പൂജ്യം ശതമാനം മാര്‍ക്ക് നേടിയവര്‍ക്കും സൂപ്പര്‍ സ്‌പെഷ്യാലിറ്റി കോളജുകളില്‍ മെഡിക്കല്‍ സീറ്റ്
ചെന്നൈ: രാജ്യത്തെ നൂറ് കണക്കിന് മെഡിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി കോഴ്‌സുകള്‍ക്കുള്ള സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പ്രവേശനം നാലാംഘട്ടം പൂര്‍ത്തിയാകുമ്പോഴാണ് ഈ സ്ഥിതി.
ഇതോടെ മെഡിക്കല്‍ കൗണ്‍സിലിംഗ് കമ്മിറ്റി യോഗ്യതാ നിര്‍ണയ പരീക്ഷയുടെ മാര്‍ക്ക് മാനദണ്ഡം ഒഴിവാക്കി. ഇതോടെ പൂജ്യം മാര്‍ക്ക് നേടിയവര്‍ക്ക് പോലും സീറ്റ് കരസ്ഥമാക്കാന്‍ സാധിക്കും.
എല്ലാ കൊല്ലവുംസീറ്റുകള്‍ ധാരാളമായി ഒഴിഞ്ഞ് കിടക്കാറുണ്ട്. അത് കൊണ്ട് തന്നെ പൂജ്യം മാര്‍ക്ക് നേടിയവരെയും പ്രവേശിപ്പിക്കേണ്ടി വരാറുണ്ടെന്നും കോളജധികൃതര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇതൊരു കീഴ് വഴക്കമല്ല. പ്രവേശന പരീക്ഷ വിദ്യാര്‍ത്ഥികളെ ഒഴിവാക്കുമല്ല. എന്നാല്‍ അവരുടെ കഴിവുകള്‍ അളക്കാന്‍ വേണ്ടിയാണ് ഇത് നത്തുന്നതെന്നും ആരോഗ്യമന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
748 സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്ന സ്ഥിതി വന്നതോടെയാണ് മാര്‍ക്ക് മാനദണ്ഡം ഒഴിവാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഇതോടെ 2021 നീറ്റ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി പരീക്ഷ എഴുതിയ ഏതൊരാള്‍ക്കും പ്രവേശനം നേടാനാകും എന്ന സ്ഥിതിയാണ്.
പ്രവേശന നടപടികള്‍ തുടങ്ങിയപ്പോള്‍ തന്നെ വളരെ തണുത്ത പ്രതികരമാണ് ലഭിച്ചത്. പതിനഞ്ച് ശതമാനം വരെ മാര്‍ക്ക് മാനദണ്ഡം കുറച്ചപ്പോഴും മതിയായ കുട്ടികളെ കിട്ടിയില്ല. രാജ്യത്താകമാനം 4,500 സൂപ്പര്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ സീറ്റുകളാണ് ഉള്ളത്. സര്‍ജിക്കല്‍ ബ്രാഞ്ചുകളിലാണ് കൂടുതല്‍ ഒഴിവുകളുള്ളത്.
ഗ്രാന്‍ഡ് മെഡിക്കല്‍ കോളജില്‍ പത്ത് വര്‍ഷമായി 80ശതമാനം സീറ്റുകളും ഒഴിഞ്ഞ് കിടക്കുകയാണ്. ജിഎസ് മെഡിക്കല്‍ കോളജിലാകട്ടെ അഞ്ച് വര്‍ഷമായി നാല്‍പ്പത് ശതമാനം സീറ്റുകളിലും ആളില്ലെന്നും ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലെ മുന്‍ മേധാവി ഡോ.പ്രവീണ്‍ ഷിന്‍ഗാരെ പറയുന്നു. ക്ലിനിക്കല്‍ കോഴ്‌സുകള്‍ തെരഞ്ഞെടുക്കുന്ന ഡോക്ടര്‍മാര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നുവെന്നതിനാലാണ് ഇതിന് ആളുകള്‍ കൂടുതലായി തെരഞ്ഞെടുക്കുന്നതെന്നും ചൂണ്ടിക്കാട്ടുന്നു.
അതേസമയം സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ദൈര്‍ഘ്യമേറിയ ബോണ്ടാണ് പ്രശ്‌നമെന്ന് രക്ഷകര്‍ത്താക്കള്‍ ചൂണ്ടിക്കാട്ടുന്നു. സൂപ്പര്‍ സ്‌പെഷ്യാലിറ്റി കോഴ്‌സുകള്‍ക്ക് ചേരുന്നവര്‍ക്ക് മുപ്പത് വയസെങ്കിലും ഉണ്ടാകും. ഇവര്‍ക്ക് പത്ത് വര്‍ഷത്തോളം ബോണ്ട് ചെയ്യേണ്ടി വരുന്നു. പിന്നെ ഇവര്‍ എപ്പോഴാണ് സമ്പാദിക്കാന്‍ തുടങ്ങുകയെന്ന് രക്ഷാകര്‍ത്താവായ സുധാ ഷേണായ് പറയുന്നു. അത് കൊണ്ട് വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ ആശുപത്രികളെ തഴഞ്ഞ് സ്വകാര്യ കോളജുകളിലേക്ക് പോകുന്നു. പലരും ഇതിന് ഫീസ് ഒരു തടസമായി കാണുന്നുമില്ല.