15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങളെല്ലാം നിരോധിക്കണം : ഹരിത ട്രൈബ്യൂണൽ

Advertisement

ന്യൂഡൽഹി: സ്വകാര്യ കാറുകൾ ഉൾപ്പെടെ 15 വർഷത്തിൽ അധികം പഴക്കമുള്ള എല്ലാ വാഹനങ്ങളും ആറുമാസത്തിനകം ഘട്ടംഘട്ടമായി നിർത്തലാക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ കിഴക്കൻ മേഖലാ ബ്രാഞ്ച് പശ്ചിമ ബംഗാൾ സർക്കാരിനോട് നിർദേശിച്ചു

ഘട്ടം ഘട്ടമായുള്ള നീക്കം കൊൽക്കത്തയിലെയും ഹൗറയിലെയും അന്തരീക്ഷ മലിനീകരണം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പശ്ചിമ ബംഗാളിൽ പഴയ വാഹനങ്ങൾ ഘട്ടംഘട്ടമായി നിർത്തലാക്കുന്നത് മറ്റ് സംസ്ഥാനങ്ങൾക്കും മുന്നറിയിപ്പാകാൻ സാധ്യതയുണ്ട്.