയ കുട്ടിയെ ആറ് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. മൂന്ന് പ്രതികളെ പോലീസ് പിടികൂടി. ബാക്കിയുള്ളവർക്കായി തെരച്ചിൽ നടത്തുകയാണ്
ജൂലൈ 26ന് വൈകുന്നേരം പച്ചക്കറി വാങ്ങാൻ മാർക്കറ്റിൽ പോയതായിരുന്നു പെൺകുട്ടി. ഇതിനിടെ മധ്യവയസ്കൻ കുട്ടിയെ കൂട്ടിക്കൊണ്ടുപോയി ബസേഡി റോഡിലുള്ള ടോളിന് സമീപം ഉപേക്ഷിച്ചു. ഇവിടെയുണ്ടായിരുന്ന ആറ് യുവാക്കൾ പെൺകുട്ടിയെ വാഹനത്തിൽ കയറ്റി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു