തെലങ്കാന: ഹൈദരാബാദിലെ തെരുവിലൂടെ ഒരു ചെമ്പ് ബിരിയാണി ഒഴുകി നീങ്ങിയത് വലിയ കൗതുകവാര്‍ത്തയായി. കനത്ത മഴയെ തുടര്‍ന്ന് ഹൈദാബാദില്‍ വിവിധ പ്രദേശങ്ങളില്‍ വലിയ രീതിയില്‍ വെള്ളം കയറിയിട്ടുണ്ട്.
റോഡുകളും തെരുവുകളുമെല്ലാം വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. നഗരത്തിലെ വെള്ളപ്പൊക്കത്തിന്റേയും മലവെള്ളപ്പാച്ചിലിന്‍േറയുമെല്ലാം ദൃശ്യങ്ങള്‍ ആളുകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നുണ്ട്. അതിനിടെഅത്തരത്തില്‍ പങ്കുവെയ്ക്കപ്പെട്ട ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കനത്ത മഴയില്‍ ബിരിയാണി ചെമ്ബ് ഒഴുകുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്.
ഹൈദരാബാദിലെ നവാബ് സാഹിബ് കുന്തയിലെ അദിബ ഹോട്ടലിലെ ബിരിയാണി ചെമ്ബുകളാണ് ഒഴുകി പോയത്. ഓര്‍ഡര്‍ ചെയ്ത ബിരിയാണി കിട്ടാത്തവര്‍ തീര്‍ച്ചയായും വിഷമിക്കുന്നുണ്ടാകും എന്ന കാപ്ഷനോടെയാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. നിമിഷ നേരം കൊണ്ട് തന്നെ വീഡിയോ വൈറലായി കഴിഞ്ഞു. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റ് ചെയ്യുന്നത്. എന്തായാലും ബിരിയാണി ചെമ്ബ് എവിടെയാണോ എത്തുന്നത് ആ വീട്ടുകാര്‍ക്ക് സന്തോഷമായി കാണും എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ഇതാണോ പുതിയ രീതിയിലുള്ള ഹോം ഡെലിവറിയെന്ന ചോദ്യവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്.
അതേസമയം വീഡിയോ കൗതുകം ഉണര്‍ത്തുന്നുണ്ടെങ്കിലും മഴയുടേയും വെള്ളപ്പൊക്കത്തിന്റേയും ഭീകരത വെളിവാക്കുന്നതാണ് ദൃശ്യങ്ങള്‍ എന്നാണ് മറ്റൊരു വിഭാഗം നെറ്റിസണ്‍സ് ചൂണ്ടിക്കാട്ടുന്നത്. തെലങ്കാനയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴ തുടരുകയാണ്. മഴയില്‍ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനിടയിലായിട്ടുണ്ട്. വൃഷ്ടിപ്രദേശങ്ങളില്‍ മഴ ശക്തമായതോടെ ഹൈദരാബാദിലെ മൂസി നദി കര കവിഞ്ഞിരുന്നു.