ന്യൂഡല്‍ഹി: പേരുകള്‍ നമ്മുടെ സ്വത്വബോധത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. നമ്മുടെ ജീവിതാവസാനം വരെ അത് നമ്മോടൊപ്പം ഉണ്ടാകും.
അത് കൊണ്ട് തന്നെ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് പേര് തിരഞ്ഞെടുക്കുക എന്നത് ഓരോരുത്തര്‍ക്കും വളരെ പ്രാധാന്യമുള്ള കാര്യവുമാണ്. ഇതിലൂടെ നമ്മുടെ കുഞ്ഞിന്റെ സ്വത്വം നമ്മള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഇതാ നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്കോ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ കുഞ്ഞുങ്ങള്‍ക്കോ തെരഞ്ഞെടുക്കാന്‍ പറ്റിയ ചില പേരുകള്‍ അറിയാം.
നമ്മുടെ രാജ്യത്ത് ആണ്‍കുഞ്ഞുങ്ങള്‍ക്ക് സര്‍വസാധാരണമായി ഉപയോഗിക്കുന്ന ഒരു പേരാണ് ആരുഷ്. സൂര്യന്റെ ആദ്യ കിരണം എന്നാണ് ഇതിനര്‍ത്ഥം. മറ്റൊരു പേരുണ്ട് ബാദല്‍ മേഘം എന്നാണ് ഈ പേരിന് അര്‍ത്ഥം. ദേവാന്‍ഷ് എന്ന പേരും എല്ലാവരും ഉപയോഗിക്കുന്നുണ്ട്. ദൈവത്തിന്റെ അംശം തന്നെ എന്നാണിതിന്റെ അര്‍ത്ഥം.
ഇഷാന്‍ങ്ക് എന്നൊരു പേരും ഉപയോഗിച്ച് വരുന്നുണ്ട്. ഹിമാലയന്‍ കൊടുമുടി എന്നാണ് ഇതിനര്‍ത്ഥം. കബീര്‍ എന്നും പേരിടാം. വിഖ്യാതനായ ഒരു സന്യാസിയുടെ പേരാണിത്. ലക്ഷ്യയ് എന്നും കുഞ്ഞിന് പേരിടാം നമ്മുടെ ലക്ഷ്യം തന്നെ. നിര്‍വാണ്‍ എന്നാല്‍ പരമപദം. ഇതും കുഞ്ഞുങ്ങള്‍ക്ക് നല്‍കാന്‍ പറ്റിയ പേരാണ്. രോഹന്‍ എന്ന പേരും നമ്മുടെ നാട്ടില്‍ സാര്‍വത്രികമായി ഉപയോഗിക്കുന്നുണ്ട്. വിഹാന്‍ എന്നാല്‍ പുലരി എന്നാണ് അര്‍ത്ഥം. ഇതും കുഞ്ഞിന് ഇടാന്‍ പറ്റിയ പേരാണ്. വീര്‍ എന്ന പേരും കുഞ്ഞുങ്ങള്‍ക്ക് ഇടാന്‍ പറ്റിയ പാരാണ്. വീരന്‍ എന്നതും മഹാവീരനെയും ഇത് പ്രതിനിധീകരിക്കുന്നു.
ആദിര എന്ന പേര് പെണ്‍കുട്ടികള്‍ക്ക് ഇടാന്‍ പറ്റും. ശക്തി എന്നാണ് ഇതിനര്‍ത്ഥം. ഹര്‍ഷിത എന്ന പേരും ഏറെ ജനപ്രിയമാണ്. എപ്പോഴും സന്തോഷം എന്നാണ് ഇതിനര്‍ത്ഥം. ജുഹി എന്ന പേരും പെണ്‍കുട്ടികള്‍ക്ക് ഇടാന്‍ പറ്റിയ പേരാണ്. മുല്ലപ്പൂവ് എന്നാണ് ഇതിനര്‍ത്ഥം. നിതാര എന്നൊരു പേരും ഉണ്ട്. ആഴത്തില്‍ വേരോടിയത് എന്നാണ് അര്‍ത്ഥം. സന്തോഷം എന്നര്‍ത്ഥമുള്ള രാണ്യ എന്ന പേരും പെണ്‍കുട്ടികള്‍ക്ക് ഇടാന്‍ പറ്റുന്നതാണ്. ബുദ്ധിശാലി എന്ന അര്‍ത്ഥത്തില്‍ ത്രായി എന്ന പേരും ഇടാം. പ്രകാശം, ദൈവംഎന്ന അര്‍ത്ഥമുള്ള കിയാന എന്ന പേരും ഏറെ നല്ലതാണ്. പുതിയത്, പുകഴ്ത്താവുന്നത് എന്ന അര്‍ത്ഥമുള്ള നവ്യ എന്ന പേരും പെണ്‍കുഞ്ഞുങ്ങള്‍ക്ക് ഏറെ അനുയോജ്യമാണ്.
ലക്ഷ്മിദേവിയുടെ അനുയായി , ഭാഗ്യം, അഭിവൃദ്ധി എന്നൊക്കെ അര്‍ത്ഥമുള്ള സാന്‍വി എന്ന പേരും പെണ്‍കുട്ടികള്‍ക്ക് നല്ലതാണ്. പ്രകാശം എന്ന് അര്‍ത്ഥമുള്ള സോഹ എന്ന പേരും പെണ്‍കുഞ്ഞുങ്ങള്‍ക്ക് അനുയോജ്യമാണ്.