മതങ്ങളുടെയും ദൈവങ്ങളുടെയും പേരില്‍ ചിലര്‍ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന് അജിത് ഡോവല്‍
ന്യൂഡല്‍ഹി: മതത്തിന്റെയും പ്രത്യയ ശാസ്ത്രത്തിന്റെയും പേരില്‍ ചില ശക്തികള്‍ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. അഖിലേന്ത്യാ സൂഫി സജ്ജാന്ദഷിന്‍ കൗണ്‍സില്‍(എഐഎസ്എസ്സി) സംഘടിപ്പിച്ച ഇന്റര്‍ഫെയ്ത്ത് കോണ്‍ഫറന്‍സില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം.
ഇത് നമ്മുടെ നാടിനെ ബാധിക്കുന്നുണ്ട്. ഇത് കണ്ട് നിശബ്ദരായിരിക്കാന്‍ നമുക്ക് ആകില്ല. തടയാന്‍ മതനേതാക്കള്‍ ഒന്നിച്ച് പരിശ്രമിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ മതസംഘടനകളും നമ്മുടെ രാജ്യത്തിന്റെ ഭാഗമാണെന്ന തോന്നല്‍ ഉണ്ടാകണം. ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന പിഎഫ്‌ഐ പോലുള്ള സംഘടനകളെ നിരോധിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദ്വേഷം പ്രചരിപ്പിക്കാനുള്ള ഇടങ്ങളായി സാമൂഹ്യമാധ്യമങ്ങള്‍ മാറുന്നു. ഇതും തടയിടണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതരമതങ്ങളെ അപമാനിക്കുന്നത് തടയണം. എല്ലാ ജീവികളെയും ബഹുമാനിക്കാനാണ് എല്ലാ മതങ്ങളും പഠിപ്പിക്കുന്നത്. എല്ലാ മതങ്ങളും സമൂഹങ്ങളും രാജ്യത്ത് സൗഹാര്‍ദ്ദം വളര്‍ത്താന്‍ വേണ്ടി നില കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.