കൊങ്കൺ പാതയിൽ മണ്ണിടിഞ്ഞ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു

Advertisement


കാസർകോട്: കൊങ്കൺ പാതയിൽ മണ്ണിടിഞ്ഞ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. കനത്ത മഴയെത്തുടർന്ന് മുരഡോശ്വരിനും ഭട്കലിനും ഇടയിലുള്ള മേഖലയിലാണ് മണ്ണിടിഞ്ഞത്.

വെള്ളംകയറി ചില ഭാഗങ്ങളിൽ പാളത്തിനടിയിലെ മണ്ണ് ഒലിച്ചുപോയി. പാതയിൽ നിന്ന് മണ്ണ് മാറ്റുന്നതിന് ഉൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുകയാണ്. ട്രെയിൻ ഗതാഗതം പുന:സ്ഥാപിക്കാനുള്ള തിരക്കിട്ട ശ്രമത്തിലാണെന്ന്‌ റെയിൽവേ അറിയിച്ചു.

മണ്ണിടിച്ചിലിനെ തുടർന്ന് എറണാകുളം-പുണെ എക്‌സ്പ്രസ് ഭട്കലിൽ പിടിച്ചിട്ടു. തിരുവനന്തപുരത്തുനിന്ന് വെരാവലിലേക്കുള്ള എക്‌സ്പ്രസ് ട്രെയിൻ സേനാപുരത്ത് പിടിച്ചിട്ടിരിക്കുകയാണ്. ഗാന്ധിധാമിൽ നിന്ന് തിരുനെൽവേലിയിലേക്ക്‌ വരുകയായിരുന്ന ട്രെയിൻ കുംത സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുകയാണ്.

നിയന്ത്രണം ഏർപ്പെടുത്തിയ മറ്റു സർവീസുകൾ

. മഡ്ഗാവ് ജംഗ്ഷൻ-മെംഗളൂരു സെൻട്രൽ സ്‌പെഷ്യൽ ട്രെയിൻ പൂർണമായും റദ്ദാക്കി

. മെംഗളൂരു സെൻട്രൽ-മഡ്ഗാവ് ജംഗ്ഷൻ സ്‌പെഷ്യൽ, ഉഡുപ്പി സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കും (06602)

. കെഎസ്‌ആർ ബെംഗളൂരു സ്റ്റേഷൻ-കാർവാർ എക്‌സ്പ്രസ് ഷിരൂർ സ്റ്റേഷനിൽ പിടിച്ചിടും

. ലോക്മാന്യ തിലക്-കൊച്ചുവേളി എക്‌സ്പ്രസ് അങ്കോള സ്‌റ്റേഷനിൽ പിടിച്ചിടും

.കാർവാർ-യശ്വന്ത്പുർ എക്‌സ്പ്രസ് ഹൊന്നാവർ സ്റ്റേഷനിൽ പിടിച്ചിടും